"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കി ലിങ്ക് ചേർത്തു
No edit summary
വരി 102:
 
== പേരിനു പിന്നിൽ ==
ഇറ്റാലിയൻ പര്യവേഷകനും ഭൂപടനിർമാതാവുമായിരുന്ന [[അമേരിഗോ വെസ്പുസി|അമേരിഗോ വെസ്പൂച്ചി]] യുടെ പേരിൽ നിന്നാണ് അമേരിക്ക എന്ന പേര് വന്നത്. വെസ്പൂച്ചിയാണ് [[ക്രിസ്റ്റഫർ കൊളംബസ്|കൊളംബസിനെ]] തിരുത്തിക്കൊണ്ട്‌ അമേരിക്കൻ വൻകരകൾ ഏഷ്യയുടെ കിഴക്കൻ ഭാഗമല്ല എന്ന് തെളിയിക്കുന്ന പര്യവേഷണ യാത്രകൾ നടത്തിയത്. 1507ൽ ജർമൻ ഭൂപടനിർമ്മാതാവായ മാർട്ടിൻ വാൾഡ്സീമ്യൂളർ നിർമിച്ച ലോകഭൂപടത്തിൽ ഭൂമിയുടെ പാശ്ചാത്യ അർദ്ധഗോളത്തിലുള്ള പ്രദേശങ്ങളെ വെസ്പൂച്ചിയുടെ സ്മരണയ്ക്ക് ''അമേരിക്ക'' എന്നു നാമകരണം ചെയ്തു<ref>{{cite web|url=http://www.usatoday.com/news/nation/2007-04-24-america-turns-500_N.htm?csp=34|title=Cartographer Put 'America' on the Map 500 years Ago|work=USA Today|date=2007-04-24|accessdate=2008-11-30}}</ref>. അമേരിഗോ വെസ്പൂച്ചി എന്ന പേരിൻറെ ലത്തീൻ രൂപമാണ് അമേരിക്കസ് വെസ്പൂച്ചിയസ് എന്നത്. ഏഷ്യ, യൂറോപ്പയൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്ക് അനുരൂപമായി ലത്തീനിലെ സ്ത്രീലിംഗരൂപം എടുക്കുമ്പോൾ അമേരിക്ക എന്നാകും. അമേരിഗോ എന്ന ഇറ്റാലിയൻ പേര് അന്തിമമായി ഗോത്തിക് വംശമായിരുന്ന അമാലുകളുടെ രാജാവ് എന്നർത്ഥമുള്ള അമാൽറിക് എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്.
 
1776 ജൂലൈ 4ന്‌ മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന നാമം തങ്ങളുടെ [[United States Declaration of Independence|സ്വാതന്ത്ര്യപ്രഖാപനത്തിൽ]] ഉൾപ്പെടുത്തി.<ref>{{cite web|url=http://www.archives.gov/exhibits/charters/charters.html|title=The Charters of Freedom|publisher=National Archives|accessdate=2007-06-20}}</ref> ഇന്ന് നിലവിലുള്ള രീതിയിൽ ഈ നാമം ഉപയോഗിക്കാൻ ഔദ്യോഗികമായി തീരുമാനമായത് 1777 നവംബർ 15ന്‌ രണ്ടാം കോണ്ടിനന്റൽ കോൺഗ്രസ് [[ആർട്ടിക്ക്ല്സ് ഓഫ് കോൺഫെഡെറേഷൻ]] അംഗീകരിച്ചതോടെയാണ്‌. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന്റെ മലയാള വിവർത്തനമാണ്‌ ''അമേരിക്കൻ ഐക്യനാടുകൾ''.
വരി 115:
[[ചെമ്പൻ ഏറിക്]] എന്നയാളുടെ മകൻ [[ലീഫ് എറിക്സൺ|ലീഫ് എറിക്സന്റെ]] നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം [[വൈക്കിങ്ങുകൾ]] പത്താം ശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. ഇവർ സ്ഥിരമായ നിർമ്മിച്ച കുടിയേറ്റ താവളം [[ന്യൂഫൗണ്ട്‍ലാന്റ്|ന്യൂഫൌണ്ട് ലാന്റിനു]] സമീപം കണ്ടെത്തിയിരുന്നു.
 
1492-ൽ സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന [[ക്രിസ്റ്റഫർ കൊളംബസ്]] ഇപ്പോഴത്തെ [[ബഹാമാസ് ദ്വീപുകൾ]] കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് ബഹാമാസില്എ‍ബഹാമാസില് ത്തിയപ്പോൾഎ‍ത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ [[റെഡ് ഇന്ത്യക്കാർ|ഇന്ത്യക്കാർ]] എന്ന് വിളിച്ചു. [[ഇന്ത്യ|ഇന്ത്യയിലേക്കുള്ള]] സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്.
 
=== യൂറോപ്യൻ അധിനിവേശങ്ങൾ ===
[[പ്രമാണം:U.S. Territorial Acquisitions.png|right|250px|thumb| അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉൾപ്പെടുത്തിയിട്ടില്ല]]
അമേരിക്ക എന്ന ഭൂപ്രദേശത്തിന്റെ ഗതി മാറ്റിയെഴുതിയ അധിനിവേശങ്ങളായിരുന്നു പിന്നീടു നടന്നത്. ക്രിസ്തുവർഷം 1500നും 1600നും ഇടയിൽ ഇന്നത്തെ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി വന്നുവാസമുറപ്പിച്ച ''സ്പാനിഷ്‌'' കുടിയേറ്റക്കരാണ്‌ ഈ മേഖലയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ. സാന്റാഫേ, [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] സെന്റ്‌.അഗസ്റ്റിൻ എന്നിവയായിരുന്നു പ്രധാന സ്പാനിഷ്‌ താവളങ്ങൾ. വിർജീനിയയിലെ [[ജയിംസ്ടൌൺ|ജയിംസ്‌ ടൌണിലാണ്‌]] ''ഇംഗ്ലീഷുകാർ'' 1607-ൽ ആദ്യമായി വന്നു താവളമടിച്ചത്‌. 104 പേരുള്ള ഒരു സംഘമായിരുന്നു അത്. ആ കേന്ദ്ര ബിന്ദുവിനു ചൂറ്റുമായിചുറ്റുമായി അമേരിക്ക പടർന്നു പന്തലിക്കാൻ തുടങ്ങി. പിന്നീടുള്ള ദശകങ്ങളിൽ ''ഫ്രഞ്ചുകാരും ഡച്ചുകാരും'' പല പ്രദേശങ്ങളും കൈക്കലാക്കി. 1820 നും 1910 നും ഇടയ്ക്ക് 280 ലക്ഷം അധിനിവേശകർ ഇവിടെ എത്തി. ഇതിൽ 87ലക്ഷം പേർ 1900 മുതൽ പത്തു വർഷം കൊണ്ടാണ് എത്തിയത്. മിനിറ്റിന് മൂന്നുപേർ എന്ന മട്ടിൽ ജനങ്ങൾ ഇവിടേയ്ക്ക് അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്നു. മതപീഡനങ്ങളിലും മറ്റും ഭയന്നും തൊഴിലുതേടിയുമാണ് അവർ പ്രധാനമായും ഇവിടേയ്ക്ക് എത്തിയത്. അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു.
 
യൂറോപ്യന്മാരുടെ കൂടെ അമേരിക്കയിൽ എത്തിപ്പെട്ട യൂറേഷ്യൻ സാംക്രമിക രോഗങ്ങൾ ആണ് യൂറോപ്യൻ സമ്പർക്കത്തിനു പിന്നാലെ അമേരിക്കൻ ഇന്ത്യക്കാരുടെ സമൂഹങ്ങളെ തകർത്തത്.<ref>{{cite web |url=http://www.bbc.co.uk/history/british/empire_seapower/smallpox_01.shtml |title=Smallpox: Eradicating the Scourge |publisher=Bbc.co.uk |date=November 5, 2009 |accessdate=2010-08-22}}</ref><ref>{{cite web|url=http://www.libby-genealogy.com/epidemics.htm |title=Epidemics |publisher=Libby-genealogy.com |date=April 30, 2009 |accessdate=2010-08-22}}</ref><ref>{{cite web |url=http://www.pbs.org/gunsgermssteel/variables/smallpox.html |title=The Story Of... Smallpox—and other Deadly Eurasian Germs |publisher=Pbs.org |accessdate=2010-08-22}}</ref> പതിനായിരം വർഷത്തോളം ഒറ്റപ്പെട്ടു കിടന്നതിനാൽ അമേരിക്കൻ നിവാസികൾക്ക് ബബോണിക്, ന്യുമോണിക് പ്ലേഗുകൾ, വസൂരി, ഇൻഫ്ലുവെൻസ തുടങ്ങിയവയോട് തീർത്തും പ്രതിരോധം ഇല്ലായിരുന്നു. വൻതോതിൽ ആളുകൾ മരിച്ചു വീണതിനെ തുടർന്ന് വിജനമായ പ്രദേശങ്ങൾ തുടർന്ന് യൂറോപ്യൻ കുടിയേറ്റക്കാർ കയ്യേറി.
വരി 134:
==== ഇംഗ്ലീഷുകാർ ====
[[പ്രമാണം:MayflowerHarbor.jpg|right|250px|thumb| മേയ്ഫ്ലവർ എന്ന കപ്പൽ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാൽ‍സാൽ [[1882]]. [[1620]]-ൽ മത പീഡനത്തിൽ നിന്ന് ഒളിച്ചോടിയ തീർത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവർ പുതിയ ലോകത്തെത്തി]]
ഹെൻ‍റി ഏഴാമന്റെ പ്രോത്സാഹനത്തോടെ [[ജോൺ കാബട്ട്]] എന്ന നാവികൻ [[ന്യൂഫൗണ്ട്‍ലാന്റ്|ന്യൂഫൌണ്ട് ലാൻഡിൽ]] എത്തിച്ചേർന്നു. എന്നാൽ കാര്യമായ സമ്പത്ത് ഇല്ലാത്തതിനാൽ പുതിയ ലോകത്തിൽ വല്യവലിയ തതല്പര്യമൊന്നുംതാല്പര്യമൊന്നും ഇംഗ്ലീഷുകാർ കാണിച്ചില്ല. എന്നാൽ കനകം നിറഞ്ഞ ഇൻഡീസ് ദ്വീപുകളിൽ നിന്ന് സ്പെയിൻ‍കാർ ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവർ വേവലാതിപെട്ടില്ലവേവലാതിപ്പെട്ടില്ല. എലിസബത്ത് രാജ്ഞിയുടെ കാലത്തും വലിയ പ്രാധാന്യം കല്പിക്കപ്പെട്ടില്ല. എന്നാൽ ഹെൻ‍റി എട്ടാമന്റെ കാലത്ത് കടൽകൊള്ള മൂലം ധാരാളം സമ്പത്ത് വന്ന് ചേർന്നത് പുതിയ ലോകത്തേയ്ക്ക് ഒരെത്തിനോട്ടം അനിവാര്യമാക്കി. 1585-ല് അവർ ആദ്യമായി അധിനിവേശത്തിന് ശ്രമിച്ചെങ്കിലും പരാജയമായൈരുന്നുപരാജയമായിരുന്നു. പിന്നീട് ജെയിംസ് ഒന്നാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ ധനികരായ വ്യാപാരികൾ ലണ്ടൻ കമ്പനി എന്ന പേരിൽ വടക്കേ അമേരിക്കയുമായി വ്യാപാരം നടത്താൻ ആരംഭിച്ചു. പിന്നീട് ഇത് വിർജീനിയാ കമ്പനി എന്നാക്കി. 1607-ല് 104 പേരുമായി അവർ വിർജീനിയ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. [[ജയിംസ്ടൌൺ|ജെയിംസ് ടൌൺ]] എന്ന പേരിൽ കുടിയിരിപ്പ് ആരംഭിച്ചു. രോഗവും ഇന്ത്യക്കാരുടെ ആക്രമണവും വളരേയേറെപ്പേരെ കൊന്നൊടുക്കി. ചിലർ മടങ്ങിപ്പോയി എങ്കിലും വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടന്നു കൊണ്ടിരുന്നു. 1620-ല് മത തീവ്രവാദികൾ എന്ന് അന്ന് അറിയപ്പെട്ടിരുന്ന് മറ്റൊരു വിഭാഗം ഇംഗ്ലണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്കു ശേഷം അമേരിക്കയിലേക്ക് പുറപ്പെട്ടു. [[മെയ്‌ഫ്ലവർ|മേയ്ഫ്ലവർ]] എന്ന കപ്പലിൽ അവർ മസ്സാച്ച്യുസെറ്റ്സിലെ പ്ലിമത്തിലാണ് എത്തിപ്പെട്ടത്. 1628 മുതൽ മസ്സാച്ച്യൂസെറ്റ്സ് കോളനി വൻ ശക്തിയായി വളർന്നു തുടങ്ങി. അവർ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ബോസ്റ്റണിൽ നിന്ന് വന്നവരായിരുന്നതിനാൽ ആസ്ഥലത്തിന് [[ബോസ്റ്റൺ]] എന്ന് നാമകരണം ചെയ്തു. എന്നാൽ അമേരിക്കയിൽ മത പീഡനത്തിൽ നിന്ന് രക്ഷപ്പെടാനെത്തിയ അവർ തന്നെ മത പീഡകരായി ഭരണം തുടർന്നു. ഇംഗ്ലീഷുകാർ തുടർന്ന് നിരവധി കോളനികൾ സ്ഥാപിച്ചു. ഇവയിൽ [[റോഡ് ദ്വീപുകൾ]], [[കണെക്റ്റിക്കട്ട്|കണക്റ്റിക്കട്ട്]], [[ന്യൂ പ്ലിമത്ത്]] എന്നിവ ഉൾപ്പെടും. ഇവർ പിന്നീട് കണ്ടെത്തിയ [[ഹഡ്സൺ നദി]]<nowiki/>യുടെ തീരങ്ങളിലും ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവരുടെ കൂടെ സ്വീഡൻ‍കാരും ഹോളണ്ടുകാരും ഉണ്ടായിരുന്നു. പിന്നീട് സ്ഥലത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും ഇംഗ്ലീഷുകാർ സ്വീഡൻ‍കാരും ഡച്ചുകാരുമായും യുദ്ധങ്ങൾ നടത്തി.
 
=== ബ്രിട്ടനെതിരെ പടയൊരുക്കം ===
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്