"സുക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
== രണ്ടു പ്രധാന ചടങ്ങുകൾ ==
രണ്ടു പ്രധാന ചടങ്ങുകൾ ഉൾപ്പെട്ടതാണ് സുക്കോത്ത് ഉത്സവം. ''സുക്കാ'' എന്ന പേരിൽ അറിയപ്പെടുന്ന കുടിലിൽ പാർക്കുക എന്നതാണ് ഇതിന്റെ ആദ്യത്തെ ചടങ്ങ്. ഇതിനായി വീട്ടുമുറ്റത്ത് കുടിലുകൾ നിർമ്മിക്കുന്നു. മൂന്നു ഭിത്തികൾ ഉള്ള ഈ കുടിലിന് മേൽക്കൂര ഉണ്ടായിരിക്കുകയില്ല, വയ്ക്കോൽ കൊണ്ടോ ഇലകൾ കൊണ്ടോ മുകൾഭാഗം മൂടിയിരിക്കും. ഉത്സവനാളുകളിൽ ഈ കുടിലിനുള്ളിലാണ് ആഹാരം പാകം ചെയ്തു കഴിക്കുന്നത്. ഉഷ്ണമേഖലയിൽ യഹൂദർ ഈ കുടിലിനുള്ളിൽ തന്നെ അന്തിയുറങ്ങുകയും ചെയ്യാറുണ്ട്. കുടിലിൽ പാർക്കുന്നതിന്റെ പ്രാധാന്യം ലേവിയർ 23:42, 43-ൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ''ഏഴു ദിവസം നിങ്ങൾ കൂടാരങ്ങളിൽ പാർക്കണം....'' ഈജിപ്തു ദേശത്തുനിന്ന് ഇസ്രായേൽ ജനതയെ കൊണ്ടുപോന്നപ്പോൾ, ഞാൻ, അവരെ കൂടാരങ്ങളിൽ പാർപ്പിച്ചിരുന്നു എന്ന് നിങ്ങളുടെ സന്തതി പരമ്പരകൾ ഗ്രഹിക്കാൻ വേണ്ടിയാണ് ഇത്. ഭൗതികസുഖങ്ങളുടെ നശ്വരതയെക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുവാൻ വേണ്ടിയാണ് കുടിലുകളിൽ പാർക്കണം എന്ന നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് മതപണ്ഡിതന്മാർ ഈ ആചാരത്തെ വ്യാഖ്യാനിക്കുന്നു. ബൈബിളിലെ കഥാപാത്രങ്ങൾ സുക്കോത്ത് നാളുകളിൽ കുടിലുകൾ സന്ദർശിക്കുമെന്നൊരു വിശ്വാസം നിലവിലുണ്ട്. തന്മൂലം ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്. [[ചെറുനാരകം]], [[അരളി]], കൊളുന്ത് എന്നീ ചെടികളുടെ ചെറുചില്ലകളും കുരുന്നു പനയോലയും ഉപയോഗിച്ചുള്ളതാണ് സുക്കോത്ത് ഉത്സവത്തിന്റെ രണ്ടാമത്തെ പ്രധാനചടങ്ങ്. ആരാധനായോഗങ്ങളിൽ ഇവ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു. ദുഷ്ടശക്തികളെ അകറ്റി ദൈവത്തിന്റെ സർവാധിപത്യം ഉറപ്പാക്കുവാനാകും എന്ന വിശ്വാസമനുസരിച്ചാണ് ഈ അനുഷ്ഠാനം നിർവഹിക്കുന്നത്. നല്ല വിളവ് കൊയ്തെടുക്കാൻ സാധിക്കുന്നതിന്റെ നാന്ദിനന്ദി സൂചകമായാണ് ഈ ചടങ്ങ് നടത്തുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു.
 
== സിംചത്ത് തോറ ആഘോഷം ==
"https://ml.wikipedia.org/wiki/സുക്കോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്