"കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== ചരിത്രം ==
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിലെ]] കേരളീയസമൂഹം വളരെയധികം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷമായിരുന്ന [[അവർണ്ണർ]], ന്യൂനപക്ഷമായിരുന്ന [[സവർണ്ണർ|സവർണ്ണരുടെ]] കീഴിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞു. അവർക്ക് സ്വന്തമായി പണം സമ്പാദിയ്ക്കാനോ, വലിയ വീടുകൾ പണിയാനോ, പൊതുവഴികളും പൊതുക്കിണറുകളും ഉപയോഗിയ്ക്കാനോ, ക്ഷേത്രദർശനം നടത്താനോ, എന്തിനേറെ, മുഖ്യധാരാ ഹൈന്ദവദേവതകളെ ആരാധിയ്ക്കാനോ പോലും അവകാശമുണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങൾ കണ്ട് ദുഃഖിതനായാണ് [[വിവേകാനന്ദൻ|സ്വാമി വിവേകാനന്ദൻ]] കേരളത്തെ ''ഇന്ത്യയുടെ ഭ്രാന്താലയം'' എന്ന് വിശേഷിപ്പിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ശ്രീനാരായണഗുരുവും [[ചട്ടമ്പി സ്വാമികൾ|ചട്ടമ്പി സ്വാമികളും]] [[അയ്യങ്കാളി|അയ്യങ്കാളിയും]] [[വാഗ്‌ഭടാനന്ദൻ|വാഗ്‌ഭടാനന്ദനും]] [[മന്നത്ത് പത്മനാഭൻ|മന്നത്ത് പത്മനാഭനും]] [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി. ഭട്ടതിരിപ്പാടും]] അടക്കമുള്ള [[കേരളീയ നവോത്ഥാനം|കേരളീയ നവോത്ഥാനനായകർ]] ഉദയം ചെയ്തത്. ഇവരിൽ ഏറ്റവും ശ്രദ്ധേയനായത് ശ്രീനാരായണഗുരുവാണ്. 1888-ലെ ശിവരാത്രിനാളിൽ [[നെയ്യാർ|നെയ്യാറിന്റെ]] തീരത്തെ [[അരുവിപ്പുറം|അരുവിപ്പുറത്ത്]] അദ്ദേഹം നടത്തിയ [[അരുവിപ്പുറം പ്രതിഷ്ഠ|ശിവപ്രതിഷ്ഠ]] കേരളീയ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. തുടർന്ന് അദ്ദേഹം 42 ക്ഷേത്രങ്ങളിൽ കൂടി പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നായ കൂർക്കഞ്ചേരി ശ്രീമഹേശ്വരക്ഷേത്രത്തിന്റെ ഉദ്ഭവത്തിലേയ്ക്ക് വഴിതെളിച്ചത് ഇങ്ങനെയാണ്:
1916 സെപ്റ്റംബർ 8-ന് [[ചിങ്ങം|ചിങ്ങമാസത്തിലെ]] [[ഉത്രാടം]] നാളിലാണ് ശ്രീനാരായണഗുരു ഇവിടെ പ്രതിഷ്ഠ നടത്തിയത്.
<br />
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ]]