"മാമത്ത് ഗുഹാ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കെന്റക്കി|കെന്റക്കി സംസ്ഥാനത്തിലെ]] ഒരു [[national park|ദേശിയോദ്യാനമാണ്]] '''മാമത്ത് കേവ് ദേശീയോദ്യാനം'''( ഇംഗ്ലീഷ്: '''Mammoth Cave National Park'''). ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ബൃഹത്തായ ഗുഹാശൃംഖലയായ മാമത്ത് ഗുഹയും അതിനെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. മാമത്ത് ഫ്ലിൻറ്റ് റിഡ്ജ് കേവ് സിസ്റ്റം (Mammoth-Flint Ridge Cave System) എന്നാണ് ഈ ഗുഹാശൃംഖല ഔദ്യോഗികമായി അറിയപ്പെടുന്നത്. 1941 ജൂലൈ 1- നാണ് ദേശീയോദ്യാനം സ്ഥാപിതമായത്. 1981 ഒക്ടോബർ 27ന് ഈ പ്രദേശത്തിന് [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകകേന്ദ്ര പദവി]] ലഭിച്ചു. കൂടാതെ 1990 സെപ്റ്റംബർ 26ന് [[Biosphere Reserve|അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം(Biosphere Reserve)]] എന്ന് സ്ഥാനവും കരസ്ഥമായി. 52'830ഏക്കറോളം വിസ്തൃതമായ ഈ ഉദ്യാനത്തിന്റെ സിംഹഭാഗവും കെന്റകിയിലെ എഡ്മൊൺസൻ കൗണ്ടിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ കുറച്ചു ഭാഗം ഹാട്ട്, ബാരെൻ എന്നീ കൗണ്ടികളിലും വ്യാപിച്ചിരിക്കുന്നു.
 
ലോകത്തിലെ ഏറ്റവും നീളം കൂടിയ മാമ്മത്ത് ഗുഹയ്ക്ക് 400 മൈലുകളോളം ദൈർഘ്യമുണ്ടെന്ന് കണക്കാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള [[തെക്കൻ ഡക്കോട്ട|സൗത്ത് ഡക്കോട്ടയിലെ]] ജ്വെൽ ഗുഹയേക്കാളും രണ്ടിരട്ടിയിലധികം നീളം വരുമിത്.<ref name="400_miles">{{cite web | author = Vickie Carson | title = Mammoth Cave hits 400 miles | publisher = [[National Park Service]] (NPS) | url = http://www.nps.gov/maca/parknews/mammoth-cave-400-miles.htm | date = {{Date|2013-02-15|mdy}} | accessdate = {{Date|2013-02-18|mdy}}}}</ref><ref>{{cite web|last=Gulden|first=Bob|title=WORLDS LONGEST CAVES|url=http://www.caverbob.com/wlong.htm|accessdate=25 June 2013}}</ref> ചുണ്ണാമ്പുകൽ പാളികളെ പൊതിച്ചിരിക്കുന്ന മണൽക്കൽ പാളികളും ചേർന്നാണ് ഇതിന്റെ ഘടന.
"https://ml.wikipedia.org/wiki/മാമത്ത്_ഗുഹാ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്