"സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:2019-nCoV-CDC-23312_without_background.png നെ Image:SARS-CoV-2_without_background.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 3 (obvio
(ചെ.) വൈറസ് തിരിച്ചറിയൽ
വരി 13:
2019 നോവൽ കോറോണ വൈറസ് (2019-nCoV) എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൈറസാണ് '''സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2''' (SARS-CoV-2 എന്ന് ചുരുക്കം). [[കോവിഡ്-19|2019 ലെ കൊറോണ വൈറസ് രോഗത്തിന്]] കാരണമായ [[വൈറസ്|വൈറസാണിത്]]. സിംഗിൾ സ്ട്രാൻഡഡ് (ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്. [[ലോകാരോഗ്യസംഘടന]] അന്തർദേശീയ ആശങ്കയുളവാക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ഈ വൈറസുണ്ടാക്കുന്ന [[കോവിഡ് 19]] രോഗത്തെ പ്രഖ്യാപിച്ചിരിക്കുന്നു. [[ചൈന|ചൈനയിലെ]] [[wuhan|വുഹാനിലാണ്]] ഈ വൈറസ് മൂലമുള്ള രോഗത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത്. [[വവ്വാൽ|വവ്വാലുകളിലെ]] കൊറോണവൈറസുകളിൽ നിന്ന് രൂപപ്പെട്ടു എന്നുകരുതുന്ന സാർസ് കൊറോണവൈറസ്-2 ന് ഇടസംഭരണിയായി (Intermediate reservoir) [[ഈനാംപേച്ചി]] (Pangolin) വർത്തിക്കുന്നു. വൈറസിന് സൂക്ഷ്മകണികകൾ നിറഞ്ഞ വാതകരൂപങ്ങളിൽ നിരവധി മണിക്കൂറുകളും പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്നുദിവസം വരേയും നിലനിൽക്കാനാകും.<ref>https://www.medrxiv.org/content/10.1101/2020.03.09.20033217v1.full.pdf</ref> [[Coronaviridae|കൊറോണാവിറിഡേ ഫാമിലിയിൽ]] ഉൾപ്പെടുന്ന ബീറ്റാകൊറോണാവൈറസ് [[ജീനസ്|ജീനസിലെ]] സാർബികോവൈറസ് (ലീനിയേജ് B) എന്ന സബ് ജീനസിൽ ഇതുൾപ്പെടുന്നു.
== വൈറസിനെ തിരിച്ചറിയൽ ==
2019 ഡിസംബറിൽ [[ചൈന|ചൈനയിലെ]] ഹുബൈ പ്രവിശ്യയിലെ [[വുഹാൻ]] പട്ടണത്തിൽ [[ന്യുമോണിയ]] രോഗവ്യാപനപശ്ചാത്തലത്തിലാണ് പുതിയ ഇനം കൊറോണവൈറസിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്. 2020 ജനുവരി 30 ന് ലോകാരോഗ്യസംഘടന 2019 (വൈറസിനെ തിരിച്ചറിഞ്ഞ വർഷം) , N (=new), coV (= കൊറോണാവൈറസ് ഫാമിലി) എന്നിവ ചേർത്ത് വൈറസിന് 2019-nCoV എന്ന പേരുനൽകി. 2020 ഫെബ്രുവരി 11 ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് (ICTV) വൈറസിനെ '''സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കോറോണവൈറസ് 2''' (SARS-CoV-2) എന്ന് പേരുനൽകി. തുടർന്ന് ലോകാരോഗ്യസംഘടന ഈ വൈറസ് രോഗത്തെ [[കോവിഡ്-19]] (= Coronavirusdisease 2019) എന്ന് നാമകരണം ചെയ്തു.<ref>{{Cite web|url=https://www.fip.org/files/content/priority-areas/coronavirus/Coronavirus-guidance-update-ENGLISH.pdf|website=https://www.fip.org|publisher=INTERNATIONALPHARMACEUTICALFEDERATION|language=en|title=CORONAVIRUS SARS-CoV-2 COVID-19 PANDEMIC : Information and interim guidelines for pharmacists and the pharmacy workforce}}</ref> മനുഷ്യനെ ബാധിക്കുന്ന കൊറോണവൈറസുകളിൽ ഏഴാമത്തേതാണ് Sars-coV-2 വൈറസ്. <ref>{{Cite web|url=https://https://www.nature.com/articles/s41591-020-0820-9#ref-CR6|website=https://https://www.nature.com/|language=en||title=The proximal origin of SARS-CoV-2</ref>.
 
ചില പഠനങ്ങൾ വൈറസ് വളരെക്കാലം മുന്നേതന്നെ തിരിച്ചറിയപ്പെടാതെ മനുഷ്യനിലുണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. SARS-CoV-2 ലും ഈനാംപേച്ചിയിലും കണ്ടെത്തിയ രിശപ്ടർ ബൈൻഡിംഗ് ഡൊമെയ്നിലെ (മനുഷ്യകോശങ്ങളോട് ചേരുന്ന വൈറസ് ബാഹ്യകവചഘടകം) നൈട്രജൻ ബേയ്സ് ശ്രേണികളുടെ സമാനതയെ അടിസ്ഥാനമാക്കിയാണ് ഇത് തിരിച്ചറിഞ്ഞത്. <ref>{{Cite web|url=https://www.news-medical.net/news/20200415/New-coronavirus-possibly-circulated-within-humans-before-COVID-19-pandemic.aspx|title=New coronavirus possibly circulated within humans before COVID-19 pandemic|access-date=April 16, 2020|last=|first=|date=April 15, 2020|website=New coronavirus possibly circulated within humans before COVID-19 pandemic|publisher=https://www.news-medical.net/}}</ref>
 
== വൈറസിന്റെ ഘടന ==