"ആബേലച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 15:
| occupation = വൈദികൻ
}}
[[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയിലെ]] [[സി.എം.ഐ. സന്യാസ സമൂഹം|സി.എം.ഐ. സന്യാസ സമൂഹത്തിൽ]] വൈദികനായിരുന്നു '''ആബേലച്ചൻ''' (ജനനം: 1920 [[ജനുവരി 19]]; മരണം: 2001 [[ഒക്ടോബർ 27]])<ref>http://malayalasangeetham.info/displayProfile.php?artist=Fr%20Abel&category=lyricist</ref>. [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിൾ അറിയപ്പെടുന്നു. ശബ്ദാനുകരണ കലയെ [[മിമിക്സ് പരേഡ്]] എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച ഇദ്ദേഹം ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കി. [[ജയറാം]], [[കലാഭവൻ മണി]] തുടങ്ങി‍ കലാഭവന്റെ സംഭാവനകളായ അനേകംപേർ മലയാള സിനിമയിൽ സജീവസാന്നിധ്യമറിയിക്കുന്നു.
 
== ആദ്യകാലം ==
[[1920|1920 ജനുവരി 19-ൽ]]ന് [[എറണാകുളം‍എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] മുളക്കുളംമുളക്കുളത്ത് പെരിയപ്പുറത്ത് മാത്തൻ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. മാത്യു എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു. [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെയും]] [[കുമാരനാശാൻ|കുമാരനാശാന്റേയും]] രചനകളോടായിരുന്നു കൂടുതൽ ആഭിമുഖ്യം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു.
നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു. [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴയുടെയും]] [[കുമാരനാശാൻ|കുമാരനാശാന്റേയും]] രചനകളോടായിരുന്നു കൂടുതൽ ആഭിമുഖ്യം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു.
 
ഇരുപതാം വയസിൽ സി.എം.ഐ. സന്യാസ സഭയിൽ വൈദികാർത്ഥിയായി ചേർന്നു.[[മാന്നാനം]], [[തേവര]], [[കൂനമ്മാവ്]] എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളിൽ വൈദിക പഠനവും [[മംഗലാപുരം|മംഗലാപുരത്ത്]] ഉന്നത പഠനവും പൂർത്തിയാക്കിയശേഷം [[1951|1951-ൽ]] സഭാവസ്ത്രം സ്വീകരിച്ചു. 1952-ൽ കോട്ടയത്ത് [[ദീപിക]] ദിനപത്രത്തിൽ ചേർന്നു. തൊട്ടടുത്ത വർഷം [[റോം|റോമിലേക്ക്]] പോയി. അവിടെ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് റോമിൽനിന്ന് ജേർണലിസം ആൻറ് പൊളിറ്റിക്കൽ സയൻസിൽ ഉന്നത ബിരുദം നേടി.
Line 28 ⟶ 27:
ആബേലച്ചന്റെ പ്രതിഭ തിരിച്ചറിഞ്ഞ [[കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ]] [[സീറോ മലബാർ സഭ|സീറോ മലബാർ സഭയുടെ]] ആരാധനാക്രമം [[സുറിയാനി|സുറിയാനിയിൽനിന്നും]] മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിന് നിയോഗിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലും സഭയുടെ ചരിത്രത്തിലും സാംസ്കാരിക ലോകത്തും പുതിയ വഴിത്തിരിവായി.
 
മലയാളികൾക്ക് ദുർഗ്രാഹ്യമായിരുന്ന സുറിയാനി ആരാധനാക്രമവും ഗാനങ്ങളും അദ്ദേഹം ലളിത സുന്ദര മലയാളത്തിലേക്ക് മൊഴിമാറ്റി. അദ്ദേഹം രചിച്ച്, [[കെ.കെ. ആന്റണി|കെ.കെ. ആന്റണി മാസ്റ്റർ]] ഈണം പകർന്ന നൂറുകണക്കിന് ക്രിസ്തീയ ഭക്തിഗാനങ്ങൾ ജനഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
 
ലളിതവും കാവ്യാത്മകവുമായ വരികളായിരുന്നു ആ ഗാനങ്ങളുടെ സവിശേഷത.
Line 38 ⟶ 37:
[[എറണാകുളം]] അതിമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയിൽ ലളിതമായ രീതിയിൽ തുടങ്ങിയ സ്ഥാപനമാണ് പിൽക്കാലത്ത് കലാഭവൻ എന്ന വൻ പ്രസ്ഥാനമായി മാറിയത്.
 
1974 ഓഗസ്റ്റ് 15-ന് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ എറണാകുളം നോർത്തിൽ ടൗൺഹാളിനു സമീപം കലാഭവന്റെ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. ആബേലച്ചനും - [[ആന്റണി മാസ്റ്റർ|ആന്റണി മാസ്റ്ററും]] ചേർന്നൊരുക്കിയ ഭക്തിഗാനങ്ങൾ അടങ്ങുന്ന കാസെറ്റുകൾ കലാഭവൻ പുറത്തിറക്കി. ഗാനമേളയിലേക്കും മിമിക്സ് പരേഡിലേക്കും ചുവടു മാറ്റിയതോടെ ആബേലച്ചന്റെയും കലാഭവന്റെയും ഖ്യാതിയേറി.
 
അക്കാലം വരെ വ്യക്തിഗത ഇനമായി അവതരിപ്പിച്ചിരുന്ന മിമിക്രി, കലാഭവന്റെ [[ഗാനമേള|ഗാനമേളകൾക്കിടയിലും]] പരീക്ഷിച്ചിരുന്നു. ഏതാനും കലാകാരൻമാരെ ഒന്നിച്ച് അണിനിരത്തി [[മിമിക്സ് പരേഡ്]] എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആബേലച്ചനാണ്.
Line 58 ⟶ 57:
== അന്ത്യം ==
 
കലാഭവൻ സ്റ്റുഡിയോസ് യാഥാർത്ഥ്യമാകുന്നതിനു മുൻപ് 2001 ഒക്ടോബർ 27-ന് ആബേലച്ചൻ അന്തരിച്ചു. [[തൊടുപുഴ|തൊടുപുഴയിലെ]] ഒരു ആയൂർവേദആയുർവേദ കേന്ദ്രത്തിലായിരുന്നു അന്ത്യം. [[സന്ധിവാതം|സന്ധിവാതത്തിന്]] ചികിത്സയിലിരിയ്ക്കേ പെട്ടെന്ന് [[ഹൃദയാഘാതം]] വന്നതായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ മൃതദേഹം കലാഭവനിൽ പൊതുദർശനത്തിനു വച്ചശേഷം [[കുര്യനാട്]] സെൻറ് ആൻസ് ആശ്രമ ദേവാലയത്തിൽ സംസ്കരിച്ചു.
 
== ആബേലച്ചൻ രചിച്ച ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/ആബേലച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്