"കേരള നവോത്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 59:
 
'''[[കുര്യാക്കോസ് ഏലിയാസ് ചാവറ|കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ]]''' അഥവാ ചാവറയച്ചൻ (ജനനം: 1805 [[ഫെബ്രുവരി 10]] [[ആലപ്പുഴ|ആലപ്പുഴ ജി‍ല്ലയിലെ]] കൈനകരിയിൽ; മരണം: 1871 ജനുവരി 3 , [[കൂനമ്മാവ്]] [[കൊച്ചി|കൊച്ചിയിൽ]]). കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. [[സീറോ മലബാർ കത്തോലിക്കാ സഭ|സീറോ മലബാർ കത്തോലിക്ക സഭയിലെ]] സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌, വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.
 
 
=== മക്തി തങ്ങൾ ===
'''സനാഹുള്ള മക്തി തങ്ങൾ''' (Arabic:سيّد سناء الله مكتي, )ബ്രിട്ടീഷ് ഇന്ത്യയിലെ മലബാറിലെ മുസ്ലിം സമുദായത്തിന്റെ നവോത്ഥാന നായകനും പിന്നോക്കക്കാർക്കിടയിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പ്രചാരകനുമായിരുന്നു. അറിവിന്റെ പുനരുദ്ധാരണത്തിന് പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും പുരോഗമിച്ച പാശ്ചാത്യ സംസ്കാരത്തിന്റെയും ആവശ്യകത മനസ്സിലാക്കിയ ആദ്യ മുസ്ലിം പണ്ഢിതൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു എക്സൈസ് ഇൻസ്പെക്ടറായിട്ടായിരുന്നു കരിയർ ആരംഭിച്ചത് എന്നാൽ പിന്നീട് ക്രിസ്ത്യൻ മിഷനറിമാരെ പ്രതിരോധിക്കുന്നതിനായി ജോലി രാജി വെച്ചു. വിലയേറിയ ഇസ്ലാമിക മുല്യങ്ങൾ കൈവിടാതെ തന്നെ മുസ്ലിം സമൂഹം പാശ്ചാത്യ സംസ്കാരത്തിന്റെ ഗുണങ്ങൾ ഉൾക്കൊള്ളുന്നത് അദ്ദേഹം സ്വപനം കണ്ടു. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, വെളിയങ്കോട് ഉമർ ഖാസി, സയ്യിദ് അലവി തങ്ങൾ എന്നിവരോടൊപ്പം മാപ്പിള ലഹളയെ സ്വാധീനിച്ച നിർണ്ണായക വ്യക്തിയായി കരുതപ്പെടുന്നു.
 
=== വക്കം മൗലവി ===
'''വക്കം മുഹമ്മത് അബ്ദുൽ ഖാദർ മൗലവി ''' വക്കം മൗലവി എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം കേരളത്തിലെ തിരുവിതാം കൂറിലെ സാമൂഹ്യ പരിഷ്കർത്താവും അധ്യാപക്നും, എഴുത്തുകാരനും മുസ്ലിം പണ്ഢിതനും പത്രപ്രവർത്തകനും സ്വതന്ത്രസമര സേനാനിയും പത്രസ്ഥാപനനടത്തിപ്പുകാരനുമായിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലാചാരിക്കും സർക്കാരിനുമെതിരെ നിശിത വിമർശനങ്ങൾ നടത്തിയതിന് 1910 ൽ തിരുവിതാംകൂർ സർക്കാർ നിരോധിച്ച്, കണ്ട്കെട്ടിയ സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതും പ്രസിദ്ധീകരിച്ചിരുന്നതും ഇദ്ദേഹമായിരുന്നു. നവോത്ഥാന നായകനായി വക്കം മൗലവിയെ കരുതുന്നു.<ref>{{cite news |first1=ശ്യാം |last1=ദേവരാജ് |title=വക്കം മൗലവി ഉൾപ്പെടെയുള്ള നവോത്ഥാന നായകരെ അപമാനിച്ച് പിഎസ്‌സി; പ്രതിഷേധവുമായി വക്കം മൗലവി ഫൗണ്ടേഷനും സാംസ്‌കാരിക ലോകവും |url=http://www.kairalinewsonline.com/2015/09/16/15574.html |accessdate=2019 ജനുവരി 18 |publisher=കൈരളി ന്യൂസ് |date=2015 സെപ്റ്റംബർ 16}}</ref>
 
=== കുമാര ഗുരു===
"https://ml.wikipedia.org/wiki/കേരള_നവോത്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്