[[കാര്‍ബണ്‍]] ആറ്റങ്ങള്അണുക്കള് തമ്മില്‍ കുറഞ്ഞത് ഒരു [[ത്രിബന്ധനം|ത്രിബന്ധനമെങ്കിലുമുള്ള]] [[ഹൈഡ്രോകാര്‍ബണ്‍|ഹൈഡ്രോകാര്‍ബണുകളാണ്]] '''ആല്‍ക്കൈനുകള്‍'''. '''C<sub>n</sub>H<sub>2n-2</sub>''' ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ '''അസറ്റ്ലീനുകളെന്നും''' '''അസ്റ്റ്ലീന് പരമ്പരയെന്നും''' വിളിച്ചുപോരുന്നു. എന്നാല്‍ ഏറ്റവും ലളിതമായ ഘടനയുള്ള ആല്‍ക്കൈനിനെ സൂചിപ്പിക്കാനാനും [[അസെറ്റ്ലീന്‍]] എന്ന പേര് ഉപയോഗിക്കുന്നു. [[ഐയുപിഎസി]] (IUPAC) നാമകരണ പ്രകാരം [[ഈഥൈന്‍]] (C<sub>2</sub>H<sub>2</sub>) എന്നാണ് ഇതിന്റെ പേര്.