"കവര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
'''''നൊക്റ്റിലൂക്ക സിന്റിലൻസ്''''' എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ലജെല്ലേറ്റ് സമുദ്രജീവിയുടെ [[ജൈവദീപ്തി|ജൈവ ദീപ്തി]]<nowiki/>യാണ് '''കവര്''' (sea sparkle). <ref>{{Cite web|url=https://www.britannica.com/science/sea-sparkle|title=Image of the "Sea Sparkle" from 'Britannica Online Encyclopedia'|access-date=2013-09-13|date=|publisher=Britannica.com}}</ref> <ref>https://www.thenewsminute.com/article/magical-glow-sea-kumbalangi-nights-secret-behind-sparkle-96887</ref> ഇവ ലോകത്തെമ്പാടും തീരത്തോടടുത്തുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഒരു ഏകകോശ [[പ്രോട്ടിസ്റ്റ]] ആയ ഈ ജീവിയുടെ സിന്റിലോണുകൾ എന്നറിയപ്പെടുന്ന ഗോളാകൃതിയിലുള്ള ആയിരക്കണക്കിന് കോശാംഗങ്ങളിൽ നടക്കുന്ന ല്യൂസിഫെറിൻ-ല്യൂസിഫെറേസ് പ്രവർത്തനത്തിന്റെ ഫലമായി അതിന്റെ കോശദ്രവ്യത്തിൽ ആകമാനം ജൈവദീപ്തി ഉല്പാദിപ്പിക്കപ്പെടുന്നു.
 
 
 
''നൊക്റ്റിലൂക്ക സിന്റിലൻസ്'' [[പ്ലാങ്ക്ടൺ|പ്ലാങ്ക്ടൻ]], [[ഡയാറ്റമുകൾ]], മറ്റ് ഡൈനൊഫ്ലജെല്ലേറ്റുകൾ, മത്സ്യങ്ങളുടെ മുട്ട, ബാക്റ്റീരിയ എന്നിവയെ ഫാഗോസൈറ്റോസിസ് വഴി വിഴുങ്ങുന്നു.<ref>https://www.jstage.jst.go.jp/article/pbr/1/2/1_2_97/_article</ref> ഇവയുടെ ഭക്ഷണമായ ഫൈറ്റോ പ്ലാങ്ക്റ്റണുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ ''നൊക്റ്റിലൂക്ക സിന്റിലൻസ്'' കൂടുതലായി കാണപ്പെടാറുണ്ട്. പോഷകസമൃദ്ധമായ വെള്ളവും അനുകൂലമായ കാലാവസ്ഥയും ഇവ കൂടുതൽ കാണുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ്. വെള്ളത്തിന് ഇളക്കം ഉണ്ടാകുമ്പോൾ ''നൊക്റ്റിലൂക്ക സിന്റിലൻസ്'' ഉണ്ടാക്കുന്ന തിളക്കം വെള്ളത്തിനു മുകളിൽ ദീപ്തിയായി കാണാം.<ref>https://www.irishtimes.com/news/lights-in-irish-sea-are-natural-1.847896</ref>
"https://ml.wikipedia.org/wiki/കവര്" എന്ന താളിൽനിന്ന് ശേഖരിച്ചത്