"കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
{{IMG|Healthcare workers wearing PPE 03.jpg|കൊറോണ വൈറസ് ബാധിച്ച ഒരു രോഗിയെ പരിചരിക്കുന്നതിനായി സംരക്ഷണ ഉപകരണങ്ങൾ ധരിച്ച ആരോഗ്യ പ്രവർത്തകർ, കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നും}}
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ [[വുഹാൻ]] പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. വുഹാൻ രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു.<ref name = weather/><ref>{{cite news |title=Coronavirus: Over 3000 people still under observation, says govt |url=https://economictimes.indiatimes.com/news/politics-and-nation/coronavirus-over-3000-people-still-under-observation-says-govt/articleshow/74034608.cms |accessdate=9 March 2020 |work=The Economic Times |date=8 February 2020}}</ref> കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്<ref name = ecfeb8>{{cite news |title=Coronavirus: Over 3000 people still under observation, says govt |url=https://economictimes.indiatimes.com/news/politics-and-nation/coronavirus-over-3000-people-still-under-observation-says-govt/articleshow/74034608.cms |work=The Economic Times |date=8 February 2020}}</ref><ref>{{cite news |title=Coronavirus outbreak: Third virus case reported from Kerala, student who returned from Wuhan tests positive |url=https://www.financialexpress.com/india-news/coronavirus-outbreak-third-virus-case-reported-from-kerala-student-who-returned-from-wuhan-tests-positive/1855081/ |accessdate=9 March 2020 |work=The Financial Express |date=4 February 2020}}</ref> പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ 'സംസ്ഥാന ദുരന്തമായി' പ്രഖ്യാപിച്ചു. രോഗബാധിതരായ 3000 ത്തിലധികം പേരെ നിരീഷണവിധേയമാക്കി. അതിൽ 45 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.<ref name = ecfeb8/> പോസിറ്റീവ് ആയ മൂന്ന് വ്യക്തികൾ പിന്നീട് ആശുപത്രി പരിചരണത്തെത്തുടർന്ന് അണുബാധയിൽ നിന്ന് രക്ഷ നേടി<ref name="quartz">{{cite news |last1=Kurian |first1=Oommen C. |title=How an Indian state successfully fought and contained the deadly coronavirus |url=https://qz.com/india/1802684/indias-kerala-defeated-deadly-coronavirus-using-information/ |accessdate=9 March 2020 |work=Quartz India |agency=Quartz |publisher=Quartz India |date=14 February |language=en}}</ref>. കൂടുതൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ 4 ദിവസത്തിന് ശേഷം 'സംസ്ഥാന ദുരന്ത' മുന്നറിയിപ്പ് പിൻവലിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്രം പഠിക്കാൻ ചൈന ഒരു പ്രധാന രാജ്യമായതിനാൽ കൊറോണ വൈറസ് മൂലമുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നപ്പോൾ നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ചൈനയിൽ കുടുങ്ങി. ചൈനയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരിൽ ചിലരെ ഒഴിപ്പിച്ച് [[Cochin International Airport|കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്]] എത്തിച്ച് [[Government Medical College, Ernakulam|കൊച്ചി മെഡിക്കൽ കോളേജിലെ]] ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലാക്കി. അതിലൂടെ അവരെയൊന്നും രോഗം ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.
== വിദ്യാലയങ്ങൾക്ക് അവധി ==
 
കൊറോണ വൈറസ് ബാധ (കോവിഡ്-19)യെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തെത്തുടർന്ന് പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങൾ.
* എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാർച്ച് 31 വരെ പഠന പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ നിർദേശിച്ചു. <ref>https://www.mathrubhumi.com/news/kerala/corona-virus-scare-all-education-institutes-in-kerala-will-not-work-till-march-31-1.4601946</ref>
* നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ മാർച്ച് മാസം പൂർണമായും അടച്ചിടാൻ തീരുമാനിച്ചു.
* എട്ട്, ഒമ്പത് ക്ലാസ് പരീക്ഷകളും എസ്.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷകളും മാറ്റമില്ലാതെ നടത്താൻ തീരുമാനിച്ചു.
* മാർച്ച് മാസം സ്‌പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നും മദ്രസകൾ, അംഗൻവാടികൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയവ മാർച്ച് 31 വരെ അടച്ചിടണമെന്നും തീരുമാനിച്ചു.
* രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം.
* സിനിമാ തീയേറ്ററുകൾ അടച്ചിടണം, വിവാഹം മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിൽ വലിയ ആളുകൾ കൂടാത്ത തരത്തിൽ ചടങ്ങുകളായി മാത്രം നടത്തണം.
* ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം.
* ശബരിമലയിൽ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാൽ ദർശനത്തിന് ഈ ഘട്ടത്തിൽ ആളുകൾ പോകാതിരിക്കണം.
* സ്‌കൂളുകളിൽ വാർഷികങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/കേരളത്തിലെ_കോവിഡ്-19_പകർച്ചവ്യാധി" എന്ന താളിൽനിന്ന് ശേഖരിച്ചത്