"ഇടുക്കി ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 75:
 
== ഗോത്ര സംസ്കാരം ==
[[ശിലായുഗം|ശിലായുഗ]] സംസ്കാരത്തിനു ശേഷം ഇടുക്കിയിലെ മലഞ്ചെരുവുകളിൽ സ്ഥാപിക്കപ്പെട്ട മറ്റൊരു സംസ്കൃതിയാണ് ഗോത്രവർഗ്ഗങ്ങളുടേത്.ശിലായുഗത്തിൽ നിലനിന്ന സാമൂഹികംശങ്ങളിൽസാമൂഹികാംശങ്ങളിൽ പലതും ഇവിടെത്തെ ആദിവാസി സംസ്കാരത്തിൽ കാണാമെങ്കിലും, വ്യത്യസ്തതമായ രണ്ട് കാലഘട്ടത്തെയാണ് ഇരുകൂട്ടരും പ്രതിധാനം ചെയ്യുന്നത്.ശിലായുഗക്കാർ പിന്നീട് എവിടെപ്പോയി എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല. കാലാവസ്ഥ, ജീവിത സാഹചര്യത്തിലുണ്ടായ ബുദ്ധിമുട്ടുകൾ, എന്നിവ നിമിത്തം മലയിറങ്ങിയിരിക്കാം എന്നും കരുതുന്നു. [[മന്നാൻ]],[[മുതുവാൻ]], [[പളിയർ]], [[ഊരാളി]],[[മലയരയൻ]], [[മലപ്പുലയൻ]], [[ഉള്ളാടൻ]] എന്നിവരാണ് ഇടുക്കിയിലുള്ളത്. ഗോത്ര സംസ്കാരവുമായി ബന്ധപ്പെട്ട വാമൊഴി രൂപങ്ങളെയും, ആചാരാനുഷ്ടാനങ്ങളെയും കുറിച്ച് പഠനം നടത്തിയിട്ടുള്ളവരുടെ നിഗമനത്തിൽ ബി.സി 13 - 15 കാലഘട്ടത്തിലാണ് ആദിവാസി ജീവിതം ഇടുക്കിയിൽ ആരംഭിക്കുന്നത്.<ref>ഇടുക്കിയിലെ ഗോത്രകലകളും സംസ്കാരവും: വി.ബി.രാജൻ, കാഞ്ചിയാർ രാജൻ</ref> തമിഴ് സംസ്കാരവുമായി ബന്ധം പുലർത്തുന്ന ഗോത്രവർഗ്ഗക്കാർ ഇടുക്കിയിലെത്തിയത് ഇന്നത്തെ കോയമ്പത്തൂർ, മധുര, രാമനാഥപുരം ജില്ലകളിൽ നിന്നുമാണന്ന്, ഇവരുടെ ഭാഷയും, ആചാരാനുഷ്ടാനങ്ങളും, കലാരൂപങ്ങളും തെളിയിക്കുന്നു. ആധുനിക നരവംശശാസ്ത്രജ്ഞരുടെ നിയമനത്തിൽ ഇവിടത്തെ ആദിവാസികൾ പ്രോട്ടോ- അസ്ത്രലോയ്ഡ് (Proto australoid) വംശത്തിൽപ്പെടുന്നു. ഇവരുടെ (ഇടുക്കി) മലകയറ്റത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. പാണ്ഡ്യരാജ വംശത്തെ സഹായിച്ചതിന് പ്രതിഫലമായി വനാധിപതികൾ എന്ന സ്ഥാനം നൽകി എന്നതാണ് ഒന്ന്. ഒരു ഘട്ടത്തിൽ മധുരയിൽ നിന്നും നാടുവിടേണ്ടി വന്ന ഇവർ പൂഞ്ഞാർ രാജാവിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ ഗുഡല്ലൂർ വഴി കുമളിയിലൂടെ ഇടുക്കിയിൽ എത്തിയെന്നും മറ്റൊരു കഥ പ്രചാരത്തിലുണ്ട്. നാട്ടുരാജാക്കന്മാർക്കു വേണ്ടി വനോൽപ്പന്നങ്ങൾ ശേഖരിക്കുവാൻ നിയുക്തരായവർ കാലക്രമേണ ഇവിടെ ജീവിതമുറപ്പിച്ചതെന്നും കരുതുന്നു. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി ഇവിടെക്ക് കുടിയേറിയവരായിക്കാം ഇവിടത്തെ ഗോത്ര വംശം.ഓരോ ഗോത്ര ഗ്രാമത്തിലുമുള്ള കുടുംബങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ പുതിയ ഒരു കൂടിയിരിപ്പ് സൃഷ്ടിക്കപ്പെടുന്നു.ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ അരായാഞ്ഞിലി ചതച്ചുണ്ടാക്കിയ മരവുരിയായിരുന്നു.മൃഗത്തോൽ ഉപയോഗിച്ച് വാദ്യ ഉപകരണങ്ങളും ഇവർ നിർമ്മിച്ചിരുന്നു. ഈറ്റപ്പൊളിയുപയോഗിച്ച് ഗൃഹോപകരണങ്ങൾ നെയ്തെതെടുക്കാനുള്ള ആദിവാസികൾക്കുള്ള കഴിവ് വലുതാണ്. പ്രകൃതിശക്തികളെയും വൃക്ഷങ്ങളെയും ഇവർ ആരാധിച്ചിരുന്നു. ഗോത്രവർഗ്ഗങ്ങൾക്കെല്ലാം തങ്ങളുടേതായ ഭരണ സംവിധാനമുണ്ടായിരുന്നു. കുടിയിരുന്നുകളുടെ തലവൻമാർ വർഗ്ഗ ഭേദമനുസരിച്ച് മൂപ്പനെന്നോ കാണിയെന്നോ ആണ് അറിയപ്പെടുന്നത്. മന്നാൻമാർക്കിടയിൽ ഇത് രാജാവാണ്. ഇടുക്കിയിലെ മലങ്കാടുകളിലേക്ക് ആദ്യം കുടിയേറിപ്പാർത്ത ഗോത്രവർഗ്ഗം ഊരാളികളായിരിക്കുമെന്നാണ് കരുതുന്നത്.മഹാ ശിലായുഗത്തിലെ ചില ആചാരങ്ങൾ നാമമാത്രമായാ രീതിയിൽ ഇപ്പോഴും അനുവർത്തിക്കുന്നവരാണ് ഊരാളിമാർ. ശവസംസ്കാരത്തിനു ശേഷം കുഴിമാടത്തിനു മീതെ നാട്ടുന്ന കരിങ്കല്ല് ശിലായുഗത്തിലെ പുലച്ചിക്കല്ലിന്റെ പിൻതുടർച്ചയാണന്ന് കരുതുന്നു. വെൺമണി, മുള്ളരിങ്ങാട്, നാടുകാണി, കുറുക്കനാട്, കൂവക്കണ്ടം, കണ്ണംപടി, മുത്തംപടി, കിഴക്കേമാട്ടുക്കട്ട, വെള്ളള്ള്, മേമാരിക്കുടി,പൂവന്തിക്കുടി തുടങ്ങി 33 ഗോത്രസങ്കേതങ്ങൾ ഇടുക്കിയിലുണ്ട്. പിൻ കാലത്ത് മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന വനത്തിൽ നിന്നും ബ്രിട്ടീഷുകാരുടെയും തമിഴ് വംശകരുടെയും കുടിയേറ്റത്തോടെ കൃഷി ഉപേക്ഷിച്ച് പാലായനം ചെയ്തവരായിരുന്നു പൂവന്തിക്കുടി ([[അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്|അയ്യപ്പൻകോവിൽ]]) പ്രദേശത്ത് എത്തിയവർ. അതിമഹത്തായ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമകളായിരുന്നു എല്ലാ ആദിവാസി ഗോത്രങ്ങളും, ഉൾവനങ്ങളിൽ ആടിയുംപാടിയും കരകൗശല വേലകളിൽ ഏർപ്പെട്ടും തങ്ങളുടേത് മാത്രമായ രീതിയിൽ ജീവിതത്തെ ക്രമപ്പെടുത്തിയും പ്രാചീന സംസ്കൃതിയുടെ അനേകം അപൂർവ്വ ചാരുതകൾ നിർമ്മിച്ചെടുക്കുകയും ചെയ്തവരായിരുന്നു ഗോത്രവർഗ്ഗങ്ങൾ. വിവിധങ്ങളായ അധിനിവേശത്തിലൂടെ തകർത്തെറിയപ്പെട്ട ജീവിത സ്വത്വത്തിന്റെ ഉടമകളായിരുന്നു പശ്ചിമഘട്ടത്തിലെ മിക്കവാറും എല്ലാ ആദിവാസി ഗോത്രങ്ങളും. ഇടുക്കിയിൽ [[കാപ്പി|കാപ്പിയും]], [[തേയില|തേയിലയും]]
[[ഏലം|ഏലവും]] വച്ചുപിടിപ്പിക്കുവാൻ ബ്രിട്ടീഷ് പ്ലാന്റർമാർ കണ്ടെത്തിയ ഭൂപ്രദേശങ്ങൾ ഏറെയും ആദിവാസി ഗോത്രങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന ഭൂപ്രദേശങ്ങളിലായിരുന്നു.മലകൾ ഒന്നൊന്നായി വെട്ടി വെളുപ്പിച്ച് മാറുന്നതിനനുസരിച്ച് പിന്നിലേക്ക് ത ള്ളപ്പെടുകയായിരുന്നു ഓരോ ഗോത്ര സമൂഹവും.<ref> ലേഖനം _കാട്ടിലും നാട്ടിലുമല്ലാത്ത ജീവിതങ്ങൾ: കാഞ്ചിയാർ രാജൻ </ref>
 
"https://ml.wikipedia.org/wiki/ഇടുക്കി_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്