"കുടുംബാസൂത്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
ഗർഭധാരണം തടയുന്നതിന്‌ ധാരാളം താൽക്കാലികമാർഗങ്ങളും സ്‌ഥിരമാർഗങ്ങളുമുണ്ട്‌.
 
ശരിയായി ഉപയോഗിച്ചാൽ ഏറ്റവും ലളിതമായ ഗർഭനിരോധനമാർഗ്ഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. പുരുഷൻമാർക്ക്‌ ഉപയോഗിക്കാവുന്ന ഉറകളും സ്‌ത്രീകൾക്ക്‌ ഉപയോഗിക്കാവുന്നവയുമുണ്ട്‌. പുരുഷന്മാർക്ക് ഉദ്ധരിച്ച ലിംഗത്തിലേക്ക് ഉറ ധരിക്കാം. സ്ത്രീകൾക്ക് ഇവ യോനീ നാളത്തിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട്തന്നെ ഏറെ പ്രചാരമുള്ളതാണ് ഈ മാർഗം. പലതരം ഉറകൾ ഇന്ന് ലഭ്യമാണ്. നേർത്തതും, പല ഫ്ലേവറുകളോട് കൂടിയതും, ഡോട്ടുകൾ ഉള്ളതുമെല്ലാം അവയിൽ ചിലതാണ്. തീരെ നേർത്ത ഉറകൾ ലൈംഗിക അനുഭൂതി തെല്ലും കുറക്കുന്നില്ല എന്ന് തന്നെ പറയാം. കോണ്ടം ഉപയോഗിക്കുകയാണെങ്കിൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി/എയ്ഡ്സ്, എച്ച്പിവി, പെൽവിക്ക് ഇൻഫെക്ഷൻ, സിഫിലിസ്, ഹെപ്പറ്റെറ്റിസ് ബി മുതലായ രോഗാണുബാധകളിൽ നിന്ന്‌ സംരക്ഷണവും ഉറപ്പാക്കാം. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ബന്ധത്തിനൊരുങ്ങുന്നത് ഏറെ അപകടകരമാണ്.
 
കൂടാതെ ലൈംഗികബന്ധത്തിന് മുൻപ് ഉപയോഗിക്കാവുന്ന സെർവൈക്കൽ ഡയഫ്രം, സെർവൈക്കൽ റിങ്ങ്‌, ബീജങ്ങളെ നശിപ്പിക്കുന്ന ക്രീം/ ജെൽ, ഗർഭനിരോധന സ്‌പോഞ്ച്‌ എന്നിവയെല്ലാം താൽക്കാലിക ഗർഭനിരോധനമാർഗ്ഗമായി ഉപയോഗിക്കാം.
"https://ml.wikipedia.org/wiki/കുടുംബാസൂത്രണം" എന്ന താളിൽനിന്ന് ശേഖരിച്ചത്