"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 9:
2.5 ശതകോടി വർഷങ്ങൾക്കു മുൻപു മുതൽ 1.6 ശതകോടി വർഷങ്ങൾ മുൻപു വരെയുള്ള കാലഘട്ടമായ [[പാലിയോപ്രോട്ടെറോസോയിക് യുഗം|പാലിയോപ്രോട്ടെറോസോയിക് യുഗത്തിലാണ് (Paleoproterozoic era)]] ഓക്സിജൻ സ്വതന്ത്രരൂപത്തിൽ ഭൂമിയിൽ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. [[ജൈവ പരിണാമം|പരിണാമത്തിന്റെ]] ആദ്യഘട്ടങ്ങളിലെ [[അനേറോബിക് ജീവികൾ|അനേറോബിക് ജീവികളുടെ (Anaerobic organism)]] പ്രവർത്തനമാണ് ഇതിനു കാരണം. (ഇത്തരം ജീവികൾക്ക് ജീവിക്കാൻ ഓക്സിജൻ ആവശ്യമല്ലെന്നു മാത്രമല്ല, അവ ഓക്സിജനെ പുറത്തു വിടുകയും ചെയ്യുന്നു). അന്നു മുതലുള്ളതും ഇടക്ക് വംശനാശം വന്നതുമായ പലതരം ജീവജാലങ്ങളുടേയും പ്രവർത്തനമാണ് (ഉദാഹരണം: സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം (photosynthesis)) അന്തരീക്ഷത്തിൽ ഓക്സിജൻ സുലഭമാവാനുള്ള കാരണം. സമുദ്രത്തിലെ [[ആൽഗ|ആൽഗകളാണ്]], ഭൂമിയിലെ സ്വതന്ത്രരൂപത്തിലുള്ള ഓക്സിജന്റെ നാലിൽ മൂന്നു ഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. ബാക്കി നാലിലൊന്ന് ഭൌമോപരിതലത്തിലുള്ള വൃക്ഷലതാദികളുടെ പ്രവർത്തനം മൂലവും.
== ഗുണങ്ങൾ ==
[[പ്രമാണം:Liquid Oxygen.gif|thumb|150px|ദ്രാവക ഓക്സിജൻ|കണ്ണി=Special:FilePath/Liquid_Oxygen.gif]]
അന്തരീക്ഷവായുവിന്റെ 21%-വും ഓക്സിജനാണ്. സസ്യങ്ങളിലെ [[പ്രകാശസംശ്ലേഷണം]] മൂലമാണ് [[ഭൂമി|ഭൂമിയിൽ]] ഇത് ഉണ്ടാകുന്നത്. ഓക്സിജന്റെ പ്രതീകം O-യും [[അണുസംഖ്യ]] 8 ഉം ആണ്. ഓക്സിജൻ [[ദ്വയാണുതന്മാത്ര|ദ്വയാണുതന്മാത്രകളായാണ്]] സ്വതന്ത്രരൂപത്തിൽ പ്രകൃതിയിൽ കാണപ്പെടുന്നത്. ഈ [[തന്മാത്ര|തന്മാത്രയെ]] ഡയോക്സിജൻ (dioxygen) എന്നും പറയാറുണ്ട്. O<sub>2</sub> എന്നതാണ് ഇതിന്റെ രാസവാക്യം. ഇത്തരം തന്മാത്രകളിൽ രണ്ടു ഓക്സിജൻ അണുക്കൾ തമ്മിൽ ഇരട്ട സഹസംയോജകബന്ധമാണ് ഉള്ളത്.
 
വരി 56:
 
== സംയുക്തങ്ങൾ ==
ഓക്സിജന്റെ ഏറ്റവും സാധാരണ സംയുക്തം [[ജലം]] (H<sub>2</sub>O) തന്നെയാണ്. ഓക്സിജന്റെ [[ഇലക്ട്രോനെഗറ്റിവിറ്റി]] വളരെ കൂടുതലായതിനാൽ മിക്കവാറും മൂലകങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. <!---[[ഓക്സീകരണം]] എന്നത് ഒരു പൊതു പ്രക്രിയയാണെങ്കിലും ഓക്സിജനുമായി oxidation--->. ഉൽകൃഷ്ടവാതകങ്ങളും [[ഫ്ലൂറിൻഉൽകൃഷ്ടവാതകം|ഫ്ലൂറിനുംഉൽകൃഷ്ടവാതകങ്ങൾ]], [[ക്ലോറിൻഹാലൊജനുകൾ|ക്ലോറിനും]], [[ബ്രോമിൻ|ബ്രോമിനുംഹാലൊജനുകൾ]], വെള്ളി, സ്വർണ്ണം എന്നിവ മാത്രമാണ് ഓക്സിജനുമായി നേരിട്ട് പ്രവർത്തിക്കാത്ത മൂലകങ്ങൾ. പക്ഷെ ഉൽകൃഷ്ടവാതകങ്ങളും, സ്വർണ്ണവും ഒഴികെ മറ്റെല്ലാ മൂലകങ്ങളും ഓസോണുമായി നേരിട്ട് പ്രവർത്തിക്കുന്നു. ജലത്തെക്കൂടാതെ, [[കാർബൺ ഡൈ ഓക്സൈഡ്]](CO<sub>2</sub>, വിവിധതരം ആൽക്കഹോളുകൾ(R-OH),കാർബോണിലുകൾ (R-CO-H/R-CO-R), കാർബോളിക് അമ്ലങ്ങൾ(R-COOH) എന്നിവയെല്ലാം ഓക്സിജന്റെ പ്രധാന സംയുക്തങ്ങളാണ്. ഓക്സിജൻ അടങ്ങിയ റാഡികലുകളായ ക്ലോറേറ്റ്(ClO<sub>3</sub><sup>−</sup>), പെർക്ലോറേറ്റ്(ClO<sub>4</sub><sup>−</sup>) , ക്രോമേറ്റ്(CrO<sub>4</sub><sup>2−</sup>), ഡൈക്രോമേറ്റ്(Cr<sub>2</sub>O<sub>7</sub><sup>2−</sup>), പെർമാംഗനേറ്റ്(MnO<sub>4</sub><sup>−</sup>), നൈട്രേറ്റ്(NO<sub>3</sub><sup>−</sup>) എന്നിവയൊക്കെ ശക്തിയേറിയ ഓക്സീകാരികളാണ്. [[ഇരുമ്പ്]] അന്തരീക്ഷവായുവുമായി പ്രവർത്തിച്ചുണ്ടാകുന്ന [[തുരുമ്പ്]] നമുക്ക് സുപരിചിതമായ ഒന്നാണ്.
 
{{Chemistrystub|Oxygen}}
"https://ml.wikipedia.org/wiki/ഓക്സിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്