"വരവൂർ കീഴ്ത്തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിൽ]] [[വരവൂർ ഗ്രാമപഞ്ചായത്ത്|വരവൂർ ഗ്രാമപഞ്ചായത്തിൽ]] സ്ഥിതിചെയ്യുന്ന ഒരു [[ശിവൻ|ശിവക്ഷേത്രമാണ്]] '''വരവൂർ കീഴ്ത്തളി മഹാദേവക്ഷേത്രം.''' ''[[ശിവലിംഗം|ശിവലിംഗങ്ങളുടെ]] നാട്'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന [[വരവൂർ, തൃശ്ശൂർ|വരവൂരിൽ]] സ്ഥിതിചെയ്തിരുന്ന 108 ശിവക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രം [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടത്തിൽ തകർന്നുപോകുകയും പിന്നീട് നവീകരിയ്ക്കുകയും ചെയ്ത രൂപത്തിലാണ് ഇപ്പോൾ കാണപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി, [[കിരാതമൂർത്തി]] സങ്കല്പത്തിലുള്ളതും മൃത്യുഞ്ജയ ജീവനകലയോടുകൂടിയതുമായ ശിവനാണ്. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളത്. ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[നരസിംഹം|നരസിംഹമൂർത്തി]], [[ഭഗവതി]], [[നാഗദൈവങ്ങൾ]] എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്.
 
36 പടികളോടുകൂടിയ അതിമനോഹരമായ ക്ഷേത്രസമുച്ചയമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിനുള്ളത്. ഉയരത്തിൽ സ്ഥിതിചെയ്യുന്ന മതിലകവും അവിടെയുള്ള നിർമ്മിതികളും ആരുടെയും മനം മയക്കുന്ന കാഴ്ചയാണ്. ക്ഷേത്രത്തിലുള്ള 36 പടികൾക്കും വർഷത്തിലൊരിയ്ക്കൽ വിശേഷാൽ പൂജ നടത്തിവരുന്നുണ്ട്. ''ശൈവാഗമ പൂജ'' അഥവാ ''പടിപൂജ'' എന്നറിയപ്പെടുന്ന ഈ പൂജ നടത്തപ്പെടുന്നത് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ [[മേടം|മേടമാസത്തിലെ]] [[പുണർതം]] നാളിലാണ്. കേരളത്തിൽ പടിപൂജ നടക്കുന്ന രണ്ടേ രണ്ട് ക്ഷേത്രങ്ങളിലൊന്നാണിത്. [[ശബരിമല ധർമ്മശാസ്താക്ഷേത്രം|ശബരിമല ക്ഷേത്രമാണ്]] മറ്റേത്. [[കുംഭം|കുംഭമാസത്തിലെ]] [[മഹാശിവരാത്രി]], [[വൃശ്ചികം|വൃശ്ചികമാസത്തിലെ]] [[അയ്യപ്പൻ വിളക്ക്]] എന്നിവയും ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
 
== ഐതിഹ്യം ==
 
== ചരിത്രം ==
 
== ക്ഷേത്രനിർമ്മിതി ==
 
 
 
 
 
 
 
 
 
 
 
 
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/വരവൂർ_കീഴ്ത്തളി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്