"ബാലപീഡനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 12:
 
== ലൈംഗിക പീഡനം ==
മുതിർന്നവർ ലൈംഗിക ചൂഷണത്തിനായി കുട്ടിയെ ഉപയോഗിക്കുന്നതാണു ലൈംഗിക പീഡനം. ലൈംഗികവൃത്തികൾക്കായി നിർബന്ധിക്കുക, കുട്ടിയെ വിവാഹം ചെയ്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ബലാത്സംഗം ചെയ്യുക, ലൈംഗികാവയവങ്ങൾ കുട്ടിയുടെ മുന്നിൽ പ്രദർശിപ്പിക്കുക, കുട്ടിയെ പോർണോഗ്രഫി കാണിക്കുക, കുട്ടിയുമായി ലൈംഗികബന്ധം നടത്തുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ തൊടുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ നോക്കുക, ചൈൽഡ് പോർണോഗ്രഫി നിർമ്മിക്കുക, അവ പ്രചരിപ്പിക്കുക എന്നിവ കുട്ടിയോടു ചെയ്യുന്ന ലൈംഗിക പീഡനങ്ങളാണ്. സമപ്രായക്കാർ തമ്മിൽ പ്രായത്തിന്റേതായ കൗതുകങ്ങൾ പങ്കുവെക്കുന്നത് ചൂഷണത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് വിദഗ്ദർവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക അതിക്രമങ്ങൾ കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകാം. ചെറുപ്രായത്തിലെ ഗർഭധാരണവും പ്രസവവും അമ്മയുടേയും, കുഞ്ഞിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം അല്ലെങ്കിൽ മരണ കാരണമായേക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കണക്കനുസരിച്ച് 15% മുതൽ 25% വരെ സ്ത്രീകളും 5% മുതൽ 15% വരെ പുരുഷന്മാരും കുട്ടികളായിരിക്കെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പീഡകരും കുട്ടികൾക്ക് പരിചയമുള്ളവരാണ്. പീഡോഫിലിയ (pedophilia) എന്ന മാനസികാവസ്ഥ ഉള്ളവരാണിക്കൂട്ടർ. പീഡകരിൽ 30% ബന്ധുക്കളും, 60% സുഹൃത്തുക്കൾ, ആയമാർ, അയൽക്കാർ എന്നിവരും, 10% അപരിചിതരും ആണ്. മൂന്നിലൊന്നു കേസുകളിലും, പീഡകനും പ്രായപൂർത്തി ആവാത്തവരാണ്. പ്രായത്തിനനുസരിച്ചു ശാസ്ത്രീയ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നൽകുന്നതും, നല്ലതും ചീത്തയുമായ സ്പർശനങ്ങളെ തിരിച്ചറിയാൻ പഠിപ്പിക്കുന്നതും ഒരു പരിധിവരെ ലൈംഗിക ചൂഷണം തടയാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം പോക്സോ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. കുട്ടികൾക്ക് ലൈംഗികബന്ധത്തിന് ആവശ്യമായ ഉഭയസമ്മതം (consent) നൽകാനാവില്ലെന്നും, നൽകിയാൽ തന്നെ അത് മൂല്യവത്തല്ലെന്നും വിലയിരുത്തപ്പെടുന്നു. ഇതുപ്രകാരം പ്രായപൂർത്തി ആകാത്തവരുമായുള്ള ലൈംഗികബന്ധം ബാലപീഡനത്തിന്റെ വകുപ്പിൽ ഉൾപ്പെടുന്നതാണ്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ബാലപീഡനം" എന്ന താളിൽനിന്ന് ശേഖരിച്ചത്