"ഏഴിക്കര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 40:
ചരിത്രം
 
പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തിയായതിനാൽ ചുങ്കം പിരിക്കുന്നതിനായി ചാത്തനാട്, പുളിങ്ങനാട്, കടക്കര, കെടാമംഗലം, എട്ടിയോടം എന്നിവിടങ്ങളിൽ ചൌക്കകൾ സ്ഥാപിച്ചിരുന്നതിന്റെ അവശിഷ്ടം കാണാം. തെക്ക് പുളിങ്ങനാട് മുതൽ വടക്ക് കിഴക്കെ മൂലയായ എട്ടിയോടം വരെ സഞ്ചരിക്കാൻ യോഗ്യമായ പറവൂർ ബണ്ട് എന്ന ഒരു തീരദേശനടപ്പാത അന്നുണ്ടായിരുന്നു. തിരു-കൊച്ചി സംയോജനത്തിനുശേഷം ചൌക്കകൾ ഇല്ലാതായതോടെ ഈ റോഡ് ഉപയോഗശൂന്യമായി. ജലഗതാഗതത്തെ ആശ്രയിച്ചായിരുന്നു പണ്ടുകാലത്തെ യാത്ര. എന്നാൽ ചാത്തനാട്-പറവൂർ റോഡ് നിലവിൽ വന്നതോടെ ജലഗതാഗതത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണുണ്ടായത്. പഞ്ചായത്തിന്റെ പേര് ആഴിയുമായി ബന്ധപ്പെട്ട കര എന്നർത്ഥത്തിൽ ആഴിക്കര പരിണമിച്ച് ഏഴിക്കരയായതാണെന്നു പറയപ്പെടുന്നു. കടലിൽനിന്നു രൂപം കൊണ്ട കര എന്ന നിഗമനത്തിനു പ്രസക്തിയുള്ള കടൽ+കര യിൽ നിന്നും ആയിരിക്കാം എന്നും പറയപ്പെടുന്നു. കുടിപള്ളിക്കൂടങ്ങളാണ് പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ കേന്ദ്രങ്ങൾ. തറമേൽ ഗോവിന്ദ പണിക്കർ ചിറ്റേപ്പറമ്പിൽ സംഭാവനയായി നൽകിയ 29 സെന്റ് സ്ഥലത്താണ് ആദ്യമായി ഒരു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്. ഏതാണ്ട് നൂറു വർഷം മുമ്പ് ഇതേകാലത്തു തന്നെ കൊടാമംഗലത്തും നന്ത്യാട്ടുകുന്നത്തും സ്ക്കൂളുകൾ ആരംഭിച്ചു. ഈ പഞ്ചായത്തിലെ ഒരേയൊരു ഹൈസ്ക്കൂളാണ് ഏഴിക്കര ഗവ. ഹൈസ്ക്കൂൾ. ജന്മി-നാടുവാഴി സാമൂഹ്യ വ്യവസ്ഥയാണ് ഈ പഞ്ചായത്തിൽ നിലനിന്നിരുന്നത്. ഏതാനും നായർ തറവാട്ടുകാരുടെയും ദേവസ്വങ്ങളുടെയും പുറംപ്രദേശത്തുള്ള ജന്മിമാരുടെയും വകയായിരുന്നു ഭൂമി. ഭൂവുടമകൾ കൃഷിഭൂമിയിൽ നേരിട്ടു പണി എടുത്തിരുന്നില്ല. തൊഴിലെടുത്തിരുന്നത് കർഷക തൊഴിലാളികളായിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനമാണുണ്ടായിരുന്നത്. ആചാരാനുഷ്ഠാനങ്ങളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. തെക്കും വടക്കുമുള്ള ശാസ്താ ക്ഷേത്രങ്ങൾ, ചിറ്റേപ്പറമ്പ് കുടിയാകുളങ്ങര ഭഗവതി ക്ഷേത്രങ്ങൾ എന്നിവ സവർണ്ണ ഹിന്ദുക്കളുടെ ആരാധനാലയങ്ങളായിരുന്നങ്കിൽ അവർണ്ണ ഹിന്ദു ജനങ്ങളുടെ ആരാധനാലയങ്ങൾ കാളി, കുളങ്ങര, നീണ്ടൂത്തറ, പുളിയാംപിള്ളി, തിയ്യപറമ്പ് തുടങ്ങിയവയായിരുന്നു. ക്ഷേത്രപ്രവേശനത്തോടെ ഇതിനെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. ക്രൈസ്തവ ദേവാലയമായി 200 കൊല്ലങ്ങൾക്കുമുമ്പ് വിൻസെന്റ് റഫർ എന്ന വിശുദ്ധന്റെ നാമധേയത്തിൽ കേരളത്തിൽ ആദ്യമായുണ്ടായത് ചാത്തനാട് പള്ളിയാണ്. 200-ഓളം കൊല്ലത്തെ പഴക്കമുള്ള മുസ്ളീം ദേവാലയമായ കെടാമംഗലം ജുമാ മസ്ജിദ് തുടങ്ങിയവയും പ്രധാന ആരാധനാലയങ്ങളാണ്. സ്വാതന്ത്ര്യസമര പ്രക്ഷോഭണത്തിന്റെപ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരങ്ങളിൽ വജ്രക്കുറുപ്പ് എന്ന പേരിൽ അറിയപ്പെടുന്ന നെല്പാടത്ത് ചന്ദ്രശേഖരക്കുറുപ്പ് ഉൾപ്പെടെ നിരവധി പേർ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിരുന്നു. അദ്ധ്യാപകനെന്ന നിലയിലും തുടർന്ന് എ.ഇ.ഒ എന്ന നിലയിലുമൊക്കെ പ്രവർത്തിച്ച് അദ്ധ്യാപക പുരസ്കാരത്തിനർഹനായ ഇടയാട്ടിൽ ഇ.കെ.പരമേശ്വരൻ പിള്ള പഞ്ചായത്തിലെ ആദരണീയനായ വ്യക്തിയാണ്.
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/ഏഴിക്കര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്