"സുനിധി ചൗഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
 
‘തബസ്സും ഹിറ്റ് പരേഡ്’ എന്ന ഷോയിൽ തത്സമയം പാടുന്നസയമത്ത് അവർ നടി തബസുമിനാൽ ശ്രദ്ധിക്കപ്പെടുകയും കുടുംബത്തോട് മുംബൈയിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കല്യാൺജി വിർജി ഷാ, ആനന്ദ്‌ജി വിർജി ഷാ എന്നിവർക്ക് സുനിധിയെ പരിചയപ്പെടുത്തി.  കൂടിക്കാഴ്ചയിൽ, കല്യാൺജി അവരുടെ നിധി എന്ന പേര് ഒരു ഭാഗ്യനാമെന്നു വിശ്വസിച്ചുകൊണ്ട് സുനിധി എന്നാക്കി മാറ്റുകയും ചെയ്തു. അവർക്ക് 11 വയസ്സുള്ളപ്പോൾ പിതാവ് ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് അവരെ കൊണ്ടുവന്നു. തുടക്കത്തിൽ നഗരജീവിതവുമായി പൊരുത്തപ്പെടുന്ന രീതിയിൽ ജീവിതം ക്രമീകരിക്കുന്നതിൽ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിനുശേഷം ഏതാനും വർഷങ്ങൾ കല്യാൺജിയുടെ അക്കാദമിയിൽ ജോലി ചെയ്യുകയും അദ്ദേഹത്തിന്റെ "ലിറ്റിൽ വണ്ടേഴ്സ്" ട്രൂപ്പിലെ പ്രധാന ഗായികയായിത്തീരുകയും ചെയ്തു. പിന്നീട് നിരവധി ഷോകൾ  അവരെ തേടിയെത്തിയെങ്കിലും സിനിമകൾക്കായി പാടാനായി പിതാവ് നിർബന്ധിച്ചു.
 
== സ്വകാര്യ ജീവിതം ==
2002 ൽ, തന്റെ പതിനെട്ടാമത്തെ വയസ്സിൽ, പെഹലാ നഷാ എന്ന മ്യൂസിക് വീഡിയോയിലെ സഹകരണത്തിനുശേഷം ചൗഹാൻ സംവിധായകനും നൃത്തസംവിധായകനുമായ ബോബി ഖാനെ വിവാഹം കഴിച്ചു. രഹസ്യമായി ഒരുക്കിയതും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രം പങ്കെടുത്തതായി റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു ചടങ്ങിൽവച്ച് ദമ്പതികൾ വിവാഹിതരായി. എന്നിരുന്നാലും, വിവാഹം സുനിധിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളുണ്ടാകുന്നതിനു കാരണമാകുകയും അവർ ഈ ഒരുമിക്കൽ "അനുയോജ്യമല്ല" എന്ന് കരുതുകയും തന്മൂലം അവളെ തള്ളിപ്പറയുകയും ചെയ്തു. എന്നിരുന്നാലും, ഒരു വർഷത്തിനുശേഷം സുനിധിയും ഖാനും വേർപിരിയുകയും ഇത് മാതാപിതാക്കളുമായി അവരെ അനുരഞ്ജനത്തിലാക്കുകയും ചെയ്തു. വേർപിരിയലിനിടെ നടൻ അന്നു കപൂറിനും ഭാര്യ അരുണിതയ്ക്കും ഒപ്പം താമസിക്കുകയും അതേ വർഷം തന്നെ തങ്ങൾക്ക് ജീവിതത്തിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്ന് ബോധ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു.
 
പിന്നീട് മേരി ആവാസ് സുനോയിൽ വിജയിയായ നാളുകൾ മുതൽ സൌഹൃദത്തിലായിരുന്ന  സംഗീതസംവിധായകൻ ഹിതേഷ് സോണിക്കുമായി ചൗഹാൻ പ്രണയബന്ധം ആരംഭിച്ചു. രണ്ടുവർഷത്തിലേറെക്കാലമുള്ള ഡേറ്റിംഗിന് ശേഷം, 2012 ഏപ്രിൽ 24 ന് ഗോവയിൽ നടന്ന ഒരു എളിയ വിവാഹച്ചടങ്ങിൽ വച്ച് അവർ വിവാഹിതരാകുകയും മുംബൈയിൽ നടന്ന ഗംഭീരമായ വിവാഹസൽക്കാരത്തിൽ നിരവധി പ്രമുഖ ബോളിവുഡ് താരങ്ങൾ പങ്കെടുക്കുകയും ചെയ്തു. 2018 ജനുവരി 1 ന് ചൗഹാൻ തെഗ് എന്ന് പേരുള്ള ഒരു ആൺകുട്ടിയ്ക്കു ജന്മം നൽകി.
 
==അവലംബം==
"https://ml.wikipedia.org/wiki/സുനിധി_ചൗഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്