"അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| designated_other2_color = #FFE978
}}}}'''അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി''' ('''AMNH''' എന്ന് ചുരുക്കത്തിൽ) [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിൽ]] [[മാൻഹാട്ടൻ|മാൻഹാട്ടന്റെ]] അപ്പർ വെസ്റ്റ് സൈഡിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ചരിത്ര മ്യൂസിയമാണ്. സെൻട്രൽ പാർക്കിൽ നിന്നുള്ള തെരുവിന് മറുവശത്ത് തിയോഡോർ റൂസ്‌വെൽറ്റ് പാർക്കിൽ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയ സമുച്ചയത്തിൽ 28 പരസ്പരബന്ധിതമായ കെട്ടിടങ്ങളും 45 സ്ഥിരം പൊതുപ്രദർശന ഹാളുകളും കൂടാതെ ഒരു പ്ലാനറ്റോറിയവും [[ഗ്രന്ഥശാല|ഗ്രന്ഥശാലയും]] ഉൾപ്പെടുന്നു. സസ്യങ്ങൾ, മൃഗങ്ങൾ, ഫോസിലുകൾ, ധാതുക്കൾ, പാറകൾ, ഉൽക്കാശിലകൾ, മനുഷ്യാവശിഷ്ടങ്ങൾ, മനുഷ്യ സാംസ്കാരികമായ കരകൌശല വസ്തുക്കൾ എന്നിവയുടെ ഏകദേശം 33 ദശലക്ഷത്തിലധികം<ref>Reynolds, Jaclyn (September 13, 2016). [http://cosi.org/zoo/tag/American%20Museum%20of%20Natural%20History COSI Forges Unprecedented Partnership with American Museum of Natural History]. Center of Science & Industry. cosi.org.</ref> മാതൃകകൾ അടങ്ങിയിരിക്കുന്ന മ്യൂസിയം ശേഖരത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഏത് സമയത്തും പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളു, കൂടാതെ ഇതിന് 2 ദശലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണമുണ്ട് (190,000 ചതുരശ്ര കിലോമീറ്റർ). 225 അംഗങ്ങളുള്ള ഒരു മുഴുവൻ സമയ ശാസ്ത്ര ജീവനക്കാരുടെ സേവനം ഈ മ്യൂസിയത്തിലുണ്ട്, ഓരോ വർഷവും 120 പ്രത്യേക ഫീൽഡ് പര്യവേഷണങ്ങൾ<ref>{{cite web|url=http://amnh.org/about/programs.php|title=American Museum of Natural History - Overview and Programs|accessdate=February 18, 2009|archiveurl=https://web.archive.org/web/20090216045046/http://amnh.org/about/programs.php|archivedate=February 16, 2009|url-status=dead}}</ref> ഇവിടെനിന്നു സ്പോൺസർ ചെയ്യുന്നതു കൂടാതെ പ്രതിവർഷം ശരാശരി അഞ്ച് ദശലക്ഷം പേർ ഇവിടെ സന്ദർശനവും നടത്തുന്നു.<ref>{{cite web|url=http://www.travelandleisure.com/articles/worlds-most-visited-museums/8|title=No. 7 American Museum of Natural History, New York City|accessdate=May 12, 2014|work=[[Travel + Leisure]]|archiveurl=https://web.archive.org/web/20140512194911/http://www.travelandleisure.com/articles/worlds-most-visited-museums/8|archivedate=May 12, 2014}}</ref>
 
== ചരിത്രം ==
 
=== സ്ഥാപനം ===
നിലവിലെ കെട്ടിട സമുച്ചയം പണിതുയർത്തപ്പെടുന്നതിനുമുമ്പ് സെൻട്രൽ പാർക്കിലെ ആഴ്സണൽ കെട്ടിടത്തിലാണ് മ്യൂസിയം നിലനിന്നുരുന്നത്.  ജോൺ ഡേവിഡ് വോൾഫ്, വില്യം ടി. ബ്ലോഡ്ജെറ്റ്, റോബർട്ട് എൽ. സ്റ്റുവർട്ട്, ആൻഡ്രൂ എച്ച്. ഗ്രീൻ, റോബർട്ട് കോൾഗേറ്റ്, മോറിസ് കെ. ജെസപ്പ് , ബെഞ്ചമിൻ എച്ച്. ഫീൽഡ്, ഡി. ജാക്സൺ സ്റ്റീവാർഡ്, റിച്ചാർഡ് എം. ബ്ലാച്ച്ഫോർഡ്, ജെ പി മോർഗൻ, അഡ്രിയാൻ ഇസെലിൻ, മോസസ് എച്ച്. ഗ്രിന്നെൽ, ബെഞ്ചമിൻ ബി. ഷെർമാൻ , എ.ജി. ഫെൽപ്സ് ഡോഡ്ജ്, വില്ല്യം എ. ഹെയിൻസ്,  ചാൾസ് എ. ഡാന, ജോസഫ് എച്ച. കോട്ടെ,  ഹെൻ‌റി ജി. സ്റ്റെബിൻസ്, ഹെൻ‌റി പാരിഷ്, ഹോവാർഡ് പോട്ടർ എന്നിവരോടൊപ്പം തിയോഡോർ റൂസ്വെൽറ്റിന്റെ പിതാവായിരുന്ന തിയോഡോർ റൂസ്വെൽറ്റ് സീനിയറും ഇതിന്റെ സ്ഥാപകരിലൊരാളായിരുന്നു.  മ്യൂസിയത്തിന്റെ സ്ഥാപനത്തോടെ പ്രകൃതിശാസ്ത്രജ്ഞനായ ഡോ. ആൽബർട്ട് എസ്. ബിക്മോറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. സുവോളജിസ്റ്റ് ലൂയിസ് അഗാസിസിന്റെ ഒരുകാലത്തെ ശിഷ്യനായിരുന്ന ബിക്ക്മോർ ന്യൂയോർക്കിൽ ഒരു പ്രകൃതി ചരിത്ര മ്യൂസിയം സ്ഥാപിക്കുന്നതിനായി വർഷങ്ങളോളം അശ്രാന്തമായി പ്രവർത്തിച്ചിരുന്നു. ശക്തരായ സ്പോൺസർമാരുടെ പിന്തുണയോടെയുള്ള അദ്ദേഹത്തിന്റെ നിർദ്ദേശം, ന്യൂയോർക്ക് ഗവർണർ ജോൺ തോംസൺ ഹോഫ്മാന്റെ പിന്തുണ നേടിയെടുക്കുകയും 1869 ഏപ്രിൽ 6 ന് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി ഔദ്യോഗികമായി സൃഷ്ടിക്കുന്ന ബില്ലിൽ ഒപ്പുവക്കുന്നതില് കലാശിക്കുകയും ചെയ്തു.
 
== അവലംബം ==