"ഡസ്സാൾട്ട് റാഫൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
മധ്യ വിഭാഗത്തിലുള്ള കരുത്തുറ്റ യുദ്ധവിമാനമാണ് (മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർ ക്രാഫ്റ്റ് -എം എം ആർ സി എ) ഇന്ത്യൻ വായുസേന ആവശ്യപ്പെട്ടത്. വിവിധ തലങ്ങളിൽ നടന്ന പല ചർച്ചകൾക്കും വിശകലനങ്ങൾക്കുമൊടുവിൽ 126 യുദ്ധവിമാനങ്ങൾ ആവശ്യമായി വരുമെന്ന് പ്രതിരോധ വിഭാഗം കണ്ടെത്തി. 2007-ൽ യു പി എ സർക്കാർ യുദ്ധവിമാനങ്ങൾക്കായി ആഗോള ടെൻഡർ ക്ഷണിച്ചു. റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, സൂപ്പർ ഹോർനെറ്റ് (ബോയിങ്), എഫ് 16, മിഗ് -35, ഗ്രിപെൻ എന്നിവ ടെൻഡർ സമർപ്പിച്ചു. കുറഞ്ഞ ടെൻഡർ സമർപ്പിച്ച റഫാൽ തിരഞ്ഞെടുക്കാൻ 2002-ൽ തീരുമാനിച്ചു. ഇതിനിടെ പല യുദ്ധവിമാനങ്ങളുടെയും സവിശേഷതകൾ വ്യോമസേന നേരിട്ട് പരിശോധിക്കുകയും ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ചതാണെന്നു സേന വ്യക്തമാക്കിയതോടെ, റഫാലുമായി മുന്നോട്ട് നീങ്ങാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.
 
126 വിമാനങ്ങൾക്ക് പകരം 36 എണ്ണം. യു പി എ സർക്കാരിന്റെ ഭരണകാലത്തു 126 ന് പകരം 18 വിമാനങ്ങൾ ആണ് ഫ്രഞ്ച്
കമ്പനിയായ ഡാനോ ഏവിയേഷനിൽ നിന്ന് ആദ്യം വാങ്ങാൻ തീരുമാനിച്ചത്. ബാക്കി 108 എണ്ണം ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എൽ) ഇൽ നിന്ന് ഉണ്ടാക്കാൻ തീരുമാനിച്ചു. പക്ഷെ പ്രതിവർഷം 8 വിമാനങ്ങൾ മാത്രം നിർമ്മിക്കാനുള്ള ശേഷി മാത്രമാണ് ആ കാലഘട്ടത്തിൽ എച്ച് എ എൽ -ന് ഉണ്ടായിരുന്നത്. അപ്പോൾ 108 വിമാനങ്ങൾ നിർമ്മിക്കാൻ വർഷങ്ങൾ എടുക്കും. അതേസമയം പൂർണ യുദ്ധസജ്ജമായ 36 എണ്ണം വാങ്ങുന്നതിലൂടെ വ്യോമസേനയുടെ അടിയന്തിര ആവശ്യങ്ങൾ നേരിടാമെന്ന കണക്കു കൂട്ടലിൽ സർക്കാർ 36 റഫാലിനു ഓർഡർ കൊടുക്കുകയാണുണ്ടായത്.
 
==ഇന്ത്യയുമായിട്ടുള്ള കരാർ==
"https://ml.wikipedia.org/wiki/ഡസ്സാൾട്ട്_റാഫൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്