"വണ്ണാൻ സമുദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സമുദായങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
==തെയ്യം==
തീയ്യരുടെ കുലദേവതയായ [[വയനാട്ടുകുലവൻ|വയനാട്ടുകുലവനും]], ഇവരുടെ തന്നെ മറ്റൊരു പ്രധാന തെയ്യമായ [[മുത്തപ്പൻ]] തെയ്യവും കെട്ടുന്നത് വണ്ണാന്മാരാണ്. [[കർക്കിടകം]] 28 ആം തീയ്യതി വണ്ണാന്മാർ '''കർക്കടോത്തിയും''' [[ആടിവേടൻ|ആടിവേടനും]] കെട്ടി വീടുവീടാന്തരം കേറിയിറങ്ങി '''ഈതിബാധകൾ''' അകറ്റാനായി നടക്കാറുണ്ട്. കുട്ടികളാവും ഈ തെയ്യങ്ങളെ കെട്ടുക. പാർവ്വതി സങ്കല്പമാണ് കർക്കടോത്തി തെയ്യത്തിനുള്ളത്. ഇതേപോലെ ചിങ്ങമാസത്തിൽ [[ഉത്രാടം]], [[തിരുവോണം]] നാളുകളിൽ ഓണത്തപ്പന്റെ സങ്കല്പത്തിലുള്ള '''ഓണത്താർ '''എന്ന തെയ്യം കെട്ടിയാടാറുണ്ട്. ഊ തെയ്യത്തിന് '''ഓണവില്ല് '''എന്നറിയപ്പെടുന്ന ചെറിയൊരു വില്ലും കൈയ്യിൽ ഉണ്ടാവും. കാസർഗോഡ് ജില്ലയിൽ വണ്ണാന്മാർ മേൽ സൂചിപ്പിച്ചതു പോലെ വീടുകളിൽ നിന്നും ദോഷമകറ്റാനായി '''മറുത '''എന്ന തെയ്യത്തേയും ഇവർ കെട്ടിയാടാറുണ്ട്. [[കെന്ത്രോൻപാട്ട്]] (ഗന്ധർവൻ പാട്ട്), [[കുറുന്തിനിപ്പാട്ട്]], പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ, ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരവനിതകൾ, വീരപുരുഷന്മാർ, ദുർമൃതിയടങ്ങവർ, മണ്മറഞ്ഞ പിതാമഹർ എന്നുതുടങ്ങി ഒട്ടേറേ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്.
==ചിത്രങ്ങൾ==
<gallery>
പ്രമാണം:Vayanattukulavan2.jpg|വയനാട്ടുകുലവൻ
File:Muthappan-theyyam.JPG|മുത്തപ്പൻ തെയ്യം
File:Kalichan theyyam with poykkannu.jpg|കാലിച്ചാൻ തെയ്യം
പ്രമാണം:Aadi-theyyam.jpg|കർക്കിടോത്തി
പ്രമാണം:Aadi Vedan Theyyam.jpg|ആടിവേടൻ
 
</gallery>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/വണ്ണാൻ_സമുദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്