"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 79:
 
തെക്കൻ കേരളത്തിലെ മിക്കവാറും എല്ലാ ഹിന്ദുസമുദായങ്ങളിലും തിരണ്ടുകല്യാണം മുമ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വടക്കൻ കേരളത്തിൽ പാണൻ, പുള്ളുവൻ, വേലൻ, മുക്കുവൻ, കണിയാൻ, കമ്മാളൻ, പറയർ, '''പുലയർ,''' കൊച്ചുവേലർ, മുതുവർ, മലങ്കുറവർ തുടങ്ങിയ സമുദായങ്ങൾക്കിടയിലാണ് ഇതു നടത്താറുള്ളത്. തിരണ്ടുമംഗലം എന്ന പേരിലും അവിടെ ഇതറിയപ്പെടുന്നു. മലബാറിലെ തിരണ്ടുകല്യാണത്തെപ്പറ്റി എം.വി. വിഷ്ണുനമ്പൂതിരി നല്കുന്ന വിവരങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. ഈഴവ സമുദായത്തിൽ 12-ാം ദിവസമാണ് ഈ ചടങ്ങു നടത്തുന്നത്; മണ്ണാന്മാർ പെൺകുട്ടിയെ കുരുത്തോല കൊണ്ടുള്ള മെയ്യാഭരണങ്ങൾ അണിയിച്ചശേഷം തലേന്ന് 'ചടങ്ങുപാട്ട്' നടത്തും. തുടർന്ന് സ്ത്രീകൾ നടത്തുന്ന ചമഞ്ഞുപാട്ടുമുണ്ട്. പുലയർ 7-ാം ദിവസം വീടിനു മുമ്പിൽ വാകക്കൊമ്പു നാട്ടി 'വാകകർമ'നടത്തിയ ശേഷം തിരണ്ട പെണ്ണിനെ മറ്റ് ആറ് പെണ്ണുങ്ങളോടൊപ്പം കൊണ്ടു വന്ന് വാകയെ വലം വയ്പിക്കും. തുടർന്ന് ആ ഏഴു പെൺകുട്ടികളും കൂടി വാകത്തൊലി കൊത്തിയെടുത്ത് അവിടെ വച്ചിട്ടുള്ള ഉരലിലിട്ട് ഇടിച്ച് പൊടിയാക്കും. തുടർന്ന് ആ വാകപ്പൊടിയുമായി ഏഴുപേരും നീരാട്ടിനു പോകും. കുളിച്ചുവന്ന ശേഷം ഋതുവായ പെൺകുട്ടി കലത്തിലെ വെള്ളം വാകച്ചോട്ടിൽ നിന്ന് തലയിലൊഴിക്കണം. അപ്പോൾ കർമി ഇളനീർ തളിച്ച് പുണ്യാഹം നടത്തും. മലയർ 5-ാംദിവസം തിരണ്ടുമംഗലം നടത്തും. ആ സമയത്ത് തിരണ്ടുപാട്ട് പാടും.വേലർ, '''പുലയർ,'''കമ്മാളർ, ഈഴവർ എന്നിവരും തിരണ്ടുപാട്ട് നടത്താറുണ്ട്.
 
==തെയ്യങ്ങൾ==
 
മലബാറിൽ തെയ്യം എന്ന അനുഷ്ഠാനപരമായ ആചാരത്തിലും പുലയർ മുന്നിലാണ്. '''ഒന്നൂറേ നാല്പതു''' തെയ്യങ്ങൾ ഇവർക്കുള്ളതായി രേഖകളുണ്ട്.<ref name="pula">[https://www.mathrubhumi.com/kannur/kazhcha/1.2571986 മാതൃഭൂമി വാർത്ത]</ref> ഉതിരച്ചാമുണ്ഡി, ഉച്ചാർഗുളികൻ, ഉച്ചാർ പൊട്ടൻ, കരിഞ്ചാമുണ്ഡി, കലിയൻ, കലിച്ചി, കാരണോൻ, കാലിച്ചാൻ, കുഞ്ഞാർ കുറത്തി, കല്ലന്താറ്റു ഭഗവതി, തമ്പുരാട്ടി, തിരുവപ്പൻ, കുട്ടിച്ചാത്തൻ, പടമടക്കി, ഈറ്റുമൂർത്തി, [[പുലിമറഞ്ഞ തൊണ്ടച്ചൻ]], വെള്ളൂർ വിരുന്തൻ, മരുതിയോടൻ കുരിക്കൾ തുടങ്ങിയവ ആ മുപ്പത്തിയൊമ്പത് തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.<ref name="pula"></ref>
 
== പ്രത്യേകതകൾ==
 
സ്ത്രീപുരുഷഭേദമന്യേ വെയിലത്ത് പണിയെടുത്ത് ജീവിച്ചിരുന്നതിനാൽ ഇവർക്ക് പൊതുവെ കറുപ്പ് നിറമാണ്{{തെളിവ്}}. നല്ല അദ്ധ്വാനശീലരും, അതുകൊണ്ടുതന്നെ അരോഗദൃഡഗാത്രരും ആയിരുന്നു ഇവർ{{തെളിവ്}}.
 
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്