"ഗ്യാലക്സി ക്ലസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
{{PU | Galaxy cluster}}
[[പ്രമാണം:BoRG-58.jpg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന് 600 ദശലക്ഷം വർഷങ്ങൾക്കുശേഷം മാത്രം രൂപംകൊണ്ട അഞ്ചു ഗ്യാലക്സികൾ ചേർന്ന ഒരു ക്ലസ്റ്റർ.<ref name="Hubble protocluster">{{cite news|title=Hubble Pinpoints Furthest Protocluster of Galaxies Ever Seen|url=http://www.spacetelescope.org/news/heic1201/|accessdate=21 May 2018|newspaper=ESA/Hubble Press Release}}</ref>]]
[[ഗുരുത്വാകർഷണം|ഗുരുത്വാകർഷണത്താൽ]] പരസ്പരം ബന്ധിതമായ നൂറുകണക്കിന് [[താരാപഥം|താരാപഥങ്ങളുടെ]] സമൂഹത്തെയാണ് '''ഗ്യാലക്സി ക്ലസ്റ്റർ''' അഥവാ '''താരാപഥസമൂഹം''' എന്നു വിളിയ്ക്കുന്നത് . സാധാരണയായി ഇവയുടെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 10<sup>14</sup>–10<sup>15</sup> മടങ്ങു വരെ വരാം. പ്രപഞ്ചത്തിലെ ഇന്ന് അറിയപ്പെടുന്ന, [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണത്താൽ]] ബന്ധിതമായ ഏറ്റവും വലിയ വിന്യാസങ്ങളാണ് ഇവ. 1980 കളിൽ [[Supercluster|സൂപ്പർ ക്ലസ്റ്ററുകൾ]] കണ്ടെത്തുന്നത് വരെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിന്യാസങ്ങളാണ് ഇവ എന്നാണ് കരുതപ്പെട്ടിരുന്നത്.<ref name="Kravtsov2012">{{Cite journal|title=Formation of Galaxy Clusters|last=Kravtsov|first=A. V.|last2=Borgani|first2=S.|journal=Annual Review of Astronomy and Astrophysics|doi=10.1146/annurev-astro-081811-125502|year=2012|volume=50|pages=353|arxiv=1205.5556|bibcode=2012ARA&A..50..353K}}</ref> ഇവയുടെ ഒരു പ്രധാന പ്രത്യേകത ഇവയിൽ [[Interstellar medium|ഇൻട്രാക്ലസ്റ്റർ മീഡിയം]] എന്നറിയപ്പെടുന്ന ഉയർന്ന ഊഷ്മാവിലുള്ള പ്ലാസ്മ ഉണ്ടെന്നുള്ളതാണ്. ഇൻട്രാക്ലസ്റ്റർ മീഡിയത്തിൽ ക്ലസ്റ്ററിന്റെ ആകെ പിണ്ഡത്തിനനുസരിച്ച് 2–15 keV വരെ ചൂടുള്ള വാതകങ്ങൾ കാണപ്പെടുന്നു. ചെറിയ കൂട്ടം ഗ്യാലക്സികളെ [[Galaxy group | ഗ്യാലക്സി ഗ്രൂപ്പ്]] എന്നാണ് വിളിയ്ക്കുന്നത്, ഇത്തരം കൂട്ടങ്ങൾ ഗ്യാലക്സി ക്ലസ്റ്റർ അല്ല. നിരവധി ഗ്യാലക്സി ഗ്രൂപ്പുകളോ ക്ലസ്റ്ററുകളോ കൂടിച്ചേർന്ന് സൂപ്പർ ക്ലസ്റ്റർ എന്നറിയപ്പെടുന്ന ബൃഹത് സമൂഹം ഉണ്ടാകുന്നു.
 
നമ്മുടെ സമീപപ്രപഞ്ചത്തിലെ പ്രധാന ക്ലസ്റ്ററുകൾ [[Virgo cluster|വിർഗോ ക്ലസ്റ്റർ]], [[Fornax cluster|ഫോർനാക്സ് ക്ലസ്റ്റർ]], [[Hercules cluster|ഹെർക്യൂൾസ് ക്ലസ്റ്റർ]], [[Coma cluster|കോമ ക്ലസ്റ്റർ]] എന്നിവയാണ്. [[Great attractor|ഗ്രേറ്റ് അട്ട്രാക്ടർ]] എന്ന പേരിലുള്ള ഗ്യാലക്സികളുടെ വലിയ ഒരു കൂട്ടം നമ്മുടെ സമീപത്തുണ്ട്. ഇതിലെ പ്രധാന ക്ലസ്റ്റർ [[Norma cluster|നോർമ ക്ലസ്റ്റർ]] എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഈ ഭാഗത്തുള്ള [[Expansion of the universe|വികാസത്തെ]] സ്വാധീനിയ്ക്കാൻ തക്ക വലുതാണ് ഈ താരാപഥസമൂഹം..
"https://ml.wikipedia.org/wiki/ഗ്യാലക്സി_ക്ലസ്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്