"വിജയലക്ഷ്മി പണ്ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
 
==ജീവിതരേഖ==
[[മോത്തിലാൽ നെഹ്രു|മോത്തിലാലി]]ന്റെയും [[സ്വരൂപ് റാണി നെഹ്‌റു|സ്വരൂപ്റാണിയുടെയും]] പുത്രിയായി 1900 ഓഗസ്റ്റ് 18-ന് ജനിച്ചു. സ്വരൂപ് കുമാരി എന്നായിരുന്നു ആദ്യ പേര്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ രാഷ്ട്രീയത്തിൽ മുങ്ങിയ ഗൃഹാന്തരീക്ഷത്തിൽ സാധിച്ചില്ല. മുപ്പത്തഞ്ചാംവയസിൽ അലഹബാദ് മുനിസിപ്പൽ ബോർഡിൽ കോൺഗ്രസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായി. ആ വർഷം മുൻസിപ്പൽ ബോർഡ് പ്രസിഡന്റായി വിജയലക്ഷ്മിയെത്തന്നെ തിരഞ്ഞെടുത്തു. മുപ്പത്തഞ്ചാമത്തെ വയസിൽ അലഹബാദ് മുനിസിപ്പൽ ബോർഡ് പ്രസിഡന്റായാണ് ജനസേവനം ആരംഭിച്ചത്.
 
ബാരിസ്റ്ററായ രൺജിത് സിതാറാം പണ്ഡിറ്റിനെ ഇരുപത്തിയൊന്നാം വയസിൽ വിവാഹം കഴിച്ചതോടെ, പേരുമാറ്റി വിജയലക്ഷ്മി പണ്ഡിറ്റായി. സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജയിലിൽ കഴിയേണ്ടി വന്ന രൺജിത്ത് പണ്ഡിറ്റിന്റെ ആരോഗ്യം തകർന്നു. അദ്ദേഹം [[1944]] [[ജനുവരി 14]] ന് അന്തരിച്ചു. ഈ ദമ്പതികൾക്കു മൂന്നു പുത്രിമാരുണ്ട് - ചന്ദ്രലേഖ, പ്രസിദ്ധ നോവലിസ്റ്റ് [[നയൻതാര സെഹ്ഗാൾ]], മനുഷ്യാവകാശ പ്രവർത്തകയായ [[ഗീതാസഗാൾ]]. 1980-ൽ സാമൂഹികജീവിതത്തിൽ നിന്നു വിരമിച്ചു. [[1990]] ഡിസംബർ 1 ന് അന്തരിച്ചു.
"https://ml.wikipedia.org/wiki/വിജയലക്ഷ്മി_പണ്ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്