"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
{{Keralahistory}}
 
[[ദക്ഷിണേന്ത്യ|തെക്കേ ഇന്ത്യയിലെ]] [[ഡെക്കാൻ]] പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു '''വിജയനഗര സാമ്രാജ്യം''' (കന്നഡ: ವಿಜಯನಗರ ಸಾಮ್ರಾಜ್ಯ, തെലുഗു: విజయనగర సామ్రాజ్యము). [[വിജയനഗരം]] എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ [[കർണ്ണാടക|കർണ്ണാടകത്തിലെ]] [[ഹംപി|ഹംപിയാണ്]] ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന [[ഹംപി]] ഇന്ന് [[യുനെസ്കോ|യുണെസ്കോയുടെ]] ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു്). ശിലാലിഖിതങ്ങൾ<ref name=Ayyangar/>, [[ഡൊമിംഗോ പയസ്]]<ref name=Paes>[https://archive.org/stream/aforgottenempir00paesgoog#page/n276/mode/1up പയസിന്റെ യാത്രാവിവരണങ്ങൾ(പരിഭാഷ സെവെൽ) ]</ref>, [[ഫെർണോ നുനെസ്]]<ref name=Nuniz>[https://archive.org/stream/aforgottenempir00paesgoog#page/n331/mode/1up നുനെസിന്റെ യാത്രക്കുറിപ്പുകൾ (പരിഭാഷ- സെവെൽ)]</ref> [[നിക്കൊളോ ഡ കോണ്ടി]]<ref name= Contietc>[http://archive.org/stream/indiainfifteenth00majorich#page/n11/mode/2up ഇന്ത്യ പതിനഞ്ചാം ശതകത്തിൽ അബ്ദുർ റസാക്, നിക്കോളോ കോണ്ടി, അഥനാഷ്യസ് നികിതിൻ, സാൻറോ സ്റ്റെഫാനോ എന്നിവരുടെ യാത്രാവിവരണങ്ങൾ]</ref>, [[അബ്ദുർ റസ്സാക് സമർഖണ്ഡി|അബ്ദുർ റസ്സാക്]]<ref name= Contietc/>[[ഇബ്നു ബത്തൂത്ത]]<ref>[http://books.google.co.in/books?id=IZ5CAAAAcAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ഇബ്നു ബത്തൂത്തയുടെ യാത്രകൾ]</ref> തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും,[[ഫരിഷ്ത|ഫരിഷ്തയുടെ]] <ref name=Ferishta/>ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
 
1336-ൽ [[ഹരിഹരൻ ഒന്നാമൻ|ഹരിഹരൻ I]], സഹോദരനായ [[ബുക്കരായൻ ഒന്നാമൻ|ബുക്കരായൻ I]] എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ൽ [[ഹരിഹരൻ ഒന്നാമൻ]] സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതൽ 1504 വരെ സാലുവ വംശവും 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്.<ref>[http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%81%E0%B4%B3%E0%B5%81%E0%B4%B5_%E0%B4%B5%E0%B4%82%E0%B4%B6%E0%B4%82 തുളുവ വംശം - സർവ്വവിജ്ഞാനകോശം]</ref><ref name=Ayyangar>[https://archive.org/stream/sourcesofvijayan00krisrich#page/n5/mode/2up വിജയനഗര സാമ്രാജ്യം- ചരിത്രസ്രോതസ്സുകൾ അയ്യങ്കാർ (1919) ]</ref> 1565-ലെ തളിക്കോട്ട യുദ്ധത്തിൽ [[ഡെക്കാൻ സുൽത്താനത്തുകൾ|ഡെക്കാൻ സുൽത്താനൈറ്റുകളുടെ]] സംഘടിത സൈന്യം വിജയനഗരസാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
 
=പശ്ചാത്തലം=
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ [[ദക്ഷിണേന്ത്യ|ദക്ഷിണേന്ത്യയിൽ]] മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി ([[ദൗലത്താബാദ്]]) കേന്ദ്രമാക്കിയുളള [[യാദവ സാമ്രാജ്യം]], [[വാറങ്കൽ]] കേന്ദ്രമാക്കി [[കാകാത്യ സാമ്രാജ്യം|കാകതീയ രാജ്യം]], ദ്വാരസമുദ്രം (ഇന്നത്തെ [[ഹളേബീഡു]]) കേന്ദ്രമാക്കി [[ഹൊയ്സള സാമ്രാജ്യം |ഹൊയ്സാല സാമ്രാജ്യം]]. പിന്നെ കമ്പിലി എന്ന കൊച്ചു സ്വതന്ത്ര പ്രവിശ്യ. തെക്കേയറ്റത്ത് [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യരാജ്യം]](മാബാർ അഥവാ മധുര) കുടുംബവഴക്കുകളാൽ ഏതാണ്ട് നാമാവശേഷമായിത്തീർന്നിരുന്നു.<ref name=Sastri>{{cite book|title=An advanced Histroy of India|author=Nilakanta Sastri|publisher=Allied Publishers|year=1970}}</ref>
എ.ഡി. 1309-ൽ [[അലാവുദ്ദീൻ ഖിൽജി| അലാവുദ്ദീൻ ഖിൽജിയുടെ]] സൈന്യാധിപൻ [[മാലിക് കഫൂർ]] ഡക്കാൻ ആക്രമിച്ചു. ദക്ഷിണേന്ത്യ ആദ്യമായി മുസ്ലീം ആക്രമണത്തിനു വിധേയയായി.<ref name=Ayyangar1/><ref name=Sastri/> ഇടവിട്ടുളള യുദ്ധങ്ങളിലൂടെ ദേവഗിരി, വാരങ്കൽ, ദ്വാരസമുദ്രം, [[തെലങ്കാന]] എന്നീ പ്രദേശങ്ങൾ [[ദില്ലി സുൽത്താനത്ത്]] കീഴ്പെടുത്തി<ref>[http://www.infinityfoundation.com/mandala/h_es/h_es_tarikh-i3_frameset.htm. താരിഖ് ഇ-അലായ്-അമീർ ഖുസ്രോ]</ref> പക്ഷേ ഈ പ്രദേശങ്ങളെല്ലാം മുസ്ലീം ആധിപത്യത്തിനെതിരായി നിരന്തരം ചെറുത്തുനിന്നു. [[പാണ്ഡ്യസാമ്രാജ്യം|പാണ്ഡ്യ രാജാക്കൻമാരുടെ]] കുടുംബവഴക്കുകൾ ഒതുക്കിത്തീർക്കാൻ 1311-ൽ മാലിക് കഫൂർ മധുരയിലേക്ക് ക്ഷണിക്കപ്പെട്ടതായും നഗരം അമ്പേ കൊളളയടിച്ചതായും രേഖകളുണ്ട്<ref name=Ayyangar1/><ref>[http://madurai.nic.in/history.html മധുരയുടെ ചരിത്രം]</ref>. പിന്നീട് [[മുഹമ്മദ് ബിൻ തുഗ്ലക്ക് |മുഹമ്മദ് തുഗ്ലക്]] ഡെക്കാൻ മുഴുവനും ആധിപത്യം സ്ഥാപിച്ച് ഭരണസൗകര്യാർഥം ദേവഗിരി, ദ്വാരസമുദ്രം, മാബാർ, തെലിങ്കാന, കമ്പിലി എന്നിങ്ങനെ അഞ്ചു പ്രവിശ്യകളായി വിഭജിച്ചു.<ref name=Ayyangar1/> 1329-ൽ തുഗ്ലക്ക് തലസ്ഥാനം [[ദൗലത്താബാദ്| ദൗലതാബാദിൽ]] നിന്ന് പുനഃ ദൽഹിയിലേക്കു മാറ്റിയതോടെ ഡക്കാൻ പ്രവിശ്യകൾ സ്വതന്ത്രരാവാനുളള ശക്തമായ ശ്രമങ്ങൾ തുടങ്ങി. മതപരമായ (ലിംഗായത്, ആരാധ്യ പ്രസ്ഥാനങ്ങൾ) പുനരുഥാനങ്ങളും ഇതിനു പ്രചോദകമായെന്നു പറയപ്പെടുന്നു.1335-ൽ മധുരയിലെ ഭരണാധികാരി ജലാലുദ്ദീൻ അഹ്സാൻ ഖാൻ ദില്ലി സുൽത്തനത്തിൽ നിന്ന് വിഘടിച്ച് സ്വംയംഭരണ പ്രദേശമായി. പിന്നീട് വിജയനഗരത്തിനു കീഴ്പെടുന്നതു വരെ മധുര മുസ്ലീം ഭരണത്തിലായിരുന്നു.<ref>[http://www.new.dli.ernet.in/cgi-bin/metainfo.cgi?&title1=Madhura%20Vijaya%20Or%20Virakamparaya%20Charita&author1=Ganga%20Devi&subject1=GEOGRAPHY.%20BIOGRAPHY.%20HISTORY&year=1924%20&language1=sanskrit&pages=84&barcode=2990100068432&author2=&identifier1=&publisher1=The%20Sridhara%20Power%20Press,%20Trivandrum&contributor1=&vendor1=NONE&scanningcentre1=ttd,%20s.v%20digital%20library&slocation1=NONE&sourcelib1=CPBL%20Cuddappah&scannerno1=0&digitalrepublisher1=Digital%20Library%20Of%20India&digitalpublicationdate1=2005-02-18&numberedpages1=&unnumberedpages1=&rights1=&copyrightowner1=&copyrightexpirydate1=&format1=Tagged%20Image%20File%20Format%20&url=/data_copy/upload/0068/437 മധുരാ വിജയം]</ref><ref name=Ayyangar1>[https://archive.org/details/southindiahermuh00krisuoft ദക്ഷിണേന്ത്യയിലെ മുസ്ളീം ആക്രമണങ്ങൾ എസ്.കെ അയ്യങ്കാർ 1921]</ref>
 
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്