"അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താൾ സൃഷ്ടിച്ചു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
പുതിയ താൾ സൃഷ്ടിച്ചു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
സ്വിറ്റ്സർലൻഡിലെ ലോസാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര കായിക സംഘടനയാണ് '''അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി''' (ഐ‌.ഒ‌.സി). [[1894]] ൽ [[പിയേർ ദെ കൂബെർത്തേൻ|പിയറി ഡി കൂബർട്ടിനും]] ഡെമെട്രിയോസ് വിക്കലാസും ചേർന്ന് സൃഷ്ടിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി; ആധുനിക, സമ്മർ, വിന്റർ ഒളിമ്പിക് ഗെയിമുകൾ സംഘടിപ്പിക്കാനുള്ള അധികാരപ്പെട്ട സംഘടനയാണ്. ലോകമെമ്പാടുമുള്ള ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ദേശീയ ഘടകങ്ങളായ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ (എൻ‌.ഒ.സി) ഭരണസമിതിയാണ് ഐ‌ഒ‌സി. 2016 ലെ കണക്കനുസരിച്ച് 206 എൻ‌.ഒ.സികൾ ഐ‌.ഒ‌.സി ഔദ്യോഗികമായി അംഗീകരിച്ചു. ജർമ്മനിയിലെ തോമസ് ബാച്ചാണ് ഐ‌ഒ‌സിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്.
==ചരിത്രം==
[[1894]] ജൂൺ 23 ന് [[പിയേർ ദെ കൂബെർത്തേൻ|പിയറി ഡി കൂബർട്ടിൻ]] ആണ് ഐ‌.ഒ‌.സി രൂപീകരിക്കാൻ മുൻകൈ എടുത്തത്. ഡെമെട്രിയോസ് വിക്കിലാസ് അതിന്റെ ആദ്യ പ്രസിഡന്റായി. ലോകമെമ്പാടുമുള്ള ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരമോന്നത അധികാര കേന്ദ്രമാണ് ഐ‌.ഒ‌.സി. ഓരോ നാല് വർഷത്തിലും വേനൽക്കാലത്തും ശൈത്യകാലത്തും നടക്കുന്ന ആധുനിക ഒളിമ്പിക് ഗെയിംസ്, യൂത്ത് ഒളിമ്പിക് ഗെയിംസ് (YOG) എന്നിവ ഐ‌.ഒ‌.സി സംഘടിപ്പിക്കുന്നു. ആദ്യത്തെ സമ്മർ ഒളിമ്പിക്സ് 1896 ൽ ഗ്രീസിലെ ഏഥൻസിലാണ് നടന്നത്; ആദ്യത്തെ വിന്റർ ഒളിമ്പിക്സ് 1924 ൽ ഫ്രാൻസിലെ ചമോണിക്സിലായിരുന്നു(Chamonix). ആദ്യത്തെ സമ്മർ യൂത്ത് ഒളിമ്പിക് ഗെയിംസ് 2010 ൽ സിംഗപ്പൂരിലും, ആദ്യത്തെ വിന്റർ യൂത്ത് ഒളിമ്പിക് ഗെയിംസ് 2012 ൽ ഓസ്ട്രിയയിലെ ഇൻ‌സ്ബ്രൂക്കിലും ആയിരുന്നു.
==നിരീക്ഷക പദവി==
2009 ൽ യുഎൻ പൊതുസഭ ഐ‌ഒ‌സി സ്ഥിരം നിരീക്ഷക പദവി നൽകി. യുഎൻ അജണ്ടയിൽ നേരിട്ട് പങ്കാളികളാകാനും യുഎൻ പൊതു അസംബ്ലി യോഗങ്ങളിൽ പങ്കെടുക്കാനും ഈ തീരുമാനം ഐ‌ഒ‌സിയെ പ്രാപ്തമാക്കുന്നു. ഒളിമ്പിക് ഉടമ്പടി പുനരുജ്ജീവിപ്പിച്ച് ഐ‌ഒ‌സി-യുഎൻ സഹകരണം കൂടുതൽ ഉറപ്പിക്കുന്നതിനുള്ള പ്രമേയത്തിന് 1993 ൽ പൊതുസഭ അംഗീകാരം നൽകി.