"ഒരു മേഖല, ഒരു പാത (ഒബോർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 10:
പദ്ധതിയിൽ ചൈന 12,400 കോടി ഡോളർ (എട്ടു ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും അതിനപ്പുറമുള്ള രാജ്യങ്ങളും തമ്മിൽ വാണിജ്യബന്ധം സ്ഥാപിക്കുന്നതിനുള്ള ഈ സ്വപ്നപദ്ധതി 2013-ലാണ് ചൈന പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി വികസ്വരരാജ്യങ്ങൾക്ക് ചൈന 900 കോടി ഡോളറിന്റെ (57,757 കോടി രൂപ) സഹായം നൽകുന്നുണ്ട്. വാണിജ്യത്തിനാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായാണ് ഇത്. <ref>https://www.worldscientific.com/doi/abs/10.1142/9781783269303_0008</ref>
==സിപെക്==
ഒബോറിന്റെ ഭാഗമായുള്ള [[ചൈന]]-[[പാകിസ്താൻ]] സാമ്പത്തിക ഇടനാഴിയാണ് '''സിപെക്''' (China-Pakistan Economic Corridor-CPEC). ചൈനയുടെ [[ഷിൻജിയാങ്]] പ്രവിശ്യയെ പാകിസ്താനിലെ ഗ്വദർ തുറമുഖവുമായി ബന്ധിപ്പിക്കുകയാണ് സിപെക് വഴി ലക്ഷ്യമിടുന്നത്. 3000 കി.മീ. നീളമുള്ള ഈ ഇടനാഴി ഗിൽജിത് ബാൾട്ടിസ്താനിലൂടെയാണ് കടന്നുപോകുന്നത്. <ref>https://economictimes.indiatimes.com/topic/One-Belt-One-Road</ref>
പാകിസ്താനിലെ താലിബാന്റെ കേന്ദ്രമായ ബലൂചിസ്താനിലാണ് [[ഗ്വാദർ തുറമുഖം]]. ഷിൻജിയാങ് ആകട്ടെ ചൈനയിലെ മുസ്ലിം ന്യൂനപക്ഷമായ ഉയിറുക്കളുടെ കേന്ദ്രവും. ഇവിടം ചൈനീസ് തീവ്രവാദത്തിന്റെ കേന്ദ്രമായും അറിയപ്പെടുന്നു. ഭീകരരുടെ സഞ്ചാരപാതയായി ഇതുമാറാൻ എളുപ്പമാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഗ്വാദർ തുറമുഖം ഭാവിയിൽ പാകിസ്താന്റെ നാവിക ആസ്ഥാനമായി മാറാൻ ഇടയുണ്ട്. ചൈനീസ് പങ്കാളിത്തത്തോടെ പണിയുന്ന ഈ തുറമുഖത്ത് ചൈനീസ് നാവികസേനയ്ക്കും ഇടമുണ്ടാകും. പാകിസ്താനും ശ്രീലങ്കയും[[ശ്രീലങ്ക]]യും നേപ്പാളും ഒബോറിൽ പങ്കാളികളാകുന്നുണ്ട്. ഇതിൽ നിന്നുവിട്ടുനിന്നാലും ഫലത്തിൽ കരമാർഗവും ജലമാർഗവും ഇന്ത്യ വളയപ്പെടാം.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഒരു_മേഖല,_ഒരു_പാത_(ഒബോർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്