"ലൂസിഫർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
[[പ്രമാണം:Mihály Zichy Lucifer 1887.jpeg|ലഘുചിത്രം|ലൂസിഫർ അനുയായികൾക്കൊപ്പം |പകരം=]]
ക്രിസ്ത്യൻ വിശ്വാസപ്രകാരം പിശാച് എന്നു വിളിക്കപ്പെടുന്ന സാത്താൻ ഉത്ഭവ രൂപമാണ് ലൂസിഫർ. സാത്താൻ പാപം ചെയ്യുന്നതിന് മുമ്പ് സ്വർഗ്ഗത്തിൽ ദൈവ ദൂതനായി വസിക്കുകയായിരുന്നു. ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യവാനും ദൈവത്തിൻറെ സിംഹാസനത്തിൻറെ അടുത്തു നിൽക്കുന്നവനുമായിരുന്നു ലൂസിഫർ.
== മതപരമായ വീക്ഷണം ==
പിന്നീട്,ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായ പാപങ്ങൾ അവനിൽ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവൻറെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു എന്ന് ക്രിസ്തീയ വിശ്വാസം.
ലൂസിഫർ എന്ന പദത്തിന് പ്രഭാത നക്ഷത്രം അല്ലെങ്കിൽ വെളിച്ചം എന്നാണ് അർത്ഥം. സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പ‌ത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിൾ പറയുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്ന് ബൈബിൾ പറയുന്നു. ദൈവത്തിന്റെ പറുദീസയിൽ ഗബ്രിയേൽ,​ മിഖായേൽ മാലാഖമാരേക്കൾ പ്രധാനിയായിരുന്ന ലൂസിഫർ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും. പിന്നീട് ആദി മനുഷ്യരായ ആദത്തിനും ഹവ്വയ്‌ക്കും മുന്നിൽ സർപ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫർ തന്നെയാണ്. താൻ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലർത്തുന്ന ലൂസിഫർ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്‌ത്തണമെന്നും അതിയായി ആഗ്രഹിക്കുന്നു. ബൈബിൾ പുതിയ നിയമത്തിൽ തന്നെ ആരാധിക്കണമെന്ന് യേശുവിനോട് പോലും ലൂസിഫർ ആവശ്യപ്പെടുന്നുണ്ട്. ആദ്യകാലത്ത് ദൈവത്തെ അനുസരിച്ചുപോന്ന ലൂസിഫറിൽ പിന്നീട് ഗർവ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായവ ഉണ്ടായി എന്ന് ബൈബിൾ. ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാൻ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യുകയും; ലൂസിഫറിൽ ആകൃഷ്ടരായ സ്വർഗ്ഗത്തിലെ മൂന്നിലൊന്നു ദൂതന്മാർ ലൂസിഫറിനൊപ്പം ചേരുകയും ചെയ്തു. തൻനിമിത്തം ലൂസിഫറിനേയും അവൻറെ അനുഗാമികളേയും സ്വർഗ്ഗത്തിൽ നിന്നും ദൈവം തള്ളിക്കളഞ്ഞു; എന്ന് ക്രിസ്തീയ വിശ്വാസം.
== അവലംബം ==
വിജിത് ഉഴമലയ്ക്കൽ എഴുതിയ ഫേസ്ബുക് പോസ്റ്റിൽ നിന്നും ശേഖരിച്ചത് [https://www.facebook.com/vijith.uzhamalakal/posts/1179093558917673]
"https://ml.wikipedia.org/wiki/ലൂസിഫർ" എന്ന താളിൽനിന്ന് ശേഖരിച്ചത്