"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
[[File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_school_portrait_-_NARA_-_197245.jpg|ഇടത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റിന്റെ സ്കൂൾ ഫോട്ടോ, 1898]][[File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_in_Long_Island,_New_York_-_NARA_-_195449.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് ഒരു ബാലികയായിരുന്നപ്പോഴുള്ള ചിത്രം (1887)]][[File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_wearing_her_wedding_dress_in_New_York_City_-_NARA_-_195393.jpg|വലത്ത്‌|ലഘുചിത്രം|റൂസ്‍വെൽറ്റ് വിവാഹ വസ്ത്രത്തിൽ (1905)]]
[[File:Franklin_D._Roosevelt_and_Eleanor_Roosevelt_with_Anna_and_baby_James,_formal_portrait_in_Hyde_Park,_New_York_1908.jpg|കണ്ണി=https://en.wikipedia.org/wiki/File:Franklin_D._Roosevelt_and_Eleanor_Roosevelt_with_Anna_and_baby_James,_formal_portrait_in_Hyde_Park,_New_York_1908.jpg|ലഘുചിത്രം|എലീനറും, ഫ്രാങ്ക്ലിനും അവരുടം ആദ്യ രണ്ട് കുട്ടികളോടൊപ്പം (1908)]]
1902-ലെ ഒരു വേനൽക്കാലത്ത്, എലീനർ റൂസ്വെൽറ്റ് തന്റെ പിതാവിന്റെ അഞ്ചാമത്തെ കസിനായിരുന്ന ഫ്രാങ്ക്ലിൻ ഡലോനോ റൂസ്വെൽറ്റുമായി, ന്യൂയോർക്കിലെ ടിവോലിയിലേയ്ക്കുള്ള തീവണ്ടിയിൽവച്ചു കണ്ടുമുട്ടി.<ref name="1884ER">{{cite web|url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|title=1884–1920: Becoming a Roosevelt|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project via George Washington University|archiveurl=https://www.webcitation.org/6CPnxCt9D?url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|archivedate=November 24, 2012|deadurl=no}}</ref> ഇരുവരും രഹസ്യ സമാഗമങ്ങളും പ്രണയബന്ധവും തുടരുകയും 1903 നവംബർ 22 നു വിവാഹനിശ്ചയം നടത്തപ്പെടുകയും ചെയ്തു.{{sfn|Rowley|2010|p=32}} ഫ്രാങ്ക്ലിൻറെ മാതാവ് സാറ ആൻ ഡെലനോ ഇരുവരും ഒന്നാകുന്നതിനെ എതിർക്കുകയും ഒരു വർഷത്തേക്ക് വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന് അദ്ദേഹത്തോടു വാഗ്ദാനം ചെയ്യിക്കുകയുമുണ്ടായി. "ഞാൻ നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എനിക്ക് അറിയാം", തന്റെ തീരുമാനത്തെക്കുറിച്ച് ഫ്രാങ്ക്ലിൻ മാതാവിനു കത്തെഴുതി. അദ്ദേഹം തുടർന്നെഴുതി "പക്ഷെ, "എന്റെ സ്വന്തം മനസ്സിനെ ഞാൻ അറിയുന്നു, നാളുകളായി അറിയാം, എനിക്ക് മറ്റൊരുവിധത്തിൽ ചിന്തിക്കാനുകില്ലെന്നുമറിയാം".{{sfn|Goodwin|1994|p=79}} 1904 ൽ സാറാ തന്റെ പുത്രനെ ഒരു കരീബിയൻ കപ്പൽയാത്രക്ക് അയച്ചു. ഒരു വേർപിരിയൽ ഈ പ്രണയത്തെ മറികടക്കുമെന്ന് അവർ പ്രതീക്ഷിച്ചുവെങ്കിലും ഫ്രാങ്ക്ലിൻ നിശ്ചയദാർഢ്യത്തിലായിരുന്നു.{{sfn|Goodwin|1994|p=79}} സെയിന്റ് പാട്രിക് ഡേ പരേഡിനു വേണ്ടി ന്യൂ യോർക്ക് സിറ്റിയിലായിരുന്ന പ്രസിഡന്റ് തിയോഡോർ റൂസ്‍വെൽറ്റ് വധുവിനെ നൽകാമെന്നു സമ്മതിക്കുകയും അദ്ദേഹത്തിനു പങ്കെടുക്കുവാൻ തക്ക രീതിയിൽ വിവാഹത്തീയതി തീരുമാനിക്കപ്പെടുകയും ചെയ്തു.{{sfn|de Kay|2012|p=32}} 1905 മാർച്ച് 17 ന് അവർ വിവാഹിതരാവുകയും ചെയ്തു. ഗ്രോട്ടൺ സ്കൂളിലെ വരന്റെ ഹെഡ് മാസ്റ്റർ എൻഡികോറ്റ് പീബഡി ഔദ്യോഗികമായി നിർവ്വഹിച്ച ഒരു വിവാഹവേദിയിൽവച്ച് അവർ വിവാഹിതരായി.<ref name="1884ER2">{{cite web|url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|title=1884–1920: Becoming a Roosevelt|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project via George Washington University|archiveurl=https://www.webcitation.org/6CPnxCt9D?url=http://www.gwu.edu/~erpapers/abouteleanor/erbiography.cfm|archivedate=November 24, 2012|deadurl=no}}</ref><ref>{{cite web|url=http://www.gwu.edu/~erpapers/teachinger/glossary/peabody-endicott.cfm|title=Endicott Peabody (1857–1944)|accessdate=November 24, 2012|publisher=The Eleanor Roosevelt Papers Project|archiveurl=https://www.webcitation.org/6CRPW9x2m?url=http://www.gwu.edu/~erpapers/teachinger/glossary/peabody-endicott.cfm|archivedate=November 25, 2012|deadurl=no}}</ref> എലീനറുടെ കസിൻ കോറിന്നെ ഡഗ്ലാസ് റോബിൻസൺ വധുവിന്റെ ഒരു തോഴിയായി എത്തിയിരുന്നു. ചടങ്ങിലെ തിയഡോർ റൂസ്വെൽറ്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വാർത്തകൾ ദി ന്യൂയോർക്ക് ടൈംസും മറ്റു പത്രങ്ങളും പ്രധാനപേജിൽ പ്രസിദ്ധീകരിച്ചിരുന്നു. റൂസ്വെൽറ്റ്-റൂസ്വെൽറ്റ് യൂണിയനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളേക്കുറിച്ചുള്ള പ്രതികരണം ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റ് പറഞ്ഞു, "കുടുംബത്തിൽ പേര് നിലനിർത്താൻ നല്ലൊരു കാര്യമാണ്." ദമ്പതിമാർ ഹൈഡ് പാർക്കിൽ ഒരു ആഴ്ച ഒരു പ്രാഥമിക മധുവിധു ആഘോഷിക്കുകയും പിന്നീട് [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കിലെ]] ഒരു അപ്പാർട്ടുമെന്റിൽ താമസമാക്കുകയും ചെയ്തു. ആ വേനൽക്കാലത്ത് അവർ തങ്ങളുടെ ഔപചാരികമായ ഹണിമൂൺ ആഘോഷത്തിനായി മൂന്നുമാസത്തെ യൂറോപ്യൻ പര്യടനത്തിനായി പുറപ്പെട്ടു.{{sfn|de Kay|2012|p=37}}
 
വിവാഹത്തിനു ശേഷം ഫ്രാങ്ക്ലിൻ ലോകത്തിലെ ഏറ്റവും സന്തോഷവായായ ആൾ താനാണെന്ന് സ്വയം പ്രഖ്യാപിച്ചു. 1906 ൽ ദമ്പതികൾക്ക് തങ്ങളുടെ ആദ്യകുട്ടിയായി അന്ന ജനിച്ചു. അടുത്ത വർഷം ജയിംസ് എന്ന പുത്രൻ ഭൂജാതനായി. ഏതാനും വർഷങ്ങൾക്കു ശേഷം മൂന്നാമത്തെ പുത്രനായ ഫ്രാങ്ക്ലിന് ജൂനിയർ ജനിച്ചു. ഒന്നൊന്നായി പിന്തുടർന്ന അസുഖങ്ങളെത്തുടർന്ന് വെറും 7 മാസം പ്രായമുള്ളപ്പോൾ കുട്ടി മരണമടഞ്ഞു. പിന്നീട് ഒരു വർഷത്തിനു ശേഷം എലിയട്ട് ജനിച്ചു.
വരി 38:
[[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്|ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റ്]] നേവിയടെ അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായതിനെത്തുടർന്ന് കുടുംബം [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടണ് ടി.സി]].യിലേയ്ക്കു മാറിത്താമസിച്ചു. അവിടെവച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികൾക്കൂടി ജനിച്ചിരുന്നു. ഫ്രാങ്ക്ലിൻ ജൂനിയർ II, ജോൺ എന്നിവരായിരുന്ന അവർ. വളർന്നുകൊണ്ടിരിക്കെ കുട്ടികൾ പലപ്പോഴും തങ്ങളുടെ അമ്മ സുഹൃത്തുക്കൾക്കും തികച്ചും അപരിചിതരായവർക്കും കൊടുക്കുന്ന പ്രത്യേകശ്രദ്ധയിൽ അസൂയാലുക്കളായിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ കഴിവിനനുസിച്ച് പുറത്തുള്ളവർക്ക് കൊടുക്കേണ്ടതെന്താണോ അത് അമ്മ അവർക്കു നല്കുന്നില്ല എന്നാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. പിതാവിനൊപ്പം ചിലവഴിക്കുന്ന സമയത്തിനും കുട്ടികൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. പലപ്പോഴും പിതാവിനെ കാണുന്നതിനും സംസാരിക്കുന്നതിനും മുൻകൂട്ടിയുള്ള അനുമതിയും ആവശ്യമായിരുന്നു. വാഷിങ്ടണിലെ നാട്ടുമര്യാദയനുസരിച്ച് എലീനറിന് അനേകം ഡിന്നർ പാർട്ടികൾ നടത്തുകയും അതോടൊപ്പം ഡിന്നർ പാർട്ടികളിലും നൃത്ത പരിപാടികളിലും പങ്കെടുക്കേണ്ടതുമുണ്ടായിരുന്നു.  എന്നാൽ ഫ്രാങ്ക്ലിൻ ഇതിലൊന്നു താല്പര്യം കാണിച്ചില്ല. കുടുംബത്തിലെ അനേകരുടെ ജീവിതത്തെ ബാധിച്ചതിനാൽ എലീനറിന് മദ്യത്തോട് കഠിനമായ വെറുപ്പായിരുന്നു.
 
എലീനർ പലപ്പോഴും കുട്ടികളുമായി റൂസ്‍വെൽറ്റിൻറെ [[മെയ്ൻ|മെയ്നെ]] തീരത്തു നിന്നകലെ നീണ്ടുപരന്നുകിടക്കുന്ന സമ്മർ ഹോമിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. എന്നാൽ ഫ്രാങ്ക്ലിൻ മിക്കപ്പോഴും വാഷിങ്ടണിൽത്തന്നെ ഒതുങ്ങിക്കൂടി. ഈ അകലം ഫ്ലാങ്ക്ലിനെ എലീനറുടെ സോഷ്യൽ സെക്രട്ടറിയായ [[ലൂസി മെർസറു]]മായി അടുക്കുന്നതിനുള്ള സന്ദർഭമൊരുക്കി. ഇതേക്കുറിച്ചറിഞ്ഞപ്പോൾ എലീനർ വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ “റൂസ്‍വെൽറ്റുമാർ വിവാഹമോചനം ചെയ്യാറില്ല” എന്ന് അവരെ അറിയിക്കപ്പെട്ടു. അതിനാൽ ഈ ബന്ധത്തിൽ തുടരാൻ എലീനർ സമ്മതിച്ചുവെങ്കിലും പിന്നീടൊരിക്കലും അവർ ദമ്പദികളായിദമ്പതിമാരെന്ന പിന്നീടൊരിക്കലുംഅർത്ഥത്തിൽ താമസിച്ചിട്ടില്ല.  
 
1920 ൽ റൂസ്‍വെൽറ്റ് കുടുംബം [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]ലേയ്ക്കു തിരിച്ചു വന്നു. എലീനർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ബത്തശ്രദ്ധയായിരുന്നു. കോൺഗ്രസ് പത്തൊമ്പതാമത്തെ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുകയും സ്ത്രീകൾക്കു വോട്ടവാകാശം ലഭിക്കുകയും ചെയ്തു. എലീനർ “[[ലീഗ് ഓഫ് വിമൻ വോട്ടേർസ്]]”, “[[വിമൻസ് സിറ്റി ക്ലബ്ബ്]]” എന്നീ സംഘടനകളി‍ ചേർന്നു പ്രവർത്തിച്ചു.
 
1921 ലെ ഒരു വേനൽക്കാലത്ത്, കുടുംബത്തിൻറെ ഉമസസ്ഥതയിലുള്ളഉമസ്ഥതയിലുള്ള വേനൽക്കാലവസതിയിൽ വച്ച് ഫ്രാങ്ക്ലിൻ റൂസ്‍വെൽറ്റിന് [[പോളിയോ]] പിടിപെടുകയും അദ്ദേഹത്തിൻറെ കാലുകളുടെ ശേഷി നഷ്ടമാകുകയും ചെയ്തു. കാലുകളുടെ ബലഹീനത പ്രത്യക്ഷപ്പെട്ട ആദ്യകാലങ്ങളിൽ ഈ ന്യൂനത പരിഹരിക്കുന്നതിനുള്ള ചികിത്സയുടെ ഭാഗമായി ഫ്രാങ്ക്ലിൻ [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജ്ജിയയിലെ]] ചൂടുനീരുറവകളിൽ സമയം ചിലവഴിച്ചു. ആ സമയം എലീനർ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്കി]]ൽത്തന്നെ തുടർന്നു.
 
1928 ല‍് എലീനർ, “ബ്യൂറോ ഓഫ് വുമൺസ് ആക്റ്റിവിറ്റീസ് ഓഫ് ദ ഡെമോക്രാറ്റിക് പാർട്ടി”യുടെ ഡയറക്ടർ ആയി അവരോധിതയായി.  ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശക്തയും അറിയപ്പടുന്നതുമായ വനിതയായിരുന്നു എലീനർ.  ഈ സമയം അവർ പ്രധാന മാഗസിനുകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു.  
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്