"എലീനർ റൂസ്‌വെൽറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
'''അന്ന എലീനർ റൂസ്‍വെൽറ്റ്''' ([[സഹായം:IPA for English|/ˈɛlᵻnɔːr ˈroʊzəvɛlt/]]; ഒക്ടോബർ 11, 1884 – നവംബർ 7, 1962) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] രാഷ്ടീയനേതാവും [[നയതന്ത്രം|നയതന്ത്രജ്ഞയും]] സാമൂഹ്യപ്രവർത്തകയുമായിരുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-PBS-20140910-1|title=|access-date=|last=|first=|date=|website=|publisher=}}</ref> [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] ഏറ്റവും കൂടുതൽ കാലം പ്രഥമവനിതയായിരുന്നത് എലീനർ ആയിരുന്നു. 1933 മുതൽ 1945 വരെ ഭർത്താവ് [[ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്]] നാലു തവണ പ്രസിഡൻറായിരുന്നവേളയിലായിരുന്നു അവർ ഈ സ്ഥാനം അലങ്കരിച്ചത്.<ref>{{Cite web|url=https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-PBS-20140910-1|title=|access-date=|last=|first=|date=|website=|publisher=}}</ref> 1945 മുതൽ 1952 വരെ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] ജനറൽ അസംബ്ലിയിൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] പ്രതിനിധിയുമായിരുന്നു അവർ.<ref>{{Cite web|url=https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-FOOTNOTERowley2010294-2|title=|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-bioER-3|title=|access-date=|last=|first=|date=|website=|publisher=}}</ref> എലീനറുടെ [[മനുഷ്യാവകാശം|മനുഷ്യാവാകാശ]] പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള ബഹുമാനസൂചകമായി അമേരിക്കൻ പ്രസിഡന്റായിരുന്ന [[ഹാരി എസ്. ട്രൂമാൻ]] അവരെ വിശേഷിപ്പിച്ചത് “ഫസ്റ്റ് ലേഡി ഓഫ് വേൾഡ്” എന്നായിരുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Eleanor_Roosevelt#cite_note-NPSVal-4|title=|access-date=|last=|first=|date=|website=|publisher=}}</ref> [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിൽ]] ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിലൊരാളായാണ് എലീനറെ, പ്രസിഡൻറ് റൂസ്‍വെൽറ്റ് വിലയിരുത്തിയത്. അവർ ഒരു ഭാര്യ, അമ്മ, അദ്ധ്യാപിക, പ്രഥമ വനിത, പത്രപ്രവർത്തക, എഴുത്തുകാരി, ലോകസഞ്ചാരി, നയതന്ത്രജ്ഞ, രാഷ്ടീയനേതാവ് എന്നീ നിലകളിലൂടെയല്ലാം കടന്നു പോകുകയും താൻ കടന്നുചെന്ന മേഖലകളിലൊക്കെയും തന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും വിജയക്കൊടി പാറിക്കുകയും ചെയ്തിരുന്നു.
 
അമേരിക്കയിലെ പ്രമുഖരായ റൂസ്വെൽറ്റ്, ലിവിംഗ്സ്റ്റൺ കുടുംബങ്ങളിലെ അംഗമായിരുന്നു എലീനർ റൂസ്വെൽറ്റ് പ്രസിഡന്റ് തിയോഡോർ റൂസവെൽറ്റിന്റെ അനന്തരവളുംകൂടിയായിരുന്നു.<ref name="bioER">[http://www.biography.com/people/eleanor-roosevelt-9463366 "Eleanor Roosevelt Biography: Diplomat, U.S. First Lady (1884–1962)",] ''bio.'', Biography.com., [[A&E Television Networks]]. Retrieved December 13, 2015</ref> മാതാപിതാക്കളുടേയും സഹോദരങ്ങളിലൊരാളുടെ ചെറുപ്പകാലത്തെ മരണങ്ങളും കാരണമായി അസന്തുഷ്ടമായ ഒരു കുട്ടിക്കാലമായിരുന്നു അവർക്കുണ്ടായിരുന്നത്. 15-ആമത്തെ വയസ്സിൽ അവർ ലണ്ടനിലെ അലെൻവുഡ് അക്കാദമിയിൽ വിദ്യാഭ്യാസം ചെയ്യുകയും അവിടുത്തെ പ്രധാനാദ്ധ്യാപികയായിരുന്ന മേരി സൗവേസ്ട്രേ അവരെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തിരുന്നു. അമേരിക്കയിലേക്ക് മടങ്ങിവന്ന അവൾ 1905-ൽ തന്റെ അഞ്ചാമത്തെ കസിനായിരുന്ന ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്വെൽറ്റിനെ വിവാഹം ചെയ്തു. ഫ്രാങ്ക്ലിൻറെ അതീവ നിയന്ത്രിതാവായ മാതാവ് സാറയുടെ പ്രവർത്തികൾ കാരണമായി ദമ്പതിമാരുടെ വിവാഹം അതീവ സങ്കീർണ്ണമായിരുന്നു. ഇതോടൊപ്പം 1918 ൽ ലൂസി മെർസറുമായി തന്റെ ഭർത്താവിനുണ്ടായിരുന്ന രഹസ്യ ബന്ധം കണ്ടെത്തിയതോടെ സ്വന്തം ജീവിതത്തെ പൊതുജീവിതത്തിലേക്ക് തിരിച്ചുവിടുന്നതിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ അവർ തീരുമാനിച്ചു. 1921 ൽ ർ കാലുകളുടെ സാധാരണ ഉപയോഗത്തിനും ഒരു പക്ഷാഘാതത്തെത്തുടർന്ന് രോഗഗ്രസ്തനായ ഫ്രാങ്ക്ലിനെ രാഷ്ട്രീയത്തിൽത്തന്നെ തുടരുവാൻ അവർ പ്രേരിപ്പിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ സ്ഥാനത്ത് എലീനർ പ്രസംഗങ്ങൾ പ്രചരിപ്പിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 1928 ൽ ഫ്രാങ്ക്ലിൻ ന്യൂയോർക്കിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ ശിഷ്ടകാല പൊതുജീവിതത്തിലും എലീനർ റൂസ്വെൽറ്റ് അദ്ദേഹത്തിനുവേണ്ടി പതിവായി പൊതുരംഗത്തു പ്രത്യക്ഷപ്പെടുകയും ഭർത്താവ് പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്ന കാലയളവിൽ പ്രഥമവനിതയെന്ന നിലയിൽ ആ സ്ഥാനത്തെ പുനർരൂപീക്കുകയും പുനഃവ്യാഖ്യാനം ചെയ്യുകയുമുണ്ടായി.
 
= ജീവിതരേഖ =
"https://ml.wikipedia.org/wiki/എലീനർ_റൂസ്‌വെൽറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്