1917ൽ സ്ഥാപിതമായ ഒരു [[രാസവസ്തു]] നിർമ്മാണ സ്ഥാപനമാണ് '''യൂണിയൻ കാർബൈഡ്'''. 2001 ൽ യൂണിയൻ കാർബൈഡിനെ [[അമേരിക്ക]]യിലെ [[ടെക്സാസ്]] ആസ്ഥാനമായുള്ള [[ഡൗ കെമിക്കൽ കമ്പനി]] ഏറ്റെടുത്തു. നിലവിൽ 2400ഓളം ആളുകളാണ് യൂണിയൻ കാർബൈഡിൽ പ്രവർത്തിക്കുന്നത് <ref>[http://www.unioncarbide.com/about-us Union Carbide Corporation, About Us.] Accessed May 31, 2011.</ref> . വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ, പെയിന്റുകൾ, കേബിളുകൾ, [[പെട്രോളിയം]] ഉത്പന്നങ്ങൾ മുതലായവയാണ് യൂണിയൻ കാർബൈഡ് പ്രധാനമായും വിപണിയിലെത്തിക്കുന്നത്. [[പ്രകൃതിവാതകം|പ്രകൃതി വാതകത്തെ]] ഗാർഹികാവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേണ്ടി ഫലപ്രദമായ രീതിയിൽ സംസ്കരിച്ച് സൂക്ഷിക്കുന്ന സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത് 1920കളിൽ യൂണിയൻ കാർബൈഡിലെ സാങ്കേതിക വിഭാഗമാണ്.