"എം.ആർ.ഐ. സ്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 57:
[[File:Head MRI, sagittal plane, T₂ weighted.webm | thumb| left| തലയുടെ <math>T_2</math> വെയ്റ്റഡ് എം.ആർ ഇമേജിന്റെ അനിമേഷൻ]]
[[File:T2RelaxationMalayalam.gif|thumb|500px|<math>T_2</math> റിലാക്സേഷൻ. തുടക്കത്തിൽ വിവിധ ഫേസുകളിൽ പുരസ്സരണം ചെയ്യുന്ന പ്രോട്ടോണുകളുടെ ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത പൂജ്യം ആണ്. എന്നാൽ റേഡിയോ പൾസ് അപ്ലൈ ചെയ്യുന്നതോടെ ഇവ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേക്ക് ചെരിയുന്നതിനോടൊപ്പം അവയുടെ ഫേസുകൾ എല്ലാം തുല്യമാകുന്നു. അതായത് അവ ഒന്നുചേർന്നാണ് പിന്നീട് പുരസ്സരണം ചെയ്യുന്നത്. ഇതേ സമയം അവയുടെ ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത ഏറ്റവും കൂടുതൽ ഉള്ള വിലയിലേയ്ക്ക് എത്തിച്ചേരുന്നു. എന്നാൽ റേഡിയോ പൾസ് നിലയ്ക്കുമ്പോൾ അവയുടെ ഫേസുകൾ പതിയെ പഴയ പോലെത്തന്നെ ആയിത്തീരുന്നു. അതിനാൽ അവയുടെ ആകെയുള്ള കാന്തികത കുറഞ്ഞു കുറഞ്ഞു പൂജ്യം ആയിത്തീരുന്നു.]]
മുകളിലെ വിവരണത്തിൽ വ്യക്തമായി പ്രതിപാദിയ്ക്കാത്ത ഒരു പ്രതിഭാസം കൂടി ശരീരത്തിലെ പ്രോട്ടോണുകൾ കാണിയ്ക്കുന്നുണ്ട്. ട്രാൻസ്വേഴ്‌സൽ പ്രതലത്തിലെ ഇവയുടെ കാന്തികപ്രഭാവവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണിത്. <math>T_1</math> റിലാക്സേഷന്റെ വിവരണത്തിൽ ഒരു വോക്സെലിന്റെ ആകെ കാന്തികപ്രഭാവത്തിനെ റേഡിയോ പൾസ്‌ ഉപയോഗിച്ച് ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേയ്ക്ക് പൂർണമായും ചെരിയ്ക്കുന്ന ഒരു പടി ഉണ്ടെന്നു കണ്ടല്ലോ. എന്നാൽ ഒരു വോക്സെലിന്റെ ആകെ കാന്തികപ്രഭാവം ചുറ്റുമുള്ള കാന്തികമണ്ഡലത്തിന് നേരെ തിരിഞ്ഞു നിൽക്കുന്ന വളരെ കുറച്ചു എണ്ണം അധിക പ്രോട്ടോണുകളുടെ കാന്തികപ്രഭാവത്തിൽ നിന്നും ഉണ്ടായതാണെന്നും കണ്ടു. സ്പിൻ അച്ചുതണ്ടിനു ചുറ്റും പുരസ്സരണം നടത്തുന്ന ഈ പ്രോട്ടോണുകൾ തുടക്കത്തിൽ വിവിധ [[Phase (waves)|ഫേസുകളിൽ]] ആയാണ് ഈ പുരസ്സരണം നടത്തുന്നത്. അതായത് പുരസ്സരണ വൃത്തത്തിന് മുകളിൽ നിന്ന് നോക്കിയാൽ ഇവ ഒരേ സമയം ഈ വൃത്തത്തിന്റെ പല ഭാഗങ്ങളിലായി കാണാം. ഈ കാരണത്താൽ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലെ അവയുടെ കാന്തികത പല ദിശകളിലായി ചിതറിക്കിടക്കുകയും തന്മൂലം വോക്സെലിന്റെ ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത പൂജ്യം ആയിരിയ്ക്കുകയും ചെയ്യും
 
എന്നാൽ റേഡിയോ പൾസ് പുറപ്പെടുവിയ്ക്കുമ്പോൾ ഇവ എല്ലാം ഒരുമിച്ച് ട്രാൻസ്വേഴ്‌സൽ പ്രതലത്തിലേക്ക് ചെരിയുന്നതിനോടൊപ്പം ഇവയുടെ ഫേസുകൾ എല്ലാം ഒരുമിച്ച് ചേരുന്നു. അതായത് ഇപ്പോൾ ഇവ പുരസ്സരണ വൃത്തത്തിൽ ഒരുമിച്ചുകൂടിയായിട്ടാണ് പുരസ്സരണം നടത്തുക. അതിനാൽ അവയുടെ ട്രാൻസ്വേഴ്‌സൽ പ്രതലത്തിലെ ആകെ കാന്തികത (<math>{M_x}_y</math>) ഓരോ പ്രോട്ടോണുകളുടെയും വ്യക്തിഗത ട്രാൻസ്വേഴ്‌സൽ കാന്തികതകളുടെ തുകയായിരിയ്ക്കും. എന്നാൽ റേഡിയോ പൾസ് നിലയ്ക്കുന്നതോടെ ഇവ ആക്സ്യൽ ദിശയിലേക്ക് തിരിച്ചു പോകുന്നതോടൊപ്പം തന്നെ പഴയപടി വ്യത്യസ്ത ഫേസുകളിൽ എത്തിച്ചേരുകയും ചെയ്യും.<ref name="MIT_MR">{{cite web|url=http://web.mit.edu/hst.583/www/course2001/LECTURES/physics_1_notes.pdf |title=Basic Principles of Magnetic Resonance |publisher=MIT |accessdate=2019-05-04}}</ref> അതായത് പുരസ്സരണവൃത്തത്തിൽ ഒന്നിച്ചു പുരസ്സരണം നടത്തിയിരുന്ന ഇവ പല വേഗതയിലായി ഫേസ് നഷ്ടപ്പെട്ട് പുരസ്സരണവൃത്തത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുന്നു. ഇതിനാൽ ഇവയുടെ ട്രാൻസ്വേഴ്‌സൽ കാന്തികതകൾ പല ദിശയിൽ ആയിത്തീരുകയും അവ തമ്മിൽ കൂട്ടി കിട്ടുന്ന ആകെ ട്രാൻസ്വേഴ്‌സൽ കാന്തികത പൂജ്യം ആയിത്തീരുകയും ചെയ്യും. ഇങ്ങനെ ട്രാൻസ്വേഴ്‌സൽ കാന്തികത മാക്സിമം വിലയിൽ നിന്നും (റേഡിയോ പൾസ് നിറുത്തിയ നിമിഷം) ക്രമേണ പൂജ്യം ആയിത്തീരുന്നു പ്രക്രിയയാണ് <math>T_2</math> റിലാക്സേഷൻ. ഇതും എക്സ്പോണെൻഷ്യൽ വേഗതയിലാണ് നടക്കുക. ഇതിന് വേണ്ട സമയത്തെ <math>T_2</math> എന്ന് രേഖപ്പെടുത്തുന്നു.
"https://ml.wikipedia.org/wiki/എം.ആർ.ഐ._സ്കാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്