"ബ്ലൂറിഡ്ജ് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox mountain range|name=ബ്ലൂറിഡ്ജ് മലനിരകൾ|photo=Rainy Blue Ridge-27527.jpg|photo_...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox mountain range|name=ബ്ലൂറിഡ്ജ് മലനിരകൾ|photo=Rainy Blue Ridge-27527.jpg|photo_size=350|photo_caption=The Blue Ridge Mountains as seen from the [[Blue Ridge Parkway]] near [[Mount Mitchell]] in [[North Carolina]]|country=United States|state=[[North Carolina]]|state1=[[Virginia]]|state2=[[Tennessee]]|state3=[[Maryland]]|state4=[[Pennsylvania]]|state5=[[West Virginia]]|state6=[[South Carolina]]|state7=[[Georgia (U.S. state)|Georgia]]|parent=Appalachian Mountains|highest=[[Mount Mitchell]]|elevation_ft=6684|coordinates={{coord|35|45|53|N|82|15|55|W|type:mountain_scale:100000|format=dms|display=inline,title}}|geology=granite|geology1=gneiss|geology2=limestone|period=|orogeny=Grenville orogeny|area_mi2=|length_mi=|width_mi=|length_orientation=|width_orientation=|map_image=Appalachian_map.svg|map_caption=Appalachian Mountains}}'''ബ്ലൂറിഡ്ജ് മലനിരകൾ''' ബൃഹത്തായ [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ചിയൻ മലനിരകളുടെ]] ഒരു ഭൂപ്രകൃതിശാസ്ത്രപരമായ പ്രവിശ്യയാണ്. കിഴക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്ന ഇത് [[മെരിലാൻ‌ഡ്|മേരിലാന്റ്]], [[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീനിയ]], കോമൺവെൽത്ത് ഓഫ് വിർജീനിയ, [[വടക്കൻ കരോലിന]], [[തെക്കൻ കരൊലൈന|തെക്കൻ കരോലിന]], [[ടെന്നസി|ടെന്നസീ]], [[ജോർജിയ (യു.എസ്. സംസ്ഥാനം)|ജോർജിയ]] എന്നീ സംസ്ഥാനങ്ങളിലൂടെ തെക്കൻ പെൻസിൽവാനിയിയിൽനിന്ന് 550 മൈലുകൾ തെക്കുപടിഞ്ഞാറേയ്ക്ക് വ്യാപിച്ചുകിടക്കുന്നു. വടക്കും തെക്കുമുള്ള ഭൂപ്രകൃതിശാസ്ത്രപരമായ മേഖലകളെ ഉൾക്കൊണ്ടിരിക്കുന്ന ഈ പ്രവിശ്യ, റോണോക്ക് നദീവിടവിനടുത്തുവച്ച് വിഭജിക്കപ്പെടുന്നു. ബ്ലൂറിഡ്ജിനു പടിഞ്ഞാറും അപ്പലേച്ചിയന്റെ മുഖ്യഭാഗത്തിനുമിടയിലായി അപ്പലേച്ചിയൻ നിരകളിലെ വടക്ക് റിഡ്ജ് ആന്റ് വാലി പ്രവിശ്യ പടിഞ്ഞാറൻ അതിരായി സ്ഥിതിചെയ്യുന്നു.
 
അകലെനിന്നു വീക്ഷിക്കുമ്പോൾ നീല നിറത്തിലാണ് ബ്ലൂ റിഡ്ജ് മലനിരകൾ കാണപ്പെടുന്നത്.  ഈ പ്രദേശത്തെ സസ്യങ്ങൾ ഉയർ‌ന്ന അളവിൽ അന്തരീക്ഷത്തിലേയ്ക്കു വമിപ്പിക്കുന്ന ഐസോപ്രീൻ സംയുക്തങ്ങൾ മൂടൽമഞ്ഞുപോലെ പരക്കുന്നതാണ്  ബ്ലൂ റിഡ്ജ് മലനിരകൾക്കു നീല വർണ്ണം തോന്നിപ്പിക്കുന്നതിന്റെ കാരണം.
 
ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ പരിധിയിൽ രണ്ടു പ്രധാന ദേശീയോദ്യാനങ്ങളാണുള്ളത് - വടക്കൻ ഭാഗത്തുള്ള ഷെനാൻഡോ ദേശീയോദ്യാനവും തെക്കൻ ഭാഗത്തുള്ള ഗ്രേറ്റ് സ്മോക്കി മൗണ്ടൻസ് ദേശീയോദ്യാനങ്ങളുമാണിവ. ഇതുകൂടാതെ ജോർജ്ജ് വാഷിങ്ടൺ ആന്റ് ജെഫേഴ്സൺ ദേശീയ വനങ്ങൾ, ചെറോക്കി ദേശീയവനം, പിസ്ഗാഹ് ദേശീയ വനം, നന്തഹാല ദേശീയ വനം, ചട്ടഹൂച്ചീ ദേശീയ വനം എന്നിവയും ഈ പ്രവിശ്യയുടെ ഭാഗങ്ങളാണ്. രണ്ടു ദേശീയോദ്യാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 469 മൈൽ (755 കിലോമീറ്റർ) നീളം വരുന്ന നയനമനോഹരമായ ബ്ലൂ റിഡ്ജ് പാർക്വേയും ബ്ലൂറിഡ്ജ് പ്രവിശ്യക്കുള്ളിൽ  നിലനിൽക്കുന്നത്.
 
== ഭൂമിശാസ്ത്രം ==
[[File:Blowing_Rock.jpg|കണ്ണി=https://en.wikipedia.org/wiki/File:Blowing_Rock.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|The Blue Ridge Mountains as seen from [./https://en.wikipedia.org/wiki/Blowing_Rock,_North_Carolina Blowing Rock, North Carolina].]]
"ബ്ലൂ റിഡ്ജ്" എന്ന പദം ചിലപ്പോൾ അപ്പലേച്ചിയൻ മലനിരകളുടെ കിഴക്കൻ അരികിനോ അല്ലെങ്കിൽ മുൻനിരകൾക്കോ മാത്രമായി പ്രയോഗിച്ചിട്ടുണ്ടെങ്കിലും, ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ ഭൂമിശാസ്ത്രപരമായ നിർവചനമനുസരിച്ച് ഇത് ഗ്രേറ്റ് സ്മോക്കി മൌണ്ടൻസ്, ഗ്രേറ്റ് ബാൽസംസ്, റോൺസ്, ബ്ലാക്സ്,  ബ്രഷി മൌണ്ടൻസ് (ബ്ലൂ റിഡ്ജിന്റെ ഒരു ശിഖരം), മറ്റ് പർവത നിരകൾ എന്നിവയെ വലയം ചെയ്ത്  പടിഞ്ഞാറേയ്ക്ക്  റിഡ്ജ് ആന്റ് വാലി പ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബ്ലൂറിഡ്ജ്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്