"കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
ഉഷ്ണമേഖലാ സസ്യമായ [[കൈത|കൈതയുടെ]] ഫലത്തെ '''കൈതച്ചക്ക''' എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: ''അനാനാസ്‌ കോമോസസ്‌''. [[ജീവകം എ]], [[ജീവകം ബി]] എന്നിവയുടെ നല്ല ഉറവിടമാണ്‌ കൈതച്ചക്ക. കൂടാതെ [[ജീവകം സി]], [[കാൽസ്യം]], [[ഇരുമ്പ്‌]], [[മഗ്നീഷ്യം]], [[പൊട്ടാസ്യം]] എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ [[മൂവാറ്റുപുഴ]], [[തൊടുപുഴ]] എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
 
ചില ഭാഗങ്ങളിൽ ഇത് '''കന്നാരചക്ക''', '''കന്നാര ചെടി,'''പുറുതി പുറുത്തി ചക്ക ''' എന്നിങ്ങനെ അറിയപ്പെടുന്നു.
 
[[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയിൽ]] നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക‌. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ''ബ്രൊമിലിയേസിയെ'' സസ്യകുടുംബത്തിലെ ഒരംഗമാണ്‌ ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ്‌ ഇതിന്‌ പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
"https://ml.wikipedia.org/wiki/കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്