"അഷിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| notable_works = അഷിതയുടെ കഥകൾ
}}
[[മലയാളം|മലയാള]] [[ചെറുകഥ|ചെറുകഥാകൃത്തും]] [[കവി|കവയിത്രിയുമാണ്]] '''അഷിത''' (5 ഏപ്രിൽ 1956 - 26 മാർച്ച് 2019).<ref>{{Cite web|url=https://www.mathrubhumi.com/news/kerala/writer-ashitha-passed-away-1.3680356|title=എഴുത്തുകാരി അഷിത അന്തരിച്ചു|access-date=2019 മാർച്ച് 26|last=|first=|date=|website=|publisher=}}</ref> ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ അവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, [[ലളിതാംബിക അന്തർജ്ജനം പുരസ്കാരം|ലളിതാംബിക അന്തർജന പുരസ്കാരം]] എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി [[അലക്സാണ്ടർ പുഷ്കിൻ|അലക്സാണ്ടർ പുഷ്കിന്റെ]] കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു.
 
== ജീവിതരേഖ ==
[[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പഴയന്നൂർ ഗ്രാമപഞ്ചായത്ത്|പഴയന്നൂരിൽ]] കെ.ബി. നായരുടേയും (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) തങ്കമണിയമ്മയുടേയും മകളായി അഷിത [[ജനനം|ജനിച്ചത്]]. [[ഡെൽഹി|ഡെൽഹിയിലും]] [[മുംബൈ|ബോംബെയിലുമായി]] [[വിദ്യാലയം|സ്കൂൾ]] പഠനം പൂർത്തിയാക്കി. [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ നിന്ന്]] [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ് സാഹിത്യത്തിൽ]] [[ബിരുദാനന്തരബിരുദം]] നേടി.<ref>[http://maharajascollege.in/template.php?id=30&page=101&catid=156&subcatid=58 "Famous alumni of the Department"]</ref> [[കേരള സർ‌വകലാശാല|കേരളസർവ്വകലാശാലയിൽ]] ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയെ [[വിവാഹം]] കഴിച്ചു. [[പെൺകുട്ടി|മകളുടെ]] [[നാമം|പേര്]] ഉമ.<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=586 "Ashitha Biography"]</ref>
 
26 മാർച്ച് 2019 ന് അർബുദ രോഗത്താൽ [[തൃശ്ശൂർ|തൃശൂരിലെ]] അശ്വിനി ആശുപത്രിയിൽവച്ച് അന്തരിച്ചു.<ref name=mat121>{{cite news | title = എഴുത്തുകാരി അഷിത അന്തരിച്ചു | url = https://web.archive.org/web/20190327073956/https://www.mathrubhumi.com/news/kerala/writer-ashitha-passed-away-1.3680356| publisher = മാതൃഭൂമി ഓൺലൈൻ | date = 2019-03-26 | accessdate = 2019-03-27}}</ref>
വരി 37:
* വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം)
* ശിവേന സഹനർത്തനം - വചനം കവിതകൾ
* രാമായണം കുട്ടികൾക്ക്  &nbsp;(ആത്മീയം)
* കുട്ടികളുടെ ഐതിഹ്യമാല
* അഷിതയുടെ കഥകൾ
"https://ml.wikipedia.org/wiki/അഷിത" എന്ന താളിൽനിന്ന് ശേഖരിച്ചത്