"കാളവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയ താള്‍: മുന്‍ ഭാഗത്ത് രണ്ട് കാളകളും, പിന്‍ ഭാഗത്ത് രണ്ട് ചക്രവു...
(വ്യത്യാസം ഇല്ല)

14:26, 23 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മുന്‍ ഭാഗത്ത് രണ്ട് കാളകളും, പിന്‍ ഭാഗത്ത് രണ്ട് ചക്രവും അതിന് മുകളിലായി ഇരിക്കാനുള്ള സം‌വിധാനവുമുള്ള ഒരു പഴയരീതിയിലുള്ള വാഹനമാണ് കാളവണ്ടി. കേരളത്തില്‍ ഇത്തരം വണ്ടികള്‍ ധാരളമായി കണ്ടിരുന്നു. ദൂരദേശങ്ങളിലേക്ക് പോകുന്ന ആളുകള്‍ യാത്രചെയ്യാനും, ചന്തയിലേക്ക് വ്യാവസായിക സാധങ്ങള്‍ കൊണ്ടു പോകുന്നതിനും, മറ്റുമായി ഈ വാഹനം ഉപയോഗിക്കുന്നു. ചില വണ്ടികള്‍ വലിക്കുന്നതിനായി ഒരു കാളയും, ചില വണ്ടികള്‍ക്കായി രണ്ടുകാളയേയും ഉപയോഗിക്കുന്നു. കൂടുതലായും രണ്ട് കാളകളുള്ള വണ്ടികളാണ് കണ്ട് വരുന്നത്.


നിര്‍മ്മാണം

തേക്ക്, വാക തുടങ്ങിയ മരങ്ങളുടെ കാതലുകൊണ്ടാണ് കാളവണ്ടി നിര്‍മ്മിക്കുന്നത്. ആദ്യം കുംഭം കടഞ്ഞിട്ട് അതിന് 12 കാല്‍‍ അടിക്കുന്നു. കുംഭത്തിന്റെ നടുക്ക് ഇരുമ്പിന്റെ നാഴി ഉണ്ടാക്കും. അത് കുംഭത്തിലേക്ക് അടിച്ചമര്‍ത്തും. 12 കാലും കുംഭം തുളച്ച് ഓരോ കാലും അടിച്ചു കേറ്റും. ഒരു ചക്രത്തില്‍‍ 6 എണ്ണം വരും. 25 അടി നീളമുണ്ടാകും പട്ടക്ക്. ഇത് വൃത്താകൃതിയില്‍‍ ആക്കിയശേഷം വിളക്കി ചേര്‍ക്കുന്നു. 6 കാല് കോല്‍‍ നീളം തണ്ട് വരും. 3 കാലിന്റെ അടുത്ത് വണ്ടിക്കുള്ളില്‍‍ വരുന്നു. 4 തുള പട്ടക്ക് തുളക്കും. നുകം രണ്ടര കോല്‍‍‍ രണ്ടേ മുക്കാല്‍‍ 3 തുള കോല്‍‍ ഉണ്ടാകും. കോല്‍ മരത്തിന്മേല്‍‍ ചങ്ങല ഉപയോഗിച്ച് കെട്ടി മുറുക്കുന്നു[1].


അവലംബം

"https://ml.wikipedia.org/w/index.php?title=കാളവണ്ടി&oldid=310400" എന്ന താളിൽനിന്ന് ശേഖരിച്ചത്