"മൈക്കെലാഞ്ജലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 20:
| awards =
}}
'''മികലാഞ്ചെലോ''' എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന ''' മികലാഞ്ചെലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി ''' ([[മാർച്ച് 6]], [[1475]] - [[മാർച്ച് 18]], [[1564]]) [[ഇറ്റലി|ഇറ്റാലിയൻ]] [[ശിൽ‌പി|ശിൽ‌പിയും]] [[ചിത്രകാരൻ|ചിത്രകാരനും]] [[കവി|കവിയും]] നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു.<ref name="മാധ്യമം">{{cite news|title = വായന|url = http://www.madhyamam.com/weekly/607|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 699|date = 2011 ജൂലൈ 18|accessdate = 2013 മാർച്ച് 23|language = [[മലയാളം]]}}</ref> കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ സമകാലീനവും എതിരാളിയും മറ്റൊരു ഇറ്റാലിയൻ സ്വദേശിയുമായിരുന്ന [[ലിയനാർഡോ ഡാ വിഞ്ചി|ലിയൊനാർദൊ ദ വിഞ്ചി]], തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരിൽ ഒരാളായി പരിഗണിച്ചുവരുന്നു.
 
ദീർഘമായ ജീവിതത്തിനിടെ വിവിധമേഖലകളിൽ മൈക്കലാഞ്ചലോ നൽകിയ സംഭാവനകൾക്ക് കണക്കില്ല; അദ്ദേഹത്തിന്റേതായും അദ്ദേഹത്തെക്കുറിച്ചും ഉള്ള കരടുകളുടേയും കത്തിടപാടുകളുടേയും സ്മരണകളുടേയും ബഹുലതകൂടി കണക്കിലെടുത്താൽ, പതിനാറാം നൂറ്റാണ്ടിലെ കലാനായകന്മാരിൽ ഏറ്റവുമേറെ രേഖകൾ അവശേഷിപ്പിച്ചുപോയത് മൈക്കെലാഞ്ജലോ ആയിരിക്കും. അദ്ദേഹത്തിന്റെ രണ്ട് ഏറ്റവും പ്രശസ്തസൃഷ്ടികളായ '''[[#പ്യേത്താ|പ്യേത്താ]]''', '''[[#ദാവീദ്|ദാവീദ്]]''' എന്നിവ, മുപ്പതുവയസ്സ് തികയുന്നതിനുമുൻപ് പൂർത്തിയാക്കപ്പെട്ടവയാണ്. ചിത്രകലയെക്കുറിച്ച് കാര്യമായ മതിപ്പ് പ്രകടിപ്പിക്കാതിരുന്ന മികലാഞ്ചെലോ, [[റോം|റോമിലെ]] സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ [[ബൈബിൾ|ബൈബിളിലെ]] സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ [[ക്രിസ്തുമതം|ക്രൈസ്തവസങ്കല്പത്തിലെ]] അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത് അനശ്വരനായി. പാശ്ചാത്യകലയുടെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച രണ്ടു ചുവർ ചിത്രങ്ങളാണവ. ജീവിതാവസാനത്തോടടുത്ത് [[റോം|റോമിൽ]] തന്നെയുള്ള [[പത്രോസിന്റെ ബസിലിക്കാ|പത്രോസിന്റെ ബസിലിക്കായുടെ]] താഴികക്കുടം അദ്ദേഹം രൂപകല്പന ചെയ്തു.
"https://ml.wikipedia.org/wiki/മൈക്കെലാഞ്ജലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്