"പാർവ്വതി ഓമനക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മറ്റ് വിജയങ്ങള്‍
സൌന്ദര്യമത്സര ചരിത്രം
വരി 32:
 
ചങ്ങനാശ്ശേരിയാണ് പാര്‍വ്വതിയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ [[മുംബൈ|മുംബൈയിലാണ്]] പാര്‍വ്വതി താമസിക്കുന്നത്. പാട്ടു കേള്‍ക്കുന്നതും, നൃത്തം ചെയ്യുന്നതും, ഗ്ലാസ്സ് പെയിന്റിങ്ങ് ചെയ്യുന്നതും, വായനയും, ബാസ്കറ്റ് ബോള്‍ കളിക്കുന്നതും, ബാറ്റ്മിന്റണ്‍ കളിക്കുന്നതുമൊക്കെയാണ് പാര്‍വ്വതിയുടെ ഇഷ്ടവിനോദങ്ങള്‍.<ref>{{cite web | url=http://feminamissindia.indiatimes.com/contestantshow/2894245.cms | title=Parvathy Omanakuttan's Profile at Miss India Official Website | publisher=India Times | accessdate=2008-12-14}}</ref>
 
==സൌന്ദര്യമത്സര ചരിത്രം==
===മിസ് വേള്‍ഡ് 2008===
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ജൊഹാനസ്ബര്‍ഗ്|ജൊഹാനസ്ബര്‍ഗില്‍]] സാന്റണ്‍ കണ്‌വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന 58-ആം മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് പാര്‍വ്വതി മത്സരിച്ചത്. ഈ മത്സരത്തില്‍ രണ്ടാം സ്ഥാനം പാര്‍വ്വതിക്ക് ലഭിച്ചു. [[റഷ്യ|റഷ്യയുടെ]] സേനിയ സുഖിനോവിയ ആണ് മിസ് വേള്‍ഡ് കിരീടം നേടിയത്. പാര്‍വ്വതിക്കായിരുന്നു ഒന്നാം സമ്മാനം കിട്ടേണ്ടിയിരുന്നത് എന്ന പല വിവാദങ്ങളും ഇതിനെ സംബന്ധിച്ച് ഉണ്ടാകുകയുണ്ടായി. <ref>[http://www.cinethirai.com/special_programs/?m=view&vid=5666 Miss World Winning Moment]</ref>
 
ദക്ഷിണാ‍ഫ്രിക്കയെക്കുറിച്ച് എന്ത് തോന്നുന്നു എന്നായിരുന്നു പാര്‍വ്വതിയോട് ചോദിച്ച ചോദ്യം. ദക്ഷിണാഫ്രിക്ക തനിക്ക് സ്വന്തം നാട് പോലെയാണ് എന്നായിരുന്നു പാര്‍വ്വതി അതിനു നല്‍കിയ മറുപടി. ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ ഇന്ത്യന്‍ ജനതയെപ്പോലെ തന്നെ ആതിഥ്യമര്യാദയുള്ളവരാണെന്നും ഇരു രാജ്യങ്ങള്‍ക്കും മഹാത്മാ ഗാന്ധി, നെത്സണ്‍ മണ്ടേല എന്നീ മഹദ് നേതാക്കളും ഉണ്ടായിരുന്നെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന മനോഹര സംസ്കാരമുള്ളതുകൊണ്ടുതന്നെ സമാനമാണെന്നും പാര്‍വ്വതി തന്റെ ചോദ്യത്തിനു മറുപടിയായി പറയുകയുണ്ടായി.
 
മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുന്നതുമുന്‍പായി 2008 ഡിസംബര്‍ 3-ന് നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ പാര്‍വ്വതി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മിസ് വേള്‍ഡ് 2008 ബീച്ച് ബ്യൂട്ടി മത്സരത്തിലെ അവസാന പത്ത് മത്സരാര്‍ത്ഥികളിലും പാര്‍വ്വതി ഭാഗമായിരുന്നു. ഈ മത്സരത്തില്‍ മിസ് മെക്സിക്കോ ഒന്നാം സ്ഥാനവും, മിസ് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനവും, മിസ് റഷ്യ മൂന്നാം സ്ഥാനവും നേടി വിജയികളായി.
 
==മറ്റ് വിജയങ്ങള്‍==
"https://ml.wikipedia.org/wiki/പാർവ്വതി_ഓമനക്കുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്