"യെവ്ജനി യെവ്തുഷെങ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
രണ്ടാം ലോകമഹാ യുദ്ധത്തെതുടർന്ന് യെവ്തുഷെങ്കോ [[മോസ്കോ]]യിലേക്ക് മാറി. 1951–1954 കാലത്ത് മോസ്കോയിലെ [[ഗോർക്കി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിറ്ററേച്ചറിൽ വിദ്യാർത്ഥിയായെങ്കിലും പഠനം മുഴുപ്പിമിപ്പിച്ചില്ല. അലക്സാണ്ടർ ഡോൾസ്കിയുടെ അഭിനയത്തോടെ അവതരിപ്പിക്കപ്പെട്ട "സം തിങ് ഈസ് ഹാപ്പനിംഗ് ടു മീ" എന്ന ഗാനം ജനകീയമായി. 1956 ൽ പ്രസിദ്ധീകരിച്ച "സിമാ സ്റ്റേഷൻ" നിരൂപക ശ്രദ്ധ നേടി. 1957 ൽ "വ്യക്തി കേന്ദ്രീകൃതം" എന്നാക്ഷേപിക്കപ്പെട്ട് സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബഹിഷ്കൃതനായി. യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ കവിതകൾ ധാരാളമായി വായിക്കപ്പെടുകയും ജനകീയ കവിയായ് അറിയപ്പെടുകയും ചെയ്തു. [[ബോറിസ് പാസ്തനാർക്ക്|ബോറീസ് പാസ്റ്റർനാക്ക്]], [[റോബർട്ട് ഫ്രോസ്റ്റ്]] എന്നീ പ്രമുഖ കവികളുടെ പ്രോത്സാഹനവും പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. <ref name="Queens">Queens College Office of Communications [http://www.qc.cuny.edu/nis/Releases/viewNews.php?id=87 "Queens College Presents an Evening of Poetry and Music with Yevgeny Yevtushenko on 11 December,"] 18 November 2003, accessed 10 Jan 2009.</ref><ref name="Tulsa1">University of Tulsa News/Events/Publications. [http://www.utulsa.edu/news/article.asp?Key=866 "Famed Russian Poet Yevtushenko to Perform and Sign Books at TU on 28 April,"] 28 Mar 2003, accessed 10 Jan 2009.</ref>
===ക്രൂഷ്ച്ചേവ് കാലഘട്ടത്തിൽ===
സ്റ്റാലിനെത്തുടർന്ന് അധികാരത്തിലെത്തിയ ക്രൂഷ്ച്ചേവ്, കലാകാരന്മാർക്കും എഴുത്തുകാർക്കും പരിമിതമായ അളവിലെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. 1961 ൽ പ്രസിദ്ധീകരിച്ച 'ബേബി യാർ' എന്ന രചന യെവ്തുഷെങ്കോയ്ക്ക് റഷ്യക്കകത്തും പുറത്തും വലിയ പ്രശസ്തി നേടി കൊടുത്തു. ഈ കവിതയിൽ, നാസിസത്തെ സംബന്ധിക്കുന്ന സോവിയറ്റ് നിലപാടുകൾക്കെതിരെയും 1941 ലെ കീവിലെ ജൂത കൂട്ടക്കൊലപാതകത്തെ സംബന്ധിക്കുന്ന ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതിനെതിരെയും ശക്തമായി പ്രതികരിക്കുകയുണ്ടായി. സമാന്തര മാസികകളിലൂടെയും അനുമതിയില്ലാതെ രഹസ്യമായി പ്രവർത്തിച്ചിരുന്ന ചെറുമാസികകളിലൂടെയും ഈ കവിതയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ദിമിത്രി ഷോസ്ത്ക്കോവിച്ച് ബേബി യാറിനൊപ്പം മറ്റ് മൂന്ന് യെവ്തുഷെങ്കോ കവിതകൾ കൂടി ചേർത്ത് സിംഫണി നമ്പർ 13 എന്ന പേരിൽ പുറത്തിറക്കുകയുണ്ടായി. 1984 ലാണ് ഇതിന് സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരണാനുമതി ലഭിച്ചത്. ലിറ്ററേച്ചറന്യ ഗസറ്റ എന്ന സാഹിത്യ പ്രസിദ്ധീകരണത്തിൽ 1961 ൽ തന്നെ ഇത് പ്രസിദ്ധീകരിച്ചിരുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യെവ്തുഷെങ്കോയുടെ കൃതികളെക്കുറിച്ച് ഷോസ്ത്ക്കോവിച്ച് അഭിപ്രയപ്പെട്ടു {{Cquote|'' സദാചാരമെന്നത് മനസ്സാക്ഷിയുടെമനസാക്ഷിയുടെ കൂടപ്പിറപ്പാണ്. മനസ്സാക്ഷിയെക്കുറിച്ച്മനസാക്ഷിയെക്കുറിച്ച് സംസാരിക്കുമ്പോൾ ദൈവം അദ്ദേഹത്തോടൊപ്പമുണ്ട്. എല്ലാ ദിവസവും പ്രഭാത പ്രാർത്ഥനയ്ക്കു പകരം ഞാൻ യെവ്തുഷെങ്കോയുടെ ഒന്നോ രണ്ടോ കവിത വീണ്ടും വായിക്കുകയോ ഓർമ്മയിൽ നിന്നു ചൊല്ലുകയോ ചെയ്യും. ചിലപ്പോൾ 'കരിയർ' മറ്റു ചിലപ്പോൾ 'ബൂട്ട്സ്' ''}}.<ref name="Queens"/>
 
1961 ൽ 'സ്റ്റാലിന്റെ പിൻമുറക്കാർ' എന്ന സമാഹരം പ്രസിദ്ധപ്പെടുത്തി. ഇതിൽ സ്റ്റാലിൻ മരിച്ചെങ്കിലും സ്റ്റാലിനിസത്തിന്റെ ഭൂതം റഷ്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്നു. സ്റ്റാലിൻ ഇനി മടങ്ങി വരില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സോവിയറ്റ് അധികാരികളോട്, ഈ കൃതിയിലൂടെ ആദ്ദേഹം ആവശ്യപ്പെട്ടു. പ്രവ്ദയിലാണ് ആദ്യം പ്രസിദ്ധീകരിച്ചതെങ്കിലും കാൽനൂറ്റാണ്ടോളം അതിനു പുന പ്രസിദ്ധീകരണമുണ്ടായില്ല. പിന്നീട് മിഖയിൽ ഗോർബച്ചേവിന്റെ കാലത്താണീ രചന പുന പ്രസിദ്ധീകരിക്കുന്നത്.
"https://ml.wikipedia.org/wiki/യെവ്ജനി_യെവ്തുഷെങ്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്