"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ആവശ്യമില്ലാത്ത വാക്ക് മാറ്റി എഴുതി.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
== [[ശാന്തിനികേതനം]] ==
 
1901ൽ ടാഗോർ ഷിലൈധ വിട്ട്‌ പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. അവിടെ തറയിൽ [[വെണ്ണക്കല്ല്]] പതിച്ച പ്രാർഥന മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു [[വായനശാല]]യും അദ്ദേഹം സ്ഥാപിച്ചു. ഇവിടെ വച്ച്‌ ടാഗോറിന്റെ ഭാര്യയും(1902-ൽ) രണ്ട്‌ കുട്ടികളും മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ്‌ 19 ജനുവരി 1905ൽ മരണമടഞ്ഞു. ടാഗൂറിനു വ്യക്തിപരമായി അളവറ്റ ദുഃഖം ഉളവാക്കിയ പല ദുരിതങ്ങളും, അനുഭവിക്കേണ്ടിവന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്ലേശകരമായ ഒരു പൊതുക്കാര്യ പ്രവർത്തനത്തിലും ഇദ്ദേഹത്തിനു മുഴുകേണ്ടതായിവന്നു. ബ്രിട്ടിഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ [[ബംഗാൾ വിഭജനം (1905)|ബംഗാൾ വിഭജനത്തിന്]] എതിരായി 1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭണത്തിൽപ്രക്ഷോഭത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി.
 
1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ 1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ൽ ''ഛൊഖേർബാലി'' (വിനോദിനി), 1906-ൽ ''നൗകാ ഡൂബി'' (കപ്പൽ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ൽ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചർച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ [[ബംഗാളി]]യിൽ [[ഗീതാഞ്ജലി]]യും പുറത്തുവന്നു. 1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും വെളിച്ചം കണ്ടു.
ടാഗോറിന്‌ ബംഗാളികൾക്കിടയിലും വിദേശികൾക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോർ തന്റെ ബംഗാളി [[കവിത]]കൾ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക്‌ വിവർത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബർ 14-ന്‌ ടാഗോറിന്‌ സാഹിത്യത്തിനുള്ള നോബേൽ പുരസ്ക്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. <ref name="Nobel">{{cite news|title = നോബൽ സമ്മാനജേതാക്കൾ|url = http://nobelprize.org/nobel_prizes/literature/laureates/1913/press.html|publisher = [[നോബൽ പുരസ്കാര സമിതി]]|accessdate = 2014 സെപ്റ്റംബർ 02 |language = [[ഇംഗ്ലീഷ്]]}}</ref> [[സ്വീഡിഷ്‌]] പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദർശപരവും, പാശ്ചാത്യ വായനക്കാർക്ക്‌ ലഭിച്ച, അതി വിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ്‌ ലഭിച്ചത്‌“] (1912ൽ രചിച്ച [[ഗീതാഞ്ജലി|ഗീതാഞ്ജലിയും]] ഇതിലുൾപ്പെടും). 1915 ടാഗോർ [[ബ്രിട്ടീഷ്‌]] രാജവംശത്തിൽ നിന്ന് [[നൈറ്റ്‌]] പദവി സ്വീകരിച്ചു.<ref>http://nobelprize.org/nobel_prizes/literature/laureates/1913/</ref>
 
ശാന്തിനികേതനത്തിനടുത്ത്‌ [[സുരുൾ]] ഗ്രാമത്തിൽ 1921ൽ [[കാർഷിക]] [[സാമ്പത്തിക]] വിദഗ്ദനായിരുന്നവിദഗ്ദ്ധനായിരുന്ന ലിയോണാർഡ്‌ എൽംഹേർസ്റ്റുമൊത്ത്‌ ടാഗോർ ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന്‌ രൂപം കൊടുത്തു.(പിൽകാലത്ത്‌ ഇത്‌ [[ശ്രീനികേതൻ]] എന്ന പേരിലേക്ക്‌ മാറ്റി). [[ഗാന്ധി|ഗാന്ധിയുടെ]] പ്രതിഷേധത്തിലൂന്നിയ [[സ്വരാജ്‌]] മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യ സ്നേഹികളെയും ഉദ്യോഗസ്ഥരേയും വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ [[ജാതി]] ബോധവും [[തൊട്ടുകൂടായ്മ|തൊട്ടുകൂടായ്മയും]] ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതി വ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ [[ഗുരുവായൂർ]] കൃഷ്ണ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട്‌ ടാഗോർ ആവശ്യപ്പെടു.,
 
== അവസാന കാലം 1932-1941 ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3090914" എന്ന താളിൽനിന്ന് ശേഖരിച്ചത്