"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
== ഞായറാഴ്ച നോവലെഴുതുന്ന പ്രൊഫസർ ==
 
റോസിന്റെ പേരും മറ്റു നോവലുകളും ആണ് എക്കോയുടെ പ്രശസ്തിയുടെ പ്രധാന അടിസ്ഥാനമെങ്കിലും അക്കഡമിക് ലോകമാണ് തന്റെ പ്രവർത്തനമേഖല എന്ന് എക്കോ പറയുന്നു. ഞായറാഴ്ച ദിവസങ്ങളിൽ നോവലെഴുതുന്ന പ്രൊഫസർ ആണ് താനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം ഇപ്പോഴും പഠിപ്പിക്കുന്നു. ഇറ്റലിയിലെ എസ്പ്രെസ്സോ ദിനപ്പത്രത്തിൽദിനപത്രത്തിൽ കോളമെഴുത്തും തുടരുന്നു. ഇറ്റലിയിലെ റിംനിയിലും മിലാനിലും അദ്ദേഹത്തിന് വസതികളുൺട്. മിലാനിലെ വസതി മുപ്പതിനായിരം പുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാല ഉൾക്കൊള്ളുന്നു. ഇത്രയേറെ മേഖലകളിൽ ഇത്ര പ്രഗല്ഭമായി ഒരാൾക്ക് പ്രവർത്തിക്കാനാകുന്നതെങ്ങനെ എന്ന് അത്ഭുതം കൂറുന്നവർക്ക് എക്കോ കൊടുക്കുന്ന മറുപടി ഇതാണ്:-
 
<blockquote>ഞാൻ ഒരു രഹസ്യം പറയാം. ഈ പ്രപഞ്ചത്തിലുള്ള ശൂന്യസ്ഥലങ്ങളാകെ, പരമാണുക്കൾക്കുള്ളിലെ ശൂന്യസ്ഥലങ്ങളടക്കം, ഇല്ലാതായാൽ എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം എന്റെ മുഷ്ടിയോളം ആയി ചുരുങ്ങും. അതുപോലെ, നമ്മുടെ ജീവിതങ്ങളിലും ഒത്തിരി ശൂന്യസ്ഥലങ്ങളുണ്ട്. ഞാൻ അവയെ ഇടവേളകൾ(interstices) എന്നു വിളിക്കുന്നു. നിങ്ങൾ എന്റെ വീട്ടിലേക്കു വരുകയാണെന്നും നിങ്ങൾ എലിവേറ്റർ കയറിവരുകയും ഞാൻ നിങ്ങളെ കാത്തിരിക്കുകയുമാണെന്നും സങ്കല്പിക്കുക. ഇത് ഒരു ഇടവേളയാണ്, ഒരു ശൂന്യസ്ഥലം. ഞാൻ ഇത്തരം ശൂന്യസ്ഥലങ്ങളിൽ ജോലിചെയ്യുന്നു. നിങ്ങളുടെ എലിവേറ്റർ ഒന്നാം നിലയിൽ നിന്ന് മൂന്നാം നിലയിലെത്താൻ കാത്തിരിക്കുന്നതിനിടയിൽ ഞാൻ ഒരു ലേഖനം എഴുതിക്കഴിഞ്ഞു.<ref name="ref3">"I am a Professor who writes novels on Sundays". - 2005 ഒക്ടോബർ 23-ൽ ഹിന്ദു ദിനപ്പത്രത്തിന്റെദിനപത്രത്തിന്റെ ഡെൽഹി പതിപ്പിൽ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm</ref></blockquote>
 
== നുറുങ്ങുകൾ ==
"https://ml.wikipedia.org/wiki/ഉംബർട്ടോ_എക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്