"ബാരിസ്റ്റർ ജോർജ് ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 67:
 
==പൊതു ജീവിതം==
1916-ൽ ഹോംറൂൾ ലീഗിൽ ചേർന്നു. ഇന്ത്യയുടെ സ്വയംഭരണപ്രശ്നം ബ്രിട്ടനിലവതരിപ്പിക്കാൻ 1918-ൽ [[ആനി ബസന്റ്|ആനി ബസന്റയച്ച]] മൂന്നംഗ സംഘത്തിൽ ജോർജുമുണ്ടായിരുന്നു<ref name="m1"/>. മോത്തിലാൽ നെഹ്രുവിന്റെ "ദി ഇൻഡിപ്പെൻഡന്റ്" എന്ന പത്രത്തിന്റേയും ഗാന്ധിജിയുടെ 'യങ്ങ് ഇന്ത്യ'യുടേയും പത്രാധിപരായിരുന്നു<ref name="m1"/> അക്കാലത്ത്. 1924-ൽ [[വൈക്കം സത്യാഗ്രഹം]] നടന്നപ്പോൾ അതിൽ പങ്കെടുത്ത് ജയിലിലായി. തിരുവിതാംകൂർ സർക്കാർ ജോലികളിലും നിയമസഭയിലും ക്രൈസ്തവർ, മുസ്ലീങ്ങൾ, ഈഴവർ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് 1932-ൽ ആരംഭിച്ച [[നിവർത്തന പ്രക്ഷോഭം|നിവർത്തന പ്രക്ഷോഭത്തിൽ]] പങ്കെടുത്തു<ref name="n1">[http://ckesavan.com/Nivarthanas_Prakshobham_%28Malayalam%29.php നിവർത്തന പ്രക്ഷോഭണംപ്രക്ഷോഭം (1933-37) - പ്രഫ. കെ.കെ. കുസുമൻ]</ref>. അതേ വർഷം ചമ്പക്കുളത്ത് നടന്ന കത്തോലിക്ക കോൺഗ്രസ് സമ്മേളനാദ്ധ്യക്ഷനും ജോർജായിരുന്നു<ref name="m1"/>. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ പിറവിയിലേക്ക് നയിച്ച 1935-ലെ തിരുവിതാംകൂർ രാഷ്ട്രീയ സമ്മേളനം നടന്നത് ജോർജിന്റെ അധ്യക്ഷതയിലായിരുന്നു<ref name="m1"/>.
 
1924-ൽ കേരളത്തിലെ ഒരു വൻപ്രളയത്തിൽ ഗാന്ധിജി പ്രവർത്തിക്കാനായി മുന്നോട്ടുവരികയും ഒരു ലക്ഷം രുപ പ്രളയക്കെടുതികൾക്കായി സമാഹരിക്കുകയും ചെയ്തു. ഈ പണം ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി രൂപീകരിക്കാനായി [[ഗാന്ധിജി]] വിശ്വസ്തനായ അനുയായി ബാരിസ്റ്റർ ജോർജ് ജോസഫിനെയാണ് ഏൽപ്പിച്ചിരുന്നത്. പാവങ്ങൾക്കു വീടുവച്ചുകൊടുക്കുക, [[ചർക്ക]]യിൽ നൂൽനൂൽക്കുന്നതിന് പരിശീലനം നൽകുക, തുടങ്ങിയവയുൾപ്പെട്ട വിവിധ പദ്ധതികളാണ് അദ്ദേഹം തയ്യാറാക്കിയിരുന്നത്.
"https://ml.wikipedia.org/wiki/ബാരിസ്റ്റർ_ജോർജ്_ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്