"പങ്കാളിത്ത പെൻഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 65:
 
==== 2013 ലെ അനിശ്ചിതകാല പണിമുടക്ക്====
*പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് 2013 ജനവരി എട്ടുമുതൽ സംസ്ഥാന ജീവനക്കാരിലെ ഒരു വിഭാഗം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.<ref>http://www.deshabhimani.com/newscontent.php?id=248343</ref> സമരത്തെ നേരിടാൻ യു.ഡി.എഫ് സർക്കാർ ഡയസ് നോൺ<ref>വേല ചെയ്യാത്തവർക്ക് കൂലിയില്ല എന്ന തത്ത്വത്തിനടിസ്ഥാനമാക്കി സമരത്തിൽ പങ്കെടുക്കുന്ന ദിവസങ്ങളിലെ ശമ്പളം പിടിച്ചുവെക്കുന്ന രീതി</ref> പ്രഖ്യാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും മുന്നണികളുമാണ് സമരത്തിൽ പങ്കാളികളായത്.<ref>{{cite web|title=പണിമുടക്ക് തുടങ്ങി; ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിക്കും|url=http://www.deshabhimani.com/newscontent.php?id=248343|publisher=ദേശാഭിമാനി|accessdate=8 ജനുവരി 2013}}</ref>പലയിടത്തും സമരാനുകൂലികൾ ആക്രമം നടത്തി.<ref>മാതൃഭൂമി ദിനപ്പത്രംദിനപത്രം-ജനുവരി 9</ref> ഓരോ ദിവസം കഴിയുന്തോറും സർക്കാർ ഓഫീസുകളിൽ ഹാജർനില കൂടിവരുന്നതായി സർക്കാർ അവകാശപ്പെട്ടു.<ref>മാതൃഭൂമി ദിനപ്പത്രംദിനപത്രം-ജനുവരി 10</ref><ref>മാതൃഭൂമി ദിനപ്പത്രംദിനപത്രം-ജനുവരി 11</ref> ആറു ദിവസം നീണ്ട പണിമുടക്ക് സർക്കാരുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചു.<ref>http://www.mathrubhumi.com/story.php?id=332139</ref>പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് വിശദമായ മാർഗരേഖ ധനവകുപ്പ് തയാറാക്കിതയ്യാറാക്കി. മിനിമം പെൻഷൻ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പ് ഇതിലുണ്ട്.<ref>http://www.madhyamam.com/news/208697/130114</ref> അഞ്ച്‌ കാര്യങ്ങളിൽ ധാരണയായതിനെ തുടർന്നാണ്‌ സമരം പിൻവലിച്ചത്.<ref>http://beta.mangalam.com/latest-news/24963</ref> പങ്കാളിത്ത പെൻഷൻ നടപ്പാക്കുമെങ്കിലും കുറഞ്ഞ പെൻഷൻ കാര്യം ഉറപ്പാക്കുമെന്നും ഇതിനായി പെൻഷൻ വിഹിതം ട്രഷറിയിൽ നിക്ഷേപിക്കാൻ കേന്ദ്രത്തോട്‌ അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി [[ഉമ്മൻചാണ്ടി]] വ്യക്തമാക്കി<ref>http://beta.mangalam.com/latest-news/24963</ref>. പങ്കാളിത്ത പെൻഷൻ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്‌.എന്നാൽ സംഘടനകളുമായി ഉണ്ടാക്കിയ ധാരണകൾ ഒന്നും തന്നെ ഉമ്മൻചാണ്ടി സർക്കാർ പാലിക്കുകയുണ്ടായില്ല.
കെ.എസ്.ആർ ഭാഗം മൂന്നിൽ ഉൾപെട്ടിട്ടുള്ള മുഴുവൻ ജീവനക്കാരെയും ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പദ്ധതിയുടെ ഭാഗമാക്കാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. {{തെളിവ്}}
 
വരി 73:
ആന്ധ്രാപ്രദേശിൽ 2004 സപ്തംബർ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്.
===കർണ്ണാടകയിൽ===
കർണാടകത്തിൽ 2006 ഏപ്രിൽ ഒന്നിനുശേഷം നിയമനം കിട്ടിയവർക്കാണ് ഇത് നടപ്പാക്കിയത്. പുതിയ പെൻഷൻ പദ്ധതിയിൽ അംഗമാകുന്ന പതിനന്നാലാമത്തെ സംസ്ഥാനമാണ് കർണ്ണാടകം.<ref>http://www.daijiworld.com/news/news_disp.asp?n_id=71103</ref> ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെയും ഡി.എ. യുടെയും പത്തു ശതമാനമാണ് പെൻഷൻ ഫണ്ടിലേക്കു നൽകേണ്ടത്. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാറും നൽകും. സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നൽകി വന്നിരുന്ന പെൻഷൻ 2006 ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ പ്രവേശിച്ചവർക്ക് ലഭിക്കില്ല. ജീവനക്കാർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ നൽകുന്നത് സംബന്ധിച്ച് സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും തീരുമാനിക്കാം. എന്നാൽ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ വിഹിതം നൽകില്ല.<ref>{{cite news|title=മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ|accessdate=14 ജനുവരി 2013|newspaper=മാതൃഭൂമി ദിനപ്പത്രംദിനപത്രം|date=12 ജനുവരി 2013}}</ref>
===മഹാരാഷ്ട്രയിൽ===
സംസ്ഥാന സർക്കാറും ജീവനക്കാരും എൽ.ഐ.സിയും ചേർന്ന് സംയുക്തമായി നടപ്പാക്കുന്ന പെൻഷൻ പദ്ധതി 2005 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യവും സർക്കാർ ഉറപ്പ് നൽകുന്ന പെൻഷൻ ആനുകൂല്യവും ഇല്ലാതായി.<ref>{{cite news|title=മഹാരാഷ്ട്രയിൽ എൽ.ഐ.സി സഹകരണത്തോടെ|accessdate=14 ജനുവരി 2013|newspaper=മാതൃഭൂമി ദിനപ്പത്രംദിനപത്രം|date=12 ജനുവരി 2013}}</ref>
===എതിർപ്പുകൾ===
സർവീസ് സംഘടനകൾ പങ്കാളിത്ത പെൻഷനെ എതിർക്കുന്നു. കേന്ദ്രസർക്കാർ രൂപവത്കരിച്ചിട്ടുള്ള '[[പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി]] (പി.എഫ്.ആർ.ഡി.എ.)'യാണ് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്. പി.എഫ്.ആർ.ഡി.എ.യുടെ പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഇൻഷുറൻസ് ഏജൻസിയാണെന്ന ആശങ്കയും സർവീസ് സംഘടനകൾ പങ്കുവെക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പങ്കാളിത്ത_പെൻഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്