"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 27:
ഡെക്കാൺ പീഠഭൂമിയെ സൗകര്യാർഥം മഹാരാഷ്ട്ര പീഠഭൂമി, ആന്ധ്ര പീഠഭൂമി, കർണാടക പീഠഭൂമി, തമിഴ്നാട് പീഠഭൂമി എന്നിങ്ങനെ നാലായി വിഭജിക്കാം.
==== മഹാരാഷ്ട്ര പീഠഭൂമി ====
മഹാരാഷ്ട്ര പീഠഭൂമി പ്രദേശത്തെ മുഖ്യ ഭാഷ മറാത്തിയാണ്. ലാവ ഘനീഭവിച്ചുണ്ടായ ശിലകളാൽ ആവൃതമായ ഈ ഭാഗത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പശ്ചിമഘട്ട നിരകളുടെ മഴനിഴൽ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. 600 മുതൽ 1000 വരെ മീ. ശ. ശ. ഉയരമുള്ള ഈ പ്രദേശത്തിന്റെ പ. പശ്ചിമഘട്ടവും, കി. അതിർത്തിയിൽ വെയ് ൻ ഗംഗാ (wainganga) തടവും സ്ഥിതിചെയ്യുന്നു. ഗോദാവരി, കൃഷ്ണ, തപ്തി എന്നിവയാണ് ഈ മേഖലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. നദീതടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. കാർഷികോത്പാദനവും ജനസാന്ദ്രതയും മണ്ണിനത്തിന്റെ സ്വഭാവത്തിനും മഴയുടെ ലഭ്യതയ്ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ശ.ശ. 5-100 സെ.മീ.. ഈ മേഖലയുടെ 60 ശ. മാ. ഭാഗങ്ങളും കൃഷിക്കുപയുക്തമാണ്. കൃഷിയിടങ്ങളുടെ മൂന്നിലൊന്നു ഭാഗത്തും കരിമ്പ് കൃഷിചെയ്യപ്പെടുന്നു. ചാമ, പയറുവർഗങ്ങൾ തുടങ്ങിയവയാണ് മറ്റു പ്രധാന വിളകൾ. പരുത്തിയാണ് മുഖ്യ നാണ്യവിള. വ്യാവസായികമായി മുന്നോക്കംമുന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണ് മഹാരാഷ്ട്ര പീഠഭൂമി. എൻജിനീയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, വൈദ്യുത സാമഗ്രികൾ, പരുത്തി ഉത്പന്നങ്ങൾ, പഞ്ചസാര മുതലായവ ഇവിടെ ഉത്പാദിപ്പിക്കുന്നു. പൂനയാണ് മുഖ്യനഗരം. മറ്റൊരു പ്രസിദ്ധമായ പട്ടണം നാഗപ്പൂർ ആകുന്നു.
 
==== ആന്ധ്ര പീഠഭൂമി ====
വരി 34:
കർണാടക പീഠഭൂമി പ്രദേശത്തെ മുഖ്യഭാഷ കന്നഡയാണ്. ഇവിടെ ജനസാന്ദ്രത താരതമ്യേന കുറവാണ്. പ്രാദേശികമായി 'മലനാട്' എന്നറിയപ്പെടുന്ന പശ്ചിമഘട്ടനിരകൾ ഈ പീഠഭൂമിയുടെ പ. അതിർത്തിയാകുന്നു. കർണാടക പീഠഭൂമിയുടെ തെക്കൻഭാഗം 'ദക്ഷിണ മൈതാൻ' എന്നും വടക്കൻ ഭാഗം 'ഉത്തര മൈതാൻ' എന്നും അറിയപ്പെടുന്നു. ഗ്രാനൈറ്റാണ് ദക്ഷിണ മൈതാനിലെ മുഖ്യശില; ബസാൾട്ട് ഉത്തര മൈതാനിലേതും. ചാമയാണ് ദക്ഷിണ മൈതാനിലെ മുഖ്യവിള. കരിമ്പ്, പുകയില, നിലക്കടല എന്നിവയാണ് മറ്റു പ്രധാന വിളകൾ. കരിമ്പ് ഉത്തര മൈതാനിലെ മുഖ്യവിളയാകുന്നു. പരുത്തിയാണ് പ്രധാന നാണ്യവിള. ഗോതമ്പും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 'മലനാടി'ൽ നെല്ലിനും സുഗന്ധവ്യഞ്ജനങ്ങൾക്കുമാണ് പ്രാമുഖ്യം. പീഠഭൂമിയുടെ മറ്റു ഭാഗങ്ങിൽനിന്നും ചാമ, കരിമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായവ ഉത്പാദിപ്പിക്കുന്നു. കൂർഗ് പ്രദേശത്ത് ആധുനിക കാപ്പിത്തോട്ടങ്ങൾ കാണാം. ഒരു സുഖവാസകേന്ദ്രം കൂടിയാണ് ഇവിടം.
 
ഇരുമ്പ്, മാങ്ഗനീസ് എന്നിവയുടെ അയിരുകൾ കർണാടക പീഠഭൂമിയിൽ ധാരാളമായി കാണപ്പെടുന്നു. പ്രസിദ്ധമായ കോലാർ സ്വർണഖനി ഇവിടെയാണ്. വ്യാവസായികമായി മുന്നോക്കംമുന്നാക്കം നിൽക്കുന്ന ഒരു പ്രദേശമാണിത്. ബാംഗ്ളൂർ ഇവിടത്തെ മുഖ്യനഗരമാകുന്നു. ദക്ഷിണേന്ത്യയിലെ വ്യാവസായിക വിദ്യാഭ്യാസ-കായിക വിനോദ-ഭരണകേന്ദ്രമെന്ന നിലയിൽ ഈ നഗരം ഏറെ പ്രസിദ്ധിയാർജിച്ചിട്ടുണ്ട്. ഒട്ടനവധി വ്യവസായ ശാലകൾ ഈ നഗരത്തിലുണ്ട്. എൻജിനീയറിങ് ഉത്പന്നങ്ങൾ, യന്ത്രസാമഗ്രികൾ, വ്യോമയാനങ്ങൾ (aircraft), ടെലിഫോൺ, വാച്ചുകൾ, പരുത്തി വസ്ത്രങ്ങൾ എന്നിവയുടെ ഉത്പാദനവും പഴസംസ്കരണവുമാണ് ഇവിടത്തെ മുഖ്യ വ്യവസായങ്ങൾ. വിനോദസഞ്ചാര മേഖലയിലും ഏറെ പ്രാധാന്യം കൈവരിക്കാൻ ഈ നഗരത്തിനു കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിലെ മറ്റൊരു പ്രധാന നഗരമായ മൈസൂർ സിൽക്ക്തുണിത്തരങ്ങൾക്ക് പ്രസിദ്ധമാണ്. വൃന്ദാവൻ ഉദ്യാനം ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രമാകുന്നു.
==== തമിഴ്‌നാട് പീഠഭൂമി ====
തമിഴ്നാട് പീഠഭൂമിയിലെ ഭൂരിഭാഗം ജനങ്ങളുടെയും ഭാഷ തമിഴാണ്. ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള ഒരു ഭൂപ്രദേശമാണിത്. ചാമ, കരിമ്പ്, എന്നിവയാണ് പ്രധാന ഭക്ഷ്യവിളകൾ. നാണ്യവിളകളിൽ മുഖ്യസ്ഥാനം പരുത്തി, നിലക്കടല, പച്ചക്കറികൾ തുടങ്ങിയവയ്ക്കാണ്. നീലഗിരിക്കുന്നുകളിൽ കാപ്പിയും തേയിലയും വ്യാപകമായി കൃഷിചെയ്യുന്നു. കോയമ്പത്തൂർ കേന്ദ്രമായി ഉള്ളി, മധുരക്കിഴങ്ങ്, മഞ്ഞൾ, മുളക്, പച്ചക്കറികൾ തുടങ്ങിയവയുത്പാദിപ്പിക്കപ്പെടുന്നു. കോയമ്പത്തൂരാണ് തമിഴ്നാട് പീഠഭൂമിയിലെ പ്രമുഖ നഗരം; മധുര, സേലം, തുടങ്ങിയവ പ്രധാന പട്ടണങ്ങളും. ഊട്ടിയും കൊടൈക്കനാലും ഈ പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. സേലത്തുനിന്നും ഇരുമ്പയിര്, ലിഗ്നൈറ്റ്, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവ ലഭിക്കുന്നു.
വരി 68:
രാഷ്ട്രകൂടരെ പുറന്തള്ളിക്കൊണ്ട് 973-ൽ കല്യാണിയിലെ ചാലൂക്യന്മാർ ഡെക്കാണിൽ ആധിപത്യം സ്ഥാപിച്ചു. ഇരുനൂറോളം വർഷക്കാലം ഇവർ ഡെക്കാണിൽ ഭരണം തുടർന്നു. ഈ വിഭാഗത്തിലെ ഏറ്റവും ശക്തനായ രാജാവ് വിക്രമാദിത്യൻ ആറാമന്റെ (1076-1126) ഭരണകാലത്ത് ഡെക്കാണിൽ സമാധാനം നിലനിൽക്കുകയും കലയും സാഹിത്യവും അഭിവൃദ്ധി പ്രാപിക്കുകയുമുണ്ടായി. ഇദ്ദേഹത്തിന്റെ കാലശേഷം ചാലൂക്യ ശക്തി ക്രമേണ ക്ഷയിക്കുവാൻ തുടങ്ങി. ഒടുവിൽ (സു. 1190) പല സ്വതന്ത്രരാജ്യങ്ങളും ഡെക്കാണിൽ ജന്മമെടുത്തു. ദേവഗിരിയിലെ യാദവന്മാർ, ദ്വാരസമുദ്രത്തിലെ (ദൊരൈസമുദ്രം) ഹൊയ്സാലന്മാർ, മധ്യ ഡെക്കാണിലെ വാറംഗലിലുള്ള കാകതീയന്മാർ (കാകതേയന്മാർ) എന്നിവരായിരുന്നു അക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കന്നവർ. ഇവരിൽ ദേവഗിരിയിലെ യാദവന്മാർ പ്രബലരും പ്രഗല്ഭരുമായിരുന്നു.
 
ഡെക്കാണിലെ യാദവരെ പരാജയപ്പെടുത്തിക്കൊണ്ട് ഡൽഹിയിലെ കിൽജിവംശ സുൽത്താനായ അലാവുദ്ദീൻ കിൽജി ഇവിടെ മുസ്ലിം അധീശത്വം സ്ഥാപിച്ചു. അലാവുദ്ദീൻ മുമ്പ് ഔധിൽ പ്രാദേശിക ഭരണാധികാരിയായിരിക്കവേ ദേവഗിരി കൊള്ളയടിച്ചുകിട്ടിയ വമ്പിച്ച സമ്പത്തിന്റെ ആകർഷണീയത വീണ്ടും ഡെക്കാണിലേക്കു നീങ്ങുവാൻ സുൽത്താന് പ്രചോദനം നൽകി. ഡെക്കാണിലേക്കുള്ള അലാവുദ്ദീന്റെ സൈനിക പര്യടനത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹത്തിന്റെ സേനയുടെ ജനറലായ മാലിക് കാഫൂർ ആയിരുന്നു. മാലിക് കാഫൂറിന്റെ നേതൃത്വത്തിലുള്ള ഡൽഹി സേന 1308-നും 1312-നും ഇടയ്ക്ക് ഡെക്കാണിലെ രാജാക്കന്മാരായ ദേവഗിരിയിലെ യാദവരേയും വാറംഗലിലെ കാകതീയരേയും ദ്വാരസമുദ്രത്തിലെ ഹൊയ്സാലരേയും തോല്പിച്ചത്തിനെത്തുടർന്ന് അവരെല്ലാം ഡൽഹി സുൽത്താന്റെ മേൽക്കോയ്മ സ്വീകരിക്കുവാൻ നിർബന്ധിതരായിത്തീർന്നു. ഡൽഹിയിൽ പിന്നീട് അധികാരത്തിൽവന്ന സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്ത് (1325-51) വിന്ധ്യാപർവതത്തിനു തെക്കുള്ള പ്രദേശങ്ങളെല്ലാം ഡൽഹി സുൽത്താൻ സാമ്രാജ്യത്തിനു നഷ്ടമാവുകയും ആ സ്ഥാനത്ത് മറ്റു രണ്ട് പുതിയ ഭരണകൂടങ്ങൾ ഉദയം ചെയ്യുകയുമുണ്ടായി. ഡെക്കാണിലെ മുസ്ലിം ആധിപത്യത്തിനെതിരായുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമായി കൃഷ്ണാനദീതടത്തിനു സമീപം സ്ഥാപിതമായ (1336) വിജയനഗരസാമ്രാജ്യമായിരുന്നു ഇതിൽ പ്രമുഖം. സുൽത്താനെതിരെ കലാപത്തിന് മുതിർന്ന ഹസ്സൻ എന്ന ഉദ്യോഗസ്ഥൻ സ്ഥാപിച്ച ബാഹ്മനി എന്ന സ്വതന്ത്രമുസ്ലിം രാജ്യമായിരുന്നു രണ്ടാമത്തേത്. ബാഹ്മനി രാജ്യം ഉടലെടുത്തതു മുതൽ (1347) വിജയനഗര സാമ്രാജ്യവുമായി നിരന്തര യുദ്ധം നടത്തിപ്പോന്നു. അന്തഃഛിദ്രംഅന്തശ്ചിദ്രം മൂർഛിച്ച് 16-ാം ശ.-ത്തിന്റെ രണ്ടു ദശാബ്ദങ്ങളായപ്പോഴേക്കും ശിഥിലമായിത്തീർന്ന ബാഹ്മനി രാജ്യം ബീജാപ്പൂർ, ഗോൽക്കൊ, അഹമ്മദ് നഗരം, ബീദാർ, ബീറാർ എന്നീ അഞ്ചു മുസ്ലിം രാജ്യങ്ങളായി വിഭജിതമാകാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടായി. അപ്പോഴും വിജയനഗരത്തോടുള്ള ഇവരുടെ നയത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഈ മുസ്ലിം സുൽത്താൻമാർ ഒറ്റക്കെട്ടായി അണിനിരന്നുകൊണ്ട് വിജയനഗര രാജ്യത്തെ പരാജയപ്പെടുത്തി നിശ്ശേഷം ശിഥിലമാക്കി. വിജയനഗരത്തിനെതിരായി ഇവർ താൽക്കാലികമായ ഐക്യം പ്രകടിപ്പിച്ചെങ്കിലും ഡെക്കാണിൽ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള കിടമത്സരം ഇവരെ ഭിന്നിപ്പിച്ചു നിർത്തുകതന്നെ ചെയ്തു. ഈ മുസ്ലിം സുൽത്താൻരാജ്യങ്ങൾക്കു പുറമേ ഏതാനും ചെറിയ ഹിന്ദുരാജ്യങ്ങൾകൂടി ഉൾപ്പെട്ട പ്രദേശമായിരുന്നു ഇക്കാലത്ത് ഡെക്കാൺ.
 
വടക്കേ ഇന്ത്യയിലെ മുഗൾ ഭരണം ഇക്കാലത്ത് ഡെക്കാണിലേക്കു വ്യാപിപ്പിക്കാനുള്ള സന്നാഹങ്ങളുണ്ടായി. അഖിലേന്ത്യാ ശക്തിയാകണമെങ്കിൽ ഡെക്കാൺ പ്രദേശം കൂടി തങ്ങളുടെ അധീനതയിലാകേത് അനിവാര്യമാണെന്ന് ഡൽഹിയിലെ മുഗൾ ഭരണകൂടത്തിനു തോന്നി. മുഗൾ മേൽക്കോയ്മ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാ അക്ബർ ചക്രവർത്തി ഡെക്കാൺ രാജ്യങ്ങളിലേക്ക് 1591-ൽ നടത്തിയ നയതന്ത്രദൗത്യം പരാജയത്തിൽ കലാശിച്ചു. തുടർന്ന് സൈനിക നടപടികളിലൂടെ അക്ബർ ഡെക്കാണിലെ അഹമ്മദ്നഗർ രാജ്യത്തിന്റെ ഉത്തരഭാഗങ്ങൾ പിടിച്ചെടുത്തു (1600). പിന്നീട് അധികാരത്തിലേറിയ മുഗൾ ചക്രവർത്തിമാർ ഡെക്കാണിലെ മുസ്ലിം രാജ്യങ്ങൾ ഒന്നൊന്നായി ആക്രമിച്ചു കൈവശപ്പെടുത്തി. ഔറംഗസീബ് ചക്രവർത്തിയുടെ കാലത്ത് 1687-ഓടെ ഈ പ്രക്രിയ പൂർത്തിയായി.
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്