"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 99:
 
== വിമോചനം ==
ഇംഗ്ളണ്ടിലും അമേരിക്കയിലും കൊളോണിയൽകാലത്ത് വെള്ളക്കാരുടെ ഇടയിൽ നല്ല മനുഷ്യരും ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം വെള്ളക്കാരും അവരുടെ മേധാവിത്വത്തിന്റെ ഒരു സ്വാഭാവികമായ അംശം മാത്രമാണ് നീഗ്രോജനങ്ങളുടെ സേവനം എന്ന് കരുതിയവരായിരുന്നു. ക്വേക്കർ എന്ന ക്രൈസ്തവ സഭാവിഭാഗം ആദ്യംതന്നെ അടിമവ്യവസ്ഥയ്ക്കെതിരായിരുന്നു. ക്വേക്കർമാർ അടിമക്കച്ചവടവുമായി എന്തെങ്കിലും ബന്ധമുള്ളവരെ തങ്ങളുടെ സഭയിൽനിന്നു പുറത്താക്കി (1776). അടിമത്തത്തിന്റെ നിർമാർജ്ജനത്തിനുവേണ്ടി പ്രക്ഷോഭണംപ്രക്ഷോഭം നടത്താൻ പല സമിതികളും ഇംഗ്ളണ്ടിലും അമേരിക്കയിലും രൂപവത്കരിക്കപ്പെട്ടു. ബ്രിട്ടിഷ് പാർലമെന്റിൽ ഈ വിഷയം ആദ്യം ഉന്നയിച്ചതും പ്രക്ഷോഭണത്തിന്പ്രക്ഷോഭത്തിന് നേതൃത്വം നല്കിയതും വില്യം വിൽബർഫോർസ് ആയിരുന്നു. ബ്രിട്ടിഷ് പാർലമെന്റ് 1807-ൽ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെൻമാർക്ക് 1792-ൽ അടിമക്കച്ചവടം നിർത്തലാക്കി. 1878-ൽ ഫ്രാൻസും 1815-ൽ പോർച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളിൽ തടഞ്ഞു.
 
അടിമക്കച്ചവടം നിർത്തിയതിനെത്തുടർന്ന് നാനാദേശങ്ങളിലുമുള്ള അടിമകളുടെ സ്ഥിതി നന്നാക്കുന്നതിനും അവർക്കു വിമോചനം കൊടുക്കുന്നതിനുമുള്ള ശ്രമങ്ങൾ വിൽബർ ഫോർസ് മുതലായവർ തുടങ്ങി. 1838-ൽ ബ്രിട്ടിഷ് ഗവൺമെന്റ് അടിമസമ്പ്രദായം തന്നെ നിർത്തുന്ന നിയമം പാസ്സാക്കി. 1878-ൽ പോർത്തുഗലും 1863-ൽ ലന്തയും 1827-ൽ മെക്സിക്കോയും ഇതേമാതിരിയുള്ള നിയമങ്ങൾ പാസ്സാക്കിയിരുന്നു.
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്