"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

cleanup
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
[[മുസ്‌ലിം|മുസ്‌ലിംകൾ]] ദിവസേന അഞ്ചുനേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനക്കാണ് '''നമസ്ക്കാരം''' അല്ലെങ്കിൽ '''നിസ്ക്കാരം''' എന്നു പറയുന്നത്. അറബിയിൽ സ്വലാത്ത്(صلاة) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. സ്വലാത് എന്നതിലെ '''ത്''' എന്നത് നിശ്ശബ്ദമായതിനാൽ സ്വലാ എന്നാണ് വായിക്കപ്പെടുന്നത്. പ്രാർഥന, അനുഗ്രഹം, ആശീർവാദം എന്നുമൊക്കെയാണതിന്റെ അർത്ഥങ്ങൾ. [[ഖുർആൻ|ഖുർആനിൽ]] വിശ്വാസികളോട് സമയാസമയങ്ങളിൽ നമസ്കരിക്കുവാനുള്ള കല്പനയുണ്ട്. എന്നാൽ നിസ്കാരത്തിന്റെ രൂപമോ ഘടനയോ ഖുർആനിലില്ല. അത് പ്രവാചക ചര്യയിൽ നിന്നാണ് ലഭിക്കുന്നത്.
 
[[വുദു]] (കൈകാലുകളും മുഖവും ശുദ്ധീകരിക്കുക) എടുത്ത ശേഷം 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞു തുടങ്ങി 'അസ്സലാമു അലൈക്കും വറഹ്മത്തുള്ള' എന്ന സലാം ചൊല്ലി കൊണ്ട് അവസാനിക്കുന്ന ചില പ്രത്യേക വാക്കുകളും പ്രവർത്തികളും കൂടിയതാണ് നിസ്കാരം. [[ഇസ്രാഅ് മിഅ്റാജ്]] രാത്രിയിൽ [[അല്ലാഹു]] [[മുഹമ്മദ് നബി]]ക്കും സമുദായത്തിനും സമ്മാനമായി നൽകിയതാണ് ഈ കർമ്മം എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.{{തെളിവ്}} അന്ന് രാത്രി നിർബന്ധമാക്കിയ നിസ്കാരം പിറ്റേദിവസത്തെ ളുഹർ മുതൽ പ്രാവർത്തികമാക്കി. അതിൻറെ അടിസ്ഥാനത്തിലാണ് ളുഹ്റിന് വെളിവാകുക എന്നർത്ഥംവരുന്ന ളുഹർ എന്ന പേരിട്ടതത്രെ.{{തെളിവ്}} ശാരീരികമായ ആരാധനകളിൽ ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണ് നിസ്കാരം. എല്ലാവിധ അശുദ്ധികളിൽ നിന്നും മാലിന്യങ്ങളിൽനിന്നും മനസ്സും ശരീരവും വസ്ത്രവും പരിസരവും എല്ലാം വൃത്തിയാക്കി വിശുദ്ധമായ [[കഅ്ബ]]യിലേക്ക് തിരിഞ്ഞു കൊണ്ട് നിർവഹിക്കപ്പെടുന്ന ഒരാരാധനയാണ് ഇത്. ദൈവ സന്നിധിയിൽ നിൽക്കുന്നു എന്ന ബോധത്തോടെ പ്രാർത്ഥിക്കുകയും ഏതാനും ഖുർആൻ വചനങ്ങൾ ഓതുകയും എന്നും നിന്നും കുനിഞ്ഞും ഇന്നും നെറ്റിത്തടം ഭൂമിയിൽ വെച്ചും സ്ത്രോത്രങ്ങൾസ്തോത്രങ്ങൾ ചൊല്ലുകയാണ് ഇതിൻറെ ഹ്രസ്വരൂപം. [[മക്ക]]യിലെ കഅബയുടെ തൊട്ടടുത്തുള്ള അവർ അതിന് അഭിമുഖമായി അതിനെ ചുറ്റുഭാഗത്തും വൃത്താകൃതിയിലായി അണിയായി നിൽക്കണം. പിന്നീട് അതിന് പിന്നിലുള്ളവർ, അങ്ങനെ ലോകത്ത് നിസ്കരിക്കുന്ന അവരെല്ലാം ഈ അണികളുടെ ഒരു ഭാഗമാകണം. അഥവാ എല്ലാവരുംകൂടി കഅബ യാകുന്ന കേന്ദ്ര ബിന്ദുവിനു ചുറ്റും സങ്കല്പിക്കപ്പെടുന്ന ചെറുതും വലുതുമായി വൃത്തത്തിൽനിന്ന് അവരുടെ ഉടമസ്ഥനായ സൃഷ്ടാവിനെസ്രഷ്ടാവിനെ ചെയ്യണമെന്ന് അർത്ഥം. മനുഷ്യ വർഗ്ഗങ്ങൾ എല്ലാം തന്നെ ആ കേന്ദ്രബിന്ദുവിൽ നിന്ന് ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ് എന്നാണ് മുസ്ലിം വിശ്വാസം. നിസ്കരിക്കുന്ന കഅബയുടെ ദിശയെ [[ഖിബ്‌ല]] എന്നു പറയുന്നു. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ<ref>[http://www.qiblalocator.com/ ഖിബ്‌ല]</ref>. ശുദ്ധിയുള്ള ഏതു സ്ഥലത്തു വെച്ചും നമസ്ക്കരിക്കാവുന്നതാണ്.
 
== അഞ്ച് നിർബന്ധ നമസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്