"യുന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 83:
[[ചൈന|ചൈനയുടെ]] തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന [[ചൈനയിലെ പ്രവിശ്യകൾ|പ്രവിശ്യയാണ്]] '''യുന്നാൻ'''({{zh|c={{Audio|zh-Anhui.ogg|安徽|help=no}}|labels=no}}). 394000 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള യുന്നാൻ പ്രവിശ്യയിൽ 2009 ലെ കണക്കനുസരിച്ച് 45.7 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. ചൈനീസ് പ്രവിശ്യകളായ ഗ്വാങ്സി, ഗുയ്ജൊ, സിച്വാൻ, തിബത്ത് സ്വയംഭരണ പ്രദേശം, [[വിയറ്റ്നാം]], [[ലാവോസ്]], [[മ്യാന്മാർ]] എന്നീ രാജ്യങ്ങൾ എന്നിവയുമായി യുന്നാൻ അതിർത്തി പങ്കിടുന്നു.
 
മലനിരകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് യുന്നാൻ പ്രവിശ്യയുടേത്. താരതമ്യേന ഉയർന്ന മലനിരകൾ വടക്കുപടിഞ്ഞാറ് ഭാഗത്തും താഴ്ന്ന മലനിരകൾ തെക്കുകിഴക്കും ഭാഗത്തും കാണപ്പെടുന്നു. ഭൂരിഭാഗം ജനങ്ങളും വസിക്കുന്നത് കിഴക്കൻ മേഘലയിലാണ്മേഖലയിലാണ്. പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉയരം കൊടുമുടികൾ തൊട്ട് നദീ താഴ്‌വരകൾ വരെ 3000 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഈ പ്രവിശ്യ. എറ്റവുമധികം സസ്യജാല വൈവിദ്ധ്യം പ്രകടിപ്പിക്കുന്നതും യുന്നാൻ പ്രവിശ്യയാണ്. ചൈനയിൽ കാണപ്പെടുന്ന 30000 ഉന്നത സസ്യവർഗ്ഗങ്ങളിൽ 17000 എണ്ണം യുന്നാനിൽ കാണപ്പെടുന്നു. യുന്നാനിലെ [[അലുമിനിയം]], [[ലെഡ്]], [[സിങ്ക്]], [[ടിൻ]] നിക്ഷേപങ്ങൾ ചൈനയിലെ എറ്റവും വലിയവയാണ്. [[ചെമ്പ്|ചെമ്പിന്റെയും]] [[നിക്കൽ|നിക്കലിന്റെയും]] വൻ നിക്ഷേപവും യുന്നാനിൽ കാണപ്പെടുന്നു.
 
ബിസി രണ്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ പ്രവിശ്യയുമായി ആദ്യ രേഖപ്പെടുത്തിയ നയതന്ത്ര ബന്ധം ഹാൻ രാജവംശം നടത്തുന്നത്. എഡി 8ആം നൂറ്റാണ്ടിൽ സിനോ-ടിബറ്റൻ ഭാഷ സംസാരിക്കുന്ന നാഞ്ചോ സാമ്രാജ്യത്തിന്റെ ആസ്ഥാനമായി മാറി യുന്നാൻ. 13ആം നൂറ്റാണ്ടിൽ മംഗോൾ സാമ്രാജ്യത്തിന്റെ അധീനതയിലായ ഈ ദേശം 1930കൾ വരെ പ്രാദേശികമായി യുദ്ധപ്രഭുക്കളുടെ സ്വാധീനത്തിൻ കീഴിൽ നിന്നു.യുവാൻ രാജവംശത്തിന്റെ കാലം മുതൽ സർക്കാർ പിന്തുണയോടെ ഹാൻ വംശജരുടെ ഉത്തര, ദക്ഷിണപൂർവ ചൈനയിൽ നിന്നും കുടിയേറ്റക്കാരുടെ ഒഴുക്ക് യുന്നാനിലേക്കുണ്ടായി. ജാപ്പനീസ് അധിനിവേശം മൂലവും ഇങ്ങോട്ട് കുടിയേറ്റം നടന്നു. പ്രധാനമായി രണ്ടു പ്രാവശ്യം നടന്ന ഈ കുടിയേറ്റങ്ങൾ മൂലം വംശപരമായി യുന്നാൻ ജനത വൈവിദ്ധ്യപൂർണ്ണമായി. ആകെ ജനസംഖ്യയുടെ 34% ന്യൂനപക്ഷങ്ങളാണ് യുന്നാൻ പ്രവിശ്യയിൽ. യുന്നാനിലെ പ്രധാന വംശങ്ങൾ [[യി ജനങ്ങൾ|യി]], [[ബായ് ജനങ്ങൾ|ബായ്]], ഹാനി, ജുവാങ്, ഡായ്, മിയാ എന്നിവയാണ്.
"https://ml.wikipedia.org/wiki/യുന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്