"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79:
===മദ്ധ്യകാല കന്നഡ===
പതിനഞ്ചും പതിനെട്ടും നൂറ്റാണ്ടുകൾക്കിടയിൽ ഉള്ള കാലം കന്നഡ ഭാഷയുടെയും സാഹിത്യത്തിൻറ്റെയും ഉച്ഛ്രായ കാലമായിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച എഴുത്തുകാരനെന്ന് അറിയപ്പെട്ട ''കുമാരവ്യാസൻ'' ''കർണാട ഭാരത കഥാമഞ്ജരി'' എന്ന മഹൽകൃതി രചിച്ച് ലോകം അറിയുന്ന സാഹിത്യകാരനായി മാറി. മൊത്തമായും ''ഭാമിനി ഷട്പദി'' ഛന്ദസ്സു ഉപയോഗിച്ച് എഴുതിയ ഈ കൃതി മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ടതാകുന്നു. <ref name="kumar">ശാസ്ത്രി (1955), p364</ref>
ഇക്കാലമത്രയും കന്നഡയ്ക്ക് മേൽ സംസ്കൃതത്തിൻറെ മതപരവും ശാസ്ത്രപരവും ആയ പ്രഭാവം മൂർദ്ധന്യത്തിലായിരുന്നു.<ref name="influence">"എല്ലാ ദ്രാവിഡ ഭാഷകളിലും ഉള്ള സാഹിത്യം വൻ തോതിൽ സംസ്കൃതത്തോട് കടപ്പെട്ടതാകുന്നു. ഒരു മന്ത്രദണ്ഡമെന്നോണം സംസ്കൃതം വെറും ഒരു സ്പർശത്താൽ ഒരോ ഭാഷയെയും അത്ത്യുന്നതങ്ങളിലേക്ക് ഉയർത്തി". (ശാസ്ത്രി 1955, p309)</ref><ref name="inf"> തകനോബു തകഹാഷി 1995. തമിഴ് പ്രേമ കവിതയും കാവ്യവും. Brill's Indological library, v. 9. Leiden: E.J. Brill, p16,18</ref><ref name="sang">" ഈ ഗ്രന്ഥത്തിൻറെ കർത്താവ്, മുഴുവൻ സംഘകാല ഇല്ലക്കിയവും സംസ്കൃത കാവ്യ പരംപരയിൽ ഉറ്റ് നിൽക്കുന്നതാണെന്ന് കാണിച്ചുതരുന്നു."- ഹർമ്മൻ ജോസഫ് ഹ്യൂഗോ ടീക്കൻ. 2001. കാവ്യം ദക്ഷിണേന്ത്യയിൽ: പഴയ സംഘം തമിഴ് കാവ്യം. Groningen: Egbert Forsten</ref> ഇക്കാലത്ത് രാജഭരണത്തോടും ജൻമ്മിത്തത്തോടും അനുബന്ധിച്ചുള്ള പല മറാഠിയിലെയും[[മറാഠി ഹിന്ദിയിലെയുംഭാഷ|മറാഠി]]<nowiki/>യിലെയും [[ഹിന്ദി]]<nowiki/>യിലെയും വാക്കുകൾ കന്നഡയിലേക്ക് വന്നു.<ref>{{Cite book | year=1899 | title = A Kannada-English school-dictionary: chiefly based on the labours of the Rev. Dr. F. Kittel | author1= ജെ. ബുച്ചർ | author2= ഫർഡിനാണ്ട് കിട്ടൽ| publisher= ബാസൽ മിഷൻ &amp; Tract Depository | url=http://books.google.com/books?id=fMW5AAAAIAAJ&pg=PP13}}</ref>
 
[[കനകദാസൻ|കനക ദാസർ]], [[പുരന്ദരദാസൻ|പുരന്ദര ദാസർ]], നരസിംഹ തീർത്ഥർ, വ്യാസതിർഥർ, ശ്രീപാദ രായർ, വാദിരാജ തിർത്ഥർ, വിജയ ദാസർ, ജഗന്നാഥ ദാസർ, പ്രസന്ന വെങ്കട ദാസർ എന്നിങ്ങനെയുള്ള വൈഷ്ണവ സന്തൻമാർ കന്നഡയിൽ ''പദങ്ങൾ'' എന്ന് അറിയപ്പെട്ട മികവുറ്റ ഭക്തികാവ്യങ്ങൾ രചിക്കുകയുണ്ടായി. അവയിൽ പലതും ഇന്നും കർണാടക സംഗീതത്തിൽ ആദരിക്കപ്പെടുന്ന കൃതികളാണ്.<ref name="ഭക്തി">ശാസ്ത്രി (1955), pp&nbsp;364–365</ref> കനക ദാസരുടെ ''രാമധാന്യ ചരിതെ'' എന്ന കൃതിയിൽ ധാന്യങ്ങളൂടെ രൂപകം വെച്ചുകൊണ്ട് വർഗ്ഗ സംഘർഷത്തെ കുറിച്ച് സൂപിക്കുന്നത് മനസ്സിലാക്കാം.<ref name="റാഗി">ഈ കൃതിയിൽ റാഗിയാണ് കരുനാട്ടിലെ എല്ലാ ധാന്യങ്ങളിലും വെച്ച് മികച്ചതെന്ന് പറയുന്നു.(ശാസ്ത്രി 1955, p365)</ref> മേൽപ്പറഞ്ഞ വൈഷ്ണവ സന്തൻമാർ അല്ലെങ്കിൽ ''ഹരിദാസർ'' തങ്ങളൂടെ ''ദാസസാഹിത്യ'' മുഖേന കന്നഡ സാഹിത്യത്തിനും അതുവഴി കർണാടക സംഗീതത്തിനും മികച്ച സംഭാവനകൾ നൽകി. ഇവരിൽ ഏറ്റവും അധികം പ്രശസ്തനായത് ''കർണാടക സംഗീതത്തിൻറെ പിതാമഹൻ'' എന്ന് പിൽക്കാലത്ത് അറിയപ്പെട്ട [[പുരന്ദരദാസൻ|പുരന്ദര]] ദാസരാണ്.''.<ref name="പുരന്ദര">{{cite book|last=മൂർത്തി|first=വിജയാ|title=Romance of the Raga|publisher=അഭിനവ publications|year=2001|page=67|isbn=81-7017-382-5|url=http://books.google.com/?id=2s2xJetsy0wC&pg=PP1&dq=Romance+of+the+Raga#PPA67,M1}}</ref><ref name="tattu">അയ്യർ (2006), p93</ref><ref name="kana">ശാസ്ത്രി (1955), p365</ref>
 
===ആധുനിക കന്നഡ===
പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുള്ള കന്നഡ കൃതികളൂടെ ഭാഷയിൽ കാര്യമായ മാറ്റം സംഭവിച്ചു. ഇതുവഴി രൂപപ്പെട്ട ഭാഷയെ ''ഹൊസഗന്നഡ'' അല്ലെങ്കിൽ 'ആധുനിക കന്നഡ' എന്ന് വിളിക്കുന്നു. ഹൊസഗന്നഡ എഴുത്തുകാരിൽ ഏറ്റവും മികച്ചയാൾ ''മുദ്ദണ'' അല്ലെങ്കിൽ നന്ദളികെ ലക്ഷ്മിനാരായണപ്പ ആകുന്നു. മുദ്ദണയുടെ കാവ്യം കന്നഡയിൽ പുതിയ ഒരു തുടക്കത്തിൻറെ നാന്ദി ആയിരുന്നുവെങ്കിലും ഭാഷാവിദഗ്ദ്ധർ ഗുൽവാഡി വെങ്കടരായ എഴുതിയ ''ഇന്ദിരാബായി അഥവാ സദ്ധര്മ വിജയവു'' എന്ന കൃതിയെ ആധുനിക കന്നഡയിലുള്ള ആദ്യത്തെ കൃതിയെന്ന് പൊതുവെ വിശേഷിപ്പിക്കുക പതിവാണ്. ആദ്യത്തെ കന്നഡ അച്ചടി ഉണ്ടായത് 1817ൽ ശ്രീരാമപുരത്ത് പ്രസിദ്ധീകരിച്ച വിലിയം കാരി എഴുതിയ ''കാനരീസ് വ്യാകരണം'' എന്ന കൃതിയോടെ ആണ്. 1820ൽ ജോൺ ഹാൻസ് ബൈബിളിൻറെ കന്നഡ വിവർത്തനം പ്രസിദ്ധ്കരിച്ചു.<ref> മൈസൂറിൻറെ ഭരണത്തെ കുറിച്ചുള്ള റിപ്പോർട്ട്– പേജ് 90 മൈസൂർ – 1864 "ആദ്യത്തെ കന്നഡ അച്ചടിയെ കുറിച്ച് ആധികാരികമായ രിക്കാർടുകള്൬ ലഭ്യമല്ല. എന്നാൽ 1817ൽ ശ്രീരാമപുരത്ത് വിലിയം കാരി എഴുതി പ്രസിദ്ധീകരിച്ച ''കാനരീസ് വ്യാകരണം'' എന്ന കൃതി ലഭ്യമാണ്. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മതഗ്രന്ഥങ്ങളുടെ വിവർത്തനം പ്രസിദ്ധീകരിക്കപ്പെട്ടത്. </ref> അച്ചടിച്ച ആദ്യത്തെ നോവൽ ജോൺ ബുന്യൻറെ ''പിൽഗ്രിംസ് പ്രോഗ്രസ്സും'' ആണ്. ''കാനരീസ് പ്രോവേബ്സ്'' എന്ന കൃതിയും മേരി മാർത്താ ഷെർവുഡിന്റെ ''ദി ഹിസ്റ്ററി ഓഫ് ലിറ്റിൽ ഹെന്റി ആൻറ് ഹിസ് ബെയറർ'' ക്രിസ്ത്യൻ ഗോത്ത്ലോബ് ബാർത്തിൻറെ ''ബൈബിൾ സ്റ്റോറീസും'' "കന്നഡയിലുള്ള സ്തോത്ര പുസ്തകവും" ഇവിടെ അച്ചടിക്കപ്പെട്ടു<ref>മിഷൻസ് ഇൻ സൌത്ത് ഇന്ത്യ – താൾ 56 ജോസഫ് മുല്ലൻസ് – 1854 "Among those of the former are tracts on Caste, on the Hindu gods ; Canarese Proverbs ; Henry and his Bearer ; the Pilgrim's Progress; Barth's Bible Stories; a Canarese hymn book"</ref>
 
ഇരുപതാം നൂറ്റാണ്ടിൽ ആധുനിക കന്നഡ പല പ്രസ്ഥാനങ്ങളാലും സ്വാധീനിക്കപ്പെട്ടു. എടുത്ത് പറയാനുള്ളവ ''നവോദയ'', ''നവ്യ'', ''നവ്യോത്തര'', ''ദലിത'', ''ബണ്ടായ'' എന്നിങ്ങനെ ഉള്ളവയാണ്. പ്രസ്തുത കന്നഡ സാഹിത്യം സമൂഹത്തിലെ എല്ലാ വർഗ്ഗക്കാരെയും എത്തുന്ന കാര്യത്തിൽ വിജയിച്ചിരിക്കുനു. അതു കൂടാതെ കന്നഡയിൽ പ്രശസ്തരും മികവുറ്റവരുമായ [[കുവെമ്പു]], [[ഡി.ആർ. ബേന്ദ്രെ|ബേന്ദ്രെ]], [[വി.കെ. ഗോകാക്]] പോലെയുള്ള കവികളും എഴുത്തുകാരും ഉണ്ടായിട്ടുണ്ട്. കന്നഡ സാഹിത്യത്തിന് എട്ട് തവണ [[ജ്ഞാനപീഠ പുരസ്കാരം]] ലഭ്യമായിട്ടുണ്ട്.<ref>{{cite web|author=Special Correspondent |url=http://www.thehindu.com/arts/books/article2468374.ece |title=The Hindu – Jnanpith for Kambar |publisher=Thehindu.com |date=20 September 2011 |accessdate=2013-02-12}}</ref> ഇന്ത്യൻ ഭാഷകളിലെ കൃതികൾക്കായുള്ള ജ്ഞാനപീഠ പുരസ്കാരം ഏറ്റവും കൂടുതൽ തവണ ലഭിച്ചത് കന്നഡ ഭാഷയ്ക്കാണ് .<ref>{{cite web|url=http://jnanpith.net/laureates/index.html |title=Welcome to: Bhartiya Jnanpith |publisher=jnanpith.net |date= |accessdate=7 November 2008}}</ref>
നിരവധി [[സാഹിത്യ അക്കാദമി പുരസ്കാരം|കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും]] ദിലിയ്യിലെ കെ.കെ. ബിർളാ ഫൌണ്ടേഷൻ നൽകുന്ന സരസ്വതി സമ്മാനും<ref name="ഭൈരപ്പ">{{Cite news|title=ഭൈരപ്പയ്ക്ക് സരസ്വതി സമ്മാൻ|date=6 April 2011|newspaper=ടൈംസ് ഓഫ് ഇന്ത്യ|url=http://timesofindia.indiatimes.com/city/bangalore/Saraswati-Samman-for-writer-Bhyrappa/articleshow/7880219.cms}}</ref><ref name="സരസ്വതി സമ്മാൻ"> {{cite news |title=കന്നടയുടെ എഴുത്തുകാരൻ എസ്.എൽ. ഭൈരപ്പ സരസ്വതി സമ്മാനിന്റെ പ്രഭയിൽ|url=http://mathrubhumi.com/online/malayalam/news/story/878663/2011-04-07/india |author= ജോർജ് തോമസ്‌ |work=മാതൃഭൂമി |accessdate=01 ഏപ്രിൽ 2014 |date=07 ഏപ്രിൽ 2011}}</ref> കന്നഡ ഭാഷയ്ക്ക് ലഭ്യമായിട്ടുണ്ട്. [[എസ്.എൽ. ഭൈരപ്പ]]യുടെയും ശിവരാമ കാരന്തിൻറെയും കൃതികൾ പതിനാല് ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
 
== കന്നഡ ഉപഭാഷകൾ ==
വരി 98:
==അംഗീകാരം==
[[File:Kannada billboards in India displaying information on Prajapita Bramhakumari Eshwariya University, P1010260.jpg|thumb|right|കന്നഡയിൽ എഴുതിയ പോസ്റ്ററുകൾ]]
2006ൽ കേന്ദ്ര ഇന്ത്യൻ ഭാഷാ അധ്യയന ഇൻസ്റ്റിട്ടൂട്ടിലെ ഡയറക്ടർ ഉദയ നാരായണ സിംഘ് ഭാരത സർക്കാറിനു കന്നഡ ഭാഷയ്ക്ക് ''അഭിജാത ഭാഷാ പദവി'' നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള റിപ്പോർട്ട് നൽകുകയുണ്ടായി.<ref>{{cite news|url=http://www.hindu.com/2006/10/04/stories/2006100419510100.htm|title=Kannada likely to get classical tag|last=K.N. Venkatasubba Rao|date=4 October 2006|work=The Hindu|accessdate=17 February 2013}}</ref> അതനുസരിച്ച് 2008ൽ2008-ൽ ഭാരത സർക്കാർ കന്നഡ ഭാഷയെ ''അഭിജാത ഭാഷ''കളിൽ ഒന്നാണെന്നുള്ള അംഗീകാരം നൽകി. <ref name=classical/>
 
== അക്ഷരമാല ==
വിഭജിക്കാൻ പാടില്ലാത്ത ധ്വനി (സ്വരം: ഭാഷയിലെ ഏറ്റവും ചെറിയ ഘടകം) ആണ് വർണം (ഉദാ: വസ്ത്രം= വ്+അ+സ്+ത്+ര്+അം). തനിയെ ഉച്ചരിക്കാവുന്ന വർണം സ്വരം എന്നും അന്യവർണങ്ങളുടെ സഹായത്തോടെ ഉച്ചരിക്കാവുന്ന വർണം [[വ്യഞ്ജനം]] എന്നും പറയപ്പെടുന്നു. സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ചില വ്യഞ്ജനങ്ങൾ ഉണ്ട്. അവ ചില്ലുകൾ (ൾ, ർ, ൻ, ൺ, ൽ) എന്നറിയപ്പെടുന്നു. വർണങ്ങളെയും അക്ഷരങ്ങളെയും സൂചിപ്പിക്കുന്ന രേഖകൾ ആണ് ലിപികൾ.
{| border="0"
|-
വരി 185:
==നിഘണ്ടു==
 
റെവരണ്ട് ഫർഡിനാണ്ട് കിട്ടൽ എന്ന [[ജർമ്മൻ ഭാഷ|ജർമ്മൻ]] പാതിരിയാണ് ആദ്യത്തെ കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവിൻറെ രചയിതാവ്. 70,000ത്തിൽ പരം കന്നഡ വാക്കുകൾ ഉൾപ്പെട്ടതാണ് ഈ നിഘണ്ടു.<ref name="കിട്ടൽ">{{cite web |title=Kannada Dialect Dictionaries and Dictionaries in Subregional Languages of Karnataka|url=http://www.languageinindia.com/sep2005/kannadadictionary1.html|author=മഞ്ജുളാക്ഷി & ഭട്ട്|publisher=Central Institute of Indian Languages, University of Mysore|work=Language in India, Volume 5 : 9 September 2005
|accessdate=11 April 2007}}</ref> ഫർഡിനാണ്ട് കിട്ടൽ കന്നഡ ഭാഷയുടെ മൂന്ന് ഉപഭാഷകൾ അടങ്ങുന്ന പ്രധാന കന്നഡ വ്യാകരണം വിവരിക്കുന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.<ref>Ferdinand Kittel. ''[http://books.google.com/books?vid=ISBN8120600568&id=rnNxtHfKxZAC&pg=PP11&lpg=PP11&ots=p8gHyBeg7y&dq=kannada+grammar&sig=UEOhCXLrlp_eSLfYwh7GOvwVK4Q#PPP1,M1 A Grammar of the Kannada Language: Comprising the Three Dialects of the Language]''. 1993. Asian Educational
Services. ISBN 81-206-0056-8</ref>
 
ആദ്യത്തെ ആധുനിക കന്നഡ-കന്നഡ നിഘണ്ടു രചിച്ചത് ജി. വെങ്കടസുബ്ബയ്യ ആണ്. 9,000 താളുകളുള്ള ഈ കന്നഡ-കന്നഡ [[നിഘണ്ടു]] എട്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് കന്നഡ സാഹിത്യ പരിഷത്ത് ആണ്. ജി. വെങ്കടസുബ്ബയ്യ ഒരു കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവും ''ക്ലിഷ്ടപദകോശ'' എന്ന കന്നഡയിലെ ക്ലിഷ്ട പദങ്ങൾ അടങ്ങിയ നിഘണ്ടുവും രചിച്ചിട്ടുണ്ട്.<ref>{{cite web|author=Muralidhara Khajane |url=http://www.thehindu.com/todays-paper/tp-national/article3805517.ece |title=Today's Paper / NATIONAL : 100 years on, words never fail him |publisher=The Hindu |date=22 August 2012 |accessdate=2013-02-12}}</ref><ref>{{cite news|author=Johnson Language |url=http://www.economist.com/blogs/johnson/2012/08/language-india |title=Language in India: Kannada, threatened at home |publisher=The Economist |date=20 August 2012 |accessdate=2013-02-12}}</ref>
 
==കന്നഡ വചന സാഹിത്യം==
"https://ml.wikipedia.org/wiki/കന്നഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്