"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 13:
| MeshID = D003117
}}
തന്റെ ജനുസ്സിലെ മറ്റ് ജീവികളെപ്പോലെ ചില നിറങ്ങള്‍ തിരിച്ചറിയാന്‍ ചിലര്‍ക്ക് കഴിയാതിരിക്കുന്ന ഒരു അവസ്ഥയെയാണ് '''വര്‍ണ്ണാന്ധത''' എന്ന് വിളിക്കുന്നത്. ജനിതകമായി കിട്ടുന്ന ഒരു അസുഖമാണ് ഇത്. എങ്കിലും [[കണ്ണ്]], [[ഞരമ്പ്]], [[തലച്ചോറ്]] എന്നീ അവയവങ്ങള്‍ക്ക് തകരാറ് സംഭവിച്ചതുകൊണ്ടോ, ചില രാസവസ്തുക്കള്‍ കണ്ണില്‍ പോയത് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. ജോണ്‍ ഡാള്‍ട്ടണ്‍ എന്ന രസതന്ത്രജ്ഞനാണ് ആദ്യമായി ഈ അസുഖത്തെപ്പെറ്റി പ്രബന്ധം തയാറാക്കിയത്. 1798-ല്‍ ആയിരുന്നു '''വര്‍ണ്ണങ്ങള്‍ കാണുന്നതിനെക്കുറിച്ചുള്ള അസാധാരണമായ വസ്തുതകള്‍''' എന്ന ഈ പഠനം അദ്ദേഹം പ്രസിദ്ധീകരിച്ചത്. <ref name="dalton">Dalton J, 1798 "Extraordinary facts relating to the vision of colours: with observations" ''Memoirs of the Literary and Philosophical Society of Manchester'' '''5''' 28-45</ref>. തന്റെ തന്നെ വര്‍ണ്ണാന്ധതയെക്കുറിച്ച് മനസ്സിലായതാണ് അദ്ദേഹത്തിന് ഈ വിഷയത്തില്‍ ഗവേഷണം നടത്താന്‍ പ്രേരണയായത്. ഈ അസുഖത്തെ '''ഡാള്‍ട്ടനിസം''' എന്നും അതുകൊണ്ട് വിളിക്കപ്പെടാറുണ്ട്, പക്ഷെ ഡ്യൂട്ടെറാനോപ്പിയ എന്ന ചുവപ്പിന്റേയും പച്ചയുടേയും വര്‍ണ്ണാന്ധതയെയാണ് ഇന്ന് ഈ പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
വര്‍ണ്ണാന്ധത എന്നത് ഒരു അസുഖം എന്നല്ലാതെ ഒരു വൈകല്യം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും വര്‍ണ്ണാന്ധത ബാധിച്ചവര്‍ക്ക്, നിറങ്ങളുടെ ഇടയില്‍ ഒളിപ്പിച്ച് വച്ച ചില വസ്തുക്കളെ സാധാ‍രണ കാഴ്ചശക്തി ഉള്ളവരേക്കാള്‍ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയും എന്ന് പഠനം സാക്ഷ്യപ്പെടുത്തുന്നു. <ref>Morgan MJ, Adam A, Mollon JD. "Dichromats detect colour-camouflaged objects that are not detected by trichromats." ''Proc Biol Sci.'' 1992 Jun 22;248(1323):291-5. PMID 1354367.</ref> പൂര്‍ണ്ണമായ വര്‍ണ്ണാന്ധത ബാധിച്ചവര്‍ക്ക് രാത്രിക്കാഴ്ചയില്‍ സാധാരണ കാഴ്ച ഉള്ളവരേക്കാളും ചെറിയ ഒരു മേന്മ അവകാശപ്പെടാമെങ്കിലും ഇത് വര്‍ണ്ണാന്ധതയുള്ള ആളുകള്‍ക്ക് ഇരുട്ടുമായി പൊരുത്തപ്പെടാന്‍ എടുക്കുന്ന ആദ്യ അഞ്ചര മിനുട്ട് നേരത്തേയ്ക്ക് മാത്രമേ ഉണ്ടാകുന്നുള്ളൂ.
"https://ml.wikipedia.org/wiki/വർണ്ണാന്ധത" എന്ന താളിൽനിന്ന് ശേഖരിച്ചത്