"ജി. ദേവരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
ദേവരാജൻ സംഗീതസംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ''കാലം മാറുന്നു'' ([[1955]]) ആയിരുന്നു. പ്രശസ്ത ഗാനരചയിതാവായ [[വയലാർ രാമവർമ്മ|വയലാർ രാമവർമ്മയുമായി]] ഒന്നുചേർന്ന് ദേവരാജൻ ''ചതുരംഗം'' എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു ([[1959]]). വയലാറിന്റെ പങ്കാളിയായി ചെയ്ത രണ്ടാമത്തെ ചിത്രം - ദേവരാ‍ജന്റെ മൂന്നാമത്തെ ചിത്രം - ''ഭാര്യ'' ([[1962]]) ആയിരുന്നു. ഇത് ഒരു വൻ സാമ്പത്തിക വിജയമായി. വയലാർ-ദേവരാജൻ ജോഡിയെ ഈ ചിത്രം ജനപ്രിയമാക്കി. ചലച്ചിത്രഗാനങ്ങൾക്ക് സമൂഹത്തിൽ സമ്മതിനേടുവാൻ ആഗ്രഹിച്ചിരുന്നവരുടെ മനസ്സിൽ ദേവരാജന്റെ സംഗീതം അദ്ദേഹത്തിന് ഒരു സ്ഥാനം നേടിക്കൊടുത്തു. ദേവരാജൻ-വയലാർ ജോഡിയുടെ സംഗീത കാലഘട്ടം മലയാള സിനിമാ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരാ‍യ [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]] തുടങ്ങിയവർ ദേവരാജനെ തങ്ങളുടെ തലതൊട്ടപ്പനായി കരുതുന്നു. ദേവരാ‍ജന്റെ സംഗീതമാന്ത്രികതയായിരുന്നു ആ കാലഘട്ടത്തിലെ ഗായകരുടെ ഏറ്റവും നല്ല ഗാനങ്ങളിൽ പലതും പുറത്തുകൊണ്ടുവന്നത്.
 
മലയാളചലച്ചിത്രഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചത് ഒരുപക്ഷേ ദേവരാജനായിരിക്കും. അദ്ദേഹത്തിന്റെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചുചേർത്തു. ഒരു [[നിരീശ്വരവാദം|നിരീശ്വരവാദി]] ആയിരുന്നെങ്കിലും മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകർന്നത് ദേവരാജനാണ്. '''ഗുരുവായൂരമ്പലനടയിൽ''', '''നിത്യ വിശുദ്ധയാം കന്യാമറിയമേ''', തുടങ്ങിയ [[ഭക്തിഗാനം|ഭക്തിഗാനങ്ങൾ]] ദേവരാജൻ ചിട്ടപ്പെടുത്തിയവയാണ്. ഇവ ആ വിഭാഗത്തിൽ ക്ലാസിക്കുകളായി കരുതപ്പെടുന്നു. വാക്കുകളും സംഗീതവും സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ദേവരാജൻ.ബി ഥോനേക്കാൾ താൻസനേക്കാൾ വലിയ സംഗീതജ്ഞനെന്ന് നടൻ കമലഹാസൻ പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രഗാനങ്ങളിൽ ചിലതാണ് '''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ''', '''സന്യാസിനിനിൻ പുണ്യാശ്രമത്തിൽ''', '''സംഗമം ത്രിവേണീ സംഗമം''', '''ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം''' തുടങ്ങിയ ദേവരാജൻ ഗാനങ്ങൾ. [[വയലാർ രാമവർമ്മ|വയലാറിനു]]പുറമേ [[ഒ.എൻ.വി. കുറുപ്പ്]], [[പി. ഭാസ്കരൻ]] തുടങ്ങിയ ഗാനരചയിതാക്കളുമൊത്തും ദേവരാജൻ സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.പിൽക്കാലത്ത്‌ വയലാറിന്റെ പുത്രൻ [[വയലാർ ശരത്ചന്ദ്ര വർമ്മ]] ആദ്യമായി ഗാനരചന നിർവ്വഹിച്ച '''എന്റെ പൊന്നു തമ്പുരാനും''' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടതും ദേവരാജൻ മാസ്റ്റർ തന്നെയായിരുന്നു{{തെളിവ്}}.
 
== അവാർഡുകൾ / ബഹുമതികൾ.<ref name="ഒഥന്റിക്ക് ബുക്സ്"/> ==
"https://ml.wikipedia.org/wiki/ജി._ദേവരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്