"മുംബൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 30:
== ചരിത്രം ==
[[പ്രമാണം:Los Angeles City Hall with sister cities 2006.jpg|thumb|260px|ബോംബേയുടെ സഹോദര നഗരമായ അമേരിക്കയിലെ ലോസ് എഞ്ചൽസിലെ സിസ്റ്റർ സിറ്റിയുടെ ദിശാസ്തംഭം]]
കാന്തിവ്‌ലിക്കു സമീപം കണ്ടെത്തിയ ശിലാഫലകങ്ങൾ സൂചിപ്പിക്കുന്നത്‌, മുംബൈ ജനനിബിഡമായിരുന്നു എന്നാണ്‌. ബി.സി.250-ഇൽ തന്നെ ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു എന്നതിനേ രേഖാമൂലമായ തെളിവുണ്ട്‌. അന്ന് ഹെപ്തനേഷ്യ (പുരാതന ഗ്രീക്ക്‌ ഭാഷയിൽ ഏഴു ദ്വീപുകളുടെ സമുച്ചയം എന്നർത്ഥം) എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധ ചക്രവർത്തിയായ അശോകന്റെ കീഴിലുള്ള മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യ നൂറ്റാണ്ടുകളിൽ മുംബൈയുടെ നിയന്ത്രണം ഭാരതീയരുടെയും, ഇറാനിയരുടെയും, സാതവാഹനരുടെയും കൈകളിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു. പിൽക്കാലത്ത്‌ [[സിൽഹാരാ രാജവംശം|സിൽഹാര]] എന്ന ഹിന്ദു രാജവംശം 1343 വരെ മുംബൈ ഭരിച്ചു. അന്ന് മുംബൈ ഗുജറാത്തിന്റെ ഭാഗമായിരുന്നു. [[എലഫന്റാ ഗുഹകൾ|എലിഫന്റാ ഗുഹകൾ]], [[വാൾകേശ്വർ ക്ഷേത്രം]] എന്നിവ ഈ കാലഘട്ടത്തിൽ രൂപീകൃതമായതാണ്‌.
 
പതിനാറാം നൂറ്റാണ്ടിൽ ഈ തീരദേശപ്രദേശത്തിന്റെ പ്രാധാന്യവും പ്രത്യേകതയും മനസ്സിലാക്കിയ പോർച്ചുഗീസുകാർ 1534-ഇൽ ഗുജറാത്തിന്റെ ബഹദൂർ ഷായിൽ നിന്നും മുംബൈ കൈപ്പറ്റി ഇവിടെ ഒരു നഗരം പണിതുയർത്തി. നല്ല ഉൾക്കടൽ എന്നർത്ഥത്തിൽ ബോം ബാഹിയ എന്ന പോർച്ചുഗീസ് നാമം ഈ നഗരത്തിനു നൽകുകയും ചെയ്തു. പോർച്ചുഗീസ് രാജാവിന്റെ പുത്രി [[ബ്രാഗൻസായിലെ കാതറീൻ|ബ്രാഗൻസായിലെ കാതറീനിനെ]] ബ്രിട്ടണിലെ [[ചാൾസ് രണ്ടാമൻ]] രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെ നഗരം 1661-ൽ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. കിഴക്കുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബാദ്ധ്യതയാകുമെന്നു തോന്നിയ ചാൾസ് രണ്ടാമൻ രാജാവ് 1668-ൽ ഈ നഗരം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക്]] പാട്ടത്തിനു നൽകി (ഇതിനു പുറമേ 50,000 പൗണ്ട് വായ്പയായും വാങ്ങി)<ref name=rockliff/>.
"https://ml.wikipedia.org/wiki/മുംബൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്